»   » വിവാഹ ജീവിതം തകര്‍ത്തത് ഞാനല്ല, പുല്‍കിതിന്റെ ഭാര്യയുടെ ആരോപണം തെറ്റാണെന്ന് യാമി

വിവാഹ ജീവിതം തകര്‍ത്തത് ഞാനല്ല, പുല്‍കിതിന്റെ ഭാര്യയുടെ ആരോപണം തെറ്റാണെന്ന് യാമി

By: Sanviya
Subscribe to Filmibeat Malayalam

ബോളിവുഡ് താരം പുല്‍കിതിന്റെ വിവാഹ ബന്ധം തകരാന്‍ കാരണം നടി യാമിയാണെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. പുല്‍കിതിന്റെ ഭാര്യ ശ്വേതയുടെ പ്രസ്താവനകളെ തുടര്‍ന്നായിരുന്നു വാര്‍ത്തകള്‍.

എന്നാല്‍ പ്രചരിപ്പിക്കുന്ന ഗോസിപ്പുകള്‍ താന്‍ കാര്യമാക്കുന്നില്ലെന്നാണ് യാമിയുടെ മറുപടി. ഞങ്ങള്‍ അഭിനയിക്കുന്ന സിനിമകളിലെ കെമിസ്ട്രിയാണ് ഇത്തരം ഗോസിപ്പുകള്‍ക്ക് കാരണമെന്ന് പുല്‍കിതും പറഞ്ഞു.

pulkit

ഇപ്പോള്‍ ഗോസിപ്പുകള്‍ കരിയറിനെ ബാധിക്കുമൊ എന്ന പേടിയാണ് പുല്‍കിതിനും യാമിക്കും. അതുക്കൊണ്ട് തന്നെ ഇരുവരും പാപ്പരാസികളെ പേടിച്ച് ഫ്ഌറ്റില്‍ കൂടുതല്‍ സെക്യൂരിറ്റി ഏര്‍പ്പെടുത്തിയതായും കേള്‍ക്കുന്നുണ്ട്.

അടുത്തിടെ പുല്‍കിതും യാമി ഗൗതവും ഒന്നിച്ച ചിത്രമാണ് ജുനുനിയത്ത്. വിവേക് അഗ്നി ഹോത്രിയാണ് ചിത്രം സംവിധാനം ചെയ്തത്. സനം രേ എന്ന ചിത്രത്തിന് ശേഷം ഇരുവരും പ്രണയ ജോഡികളായി എത്തിയ ചിത്രം കൂടിയായിരുന്നു ഇത്.

English summary
Yami Gautam about Pulkith.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam