»   » ഐശ്വര്യ റായ് നൃത്താധ്യാപികയുമൊത്തുള്ള ചിത്രങ്ങള്‍ വൈറലാവുന്നു !!

ഐശ്വര്യ റായ് നൃത്താധ്യാപികയുമൊത്തുള്ള ചിത്രങ്ങള്‍ വൈറലാവുന്നു !!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് നടിയും മുന്‍ ലോകസുന്ദരിയുമായ ഐശ്വര്യ റായ് അഭിനയമികവുകൊണ്ടുമാത്രമല്ല തന്റെ നൃത്ത ചാരുത കൊണ്ടും മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടുണ്ട്. ഒട്ടേറെ ചിത്രങ്ങളില്‍ ഐശ്വര്യക്ക് നൃത്തപ്രധാനമായ വേഷങ്ങളാണ് ലഭിച്ചിട്ടുള്ളത്.

ഐശ്വര്യ തന്റെ നൃത്താധ്യാപിക ലത സുരേന്ദ്രയുമൊത്തുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.മോഡലിംഗ് രംഗത്തേയ്ക്ക് ആഷ് പ്രവേശിക്കുന്നതിുനു മുന്‍പുളള ചിത്രങ്ങളാണിത്.

ഐശ്വര്യ റായ് നൃത്തധ്യാപികയോടൊപ്പം

മോഡലിങ് രംഗത്തേയ്ക്കും തുടര്‍ന്ന് ബോളിവുഡിലേക്കും പ്രവേശിക്കുന്നതിനു മുന്‍പുളള ചിത്രങ്ങളാണ് ആഷ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

ഭരതനാട്യം

ഭരതനാട്യമാണ് ലത സുരേന്ദ്രയുടെ കീഴില്‍ ഐശ്വര്യ അഭ്യസിച്ചത്. ഇതോടൊപ്പം ഹിന്ദുസ്ഥാനി കര്‍ണ്ണാടകം സംഗീതവും പഠിച്ചിരുന്നു.

ശാസ്ത്രവിഷയങ്ങള്‍

കലയിലെന്ന പോലെ പഠനത്തിനും ഒരു പോലെ ഐശ്വര്യ മികവ് പുലര്‍ത്തിയിരുന്നു. ശാസ്ത്ര വിഷയങ്ങളിലുളള താത്പര്യം കാരണം ജന്തുശാസ്ത്രമാണ് ബിരുദവിഷയമായി തിരഞ്ഞെടുത്തത്.

ആര്‍ക്കി ടെക്ച്ചര്‍

പിന്നീട് ജന്തുശാസ്ത്ര പഠനം പാതി വഴിയില്‍ ഉപേക്ഷിച്ച് ആര്‍ക്കിടെക്ച്ചര്‍ പഠനത്തിനു ചേരുകയായിരുന്നു.

നടിയാവുമെന്നു കരുതിയില്ല

മോഡലിങ് രംഗത്ത് എത്തിപ്പെടുമെന്നോ ബോളിവുഡ് നടിയാവുമെന്നു പോലും കരുതിയിരുന്നില്ലെന്നാണ് ആഷ് പറയുന്നത്.

English summary
Aishwarya Rai Bachchan is not only famous for her beauty but also for her dancing skills. And now we know who the teacher is behind Aishwarya's perfect dancing skills.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam