»   » ഹിന്ദി ദൃശ്യത്തിനെ കുറിച്ച് സംവിധായകന്‍ നിഷികാന്ത് കമ്മത്ത് പറയുന്നത് എന്താണെന്നോ?

ഹിന്ദി ദൃശ്യത്തിനെ കുറിച്ച് സംവിധായകന്‍ നിഷികാന്ത് കമ്മത്ത് പറയുന്നത് എന്താണെന്നോ?

Posted By:
Subscribe to Filmibeat Malayalam

ദൃശ്യം ഹിന്ദി പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്ന് സംവിധായകന്‍ നിഷികാന്ത് കമ്മത്ത്. എനിക്ക് ലഭിക്കുന്നത് മുഴുവന്‍ ക്രോസി ഫീഡ് ബാക്കുകളാണെന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതേയല്ല സിനിമയില്‍ സംഭവിക്കുന്നതെന്നാണ് എല്ലാവരും പറയുന്നതെന്നും നിഷികാന്ത് പറഞ്ഞു

അജയ് ദേവ്ഗണിനും നിരവധി സ്ഥലങ്ങളില്‍നിന്ന് പ്രശംസകള്‍ എത്തുന്നുണ്ട്. അജയ് ദേവ്ഗണിനെ പോലൊരു സ്റ്റാറിനെ സാധാരണക്കാരനായ ഒരു മനുഷ്യനെപ്പോലെയാക്കുന്നത് വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു എന്ന് നിഷികാന്ത് പറഞ്ഞു.

nishikant-kamat

കഴിവുള്ള നടനാണ് അജയ് ദേവ്ഗണ്‍. എന്റെ സിനിമയില്‍ അദ്ദേഹത്തെ കിട്ടിയത് എന്റെ ഭാഗ്യമാണ്. സിനിമയ്ക്ക് ശേഷം ആളുകള്‍ തിയേറ്ററില്‍ എഴുനേറ്റ് നിന്ന് കൈയടിക്കുന്നു എന്ന പ്രതികരണവും ലഭിക്കുന്നുണ്ട്.

ശ്രിയ ശരണാണ് ഹിന്ദി ദൃശ്യത്തില്‍ നായികയായെത്തിയത്. തബുവാണ് പൊലീസ് കമ്മീഷണറുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത്.മലയാളത്തില്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച ദൃശ്യം തമിഴിലും, തെലുങ്കിലും, കന്നടയിലും വന്‍ഹിറ്റായിരുന്നു

English summary
Nishikant Kamat’s Drishyam that released last Friday has fared well at the box office. Nishikant, of course, is very happy about the response to the film. “I have been getting crazy feedback

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam