For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  യുക്താമുഖിയുടെ വിവാ(ഹ)ദ ജീവിതം

  By Soorya Chandran
  |

  സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ എന്നും ആളുകള്‍ക്ക് പ്രിയപ്പെട്ടതാണ്. ഒന്നല്ലെങ്കില്‍ മറ്റൊന്നായി ഇത്തരം വാര്‍ത്തകള്‍ ഗോസിപ് കോളങ്ങളില്‍ നിറയാറുമുണ്ട്.

  മുന്‍ ലോക സുന്ദരിയും സിനിമ താരവുമായ യുക്താമുഖി തന്റെ വിവാഹ ബന്ധം വേര്‍പെടുത്താന്‍ ഒരുങ്ങുകയാണ്. അതില്‍ നാട്ടുകാര്‍ക്ക് എന്ത് കാര്യം എന്നാവും അല്ലേ... ഇത്തിരി മസാല മണക്കുന്ന കഥയാണിത് എന്നതുകൊണ്ട് തന്നെ ഗോസിപ്പ് കോളങ്ങളില്‍ യുക്താമുഖിയുടെ വിവാഹ മോചന വാര്‍ത്തകള്‍ക്ക് നല്ല ഡിമാന്റ് ആണ്.

  പ്രകൃതി വിരുദ്ധ ലൈംഗിക വേഴ്ചക്ക് നിര്‍ബന്ധിക്കുന്നു എന്ന് പറഞ്ഞാണ് യുക്താമുഖി ഭര്‍ത്താവായ പ്രിന്‍സ് തുളിക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. തുളിയും വീട്ടുകാരും തന്നെ ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്ന് പറഞ്ഞ് ഗാര്‍ഹിക പീഡനത്തിനും കേസ് കൊടുത്തിട്ടുണ്ട്.

  കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് തുളി. രണ്ട് പേരും ഒരുമിച്ചിരുന്ന് സംസാരിച്ച പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കണം എന്നാണ് കോടകി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

  ഉത്തരേന്ത്യന്‍ സുന്ദരി

  യുക്താമുഖിയുടെ ജീവിതം അറിയാം

  ഒരു ഉത്തരേന്ത്യന്‍ കുടുംബത്തിലാണ് യുക്താമുഖി ജനിച്ചത്. ബാല്യകാലം ചെലവഴിച്ചത് ഗള്‍ഫിലും.

  ജന്തുശാസ്ത്രത്തില്‍ ബിരുദം

  യുക്താമുഖിയുടെ ജീവിതം അറിയാം

  ജന്തു ശാസ്ത്ര പഠനത്തിലാണ് യുക്താമുഖി ബിരുദം നേടിയിട്ടുള്ളത്. ഫൈന്‍ ആര്‍ട്‌സും കമ്പ്യൂട്ടര്‍ സയന്‍സും പഠിച്ചിട്ടുണ്ട്. കൂടാതെ മൂന്ന് വര്‍ഷത്തെ ക്ലാസ്സിക്കല്‍ സംഗീത കോഴ്‌സും പാസായിട്ടുണ്ട്.

  ആത്മീയത

  യുക്താമുഖിയുടെ ജീവിതം അറിയാം

  13 വയസ്സുമുതല്‍ യുക്ത ആത്മീയതയുടെ വഴിയിലായിരുന്നുവത്രെ.

  മിസ് ഇന്ത്യ

  യുക്താമുഖിയുടെ ജീവിതം അറിയാം

  22-ാം വയസ്സിലാണ് യുക്താമുഖി ഫെമിന മിസ് ഇന്ത്യ കിരീടം ചൂടുന്നത്. 1999 ല്‍ ആയിരുന്നു ഇത്. ഇതോടെ ലോക സൗന്ദര്യ മത്സരത്തിന് യോഗ്യത നേടി

  മിസ് വേള്‍ഡ്

  യുക്താമുഖിയുടെ ജീവിതം അറിയാം

  ലണ്ടനിലെ ഒളിമ്പ്യ തീയേറ്ററില്‍ നടന്ന സൗന്ദര്യമത്സരത്തില്‍ ഇന്ത്യയുടെ യശസ്സ് ഉര്‍ത്തിപ്പിടിച്ച് യുക്താമുഖ ലോക സുന്ദരിയായി.

  വെള്ളിത്തിരയില്‍

  യുക്താമുഖിയുടെ ജീവിതം അറിയാം

  ലോക സുന്ദരിയോ വിശ്വ സുന്ദരിയോ ആയാല്‍ പിന്നെ അടുത്ത തട്ടകം സിനിമ ആണല്ലോ. യുക്താമുഖിയും വെള്ളിത്തിരയില്‍ ഒരുകൈ നോക്കി. പക്ഷെ സനിമയില്‍ യുക്ത ഒരു പരാജയമായിരുന്നു.

  ആദ്യ സിനിമ

  യുക്താമുഖിയുടെ ജീവിതം അറിയാം

  ഒരു തമിഴ് സിനിമയില്‍ അതിഥി വേഷത്തിലാണ് യുക്താമുഖി ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നത്.2001 ല്‍ പൂവെല്ലാം ഉന് വാസം എന്ന സിനിമയിലായിരുന്നു ഇത്.

   ഐറ്റം ഡാന്‍സര്‍

  യുക്താമുഖിയുടെ ജീവിതം അറിയാം

  പല സിനിമകളിലും അഭിനയിച്ചെങ്കിലും അതൊന്നും ക്ലച്ച് പിടിച്ചില്ല. പിന്നെ അറ്റ കൈക്ക് ഐറ്റം ഡാന്‍സറുടെ റോളിലും വെള്ളിത്തിരയില്‍ എത്തി നോക്കി. 2007 ല്‍ കബ് കഹാബ തൂ ഐ ലവ് യു എന്ന ചിത്രത്തിലായിരുന്നു യുക്തയുടെ ഐറ്റം നമ്പര്‍ . പക്ഷേ അതും പ്രേക്ഷക ശ്രദ്ധ നേടിയില്ല.

  ബിക്കിനി

  യുക്താമുഖിയുടെ ജീവിതം അറിയാം

  ഒരിക്കല്‍ ബിക്കിനിയില്‍ പ്രത്യക്ഷപ്പെടാന്‍ പോലും ധൈര്യം കാണിച്ചിട്ടുണ്ട് യുക്താമുഖി. പിന്നെ കുറച്ച് കാലം അതായിരുന്നു ഗോസിപ് കോളങ്ങളിലെ ചര്‍ച്ച.

  വിവാഹം

  യുക്താമുഖിയുടെ ജീവിതം അറിയാം

  പ്രിന്‍സ് തുളി എന്ന സിഖുകാരനെയണ് യുക്താമുഖി വിവാഹം കഴിച്ചത്. ബിസിനസുകാരനും ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമായ പ്രിന്‍സ് തുളിയുമായുള്ള വിവവാഹം 2008 ല്‍ ആണ് നടക്കുന്നത്. വിവാഹ ജീവിതം ഇപ്പോള്‍ വിവാഹ മോചനത്തിന്റെ വക്കില്‍ എത്തി നില്‍ക്കുയാണ്.

  രാഷ്ട്രീയക്കാരി

  യുക്താമുഖിയുടെ ജീവിതം അറിയാം

  സിനിമയും മോഡലിങും കുടുംബ ജീവിതവും മാത്രമല്ല, അല്‍പം രാഷ്ട്രീയവും ഉണ്ട് യുക്താമുഖിക്ക്. ബിജെപിയുടെ സജീവ പ്രവര്‍ത്തകമാരില്‍ ഒരാളാണ് ഇവര്‍.

  അമ്മ

  യുക്താമുഖിയുടെ ജീവിതം അറിയാം

  ഒരു ആണ്‍കുഞ്ഞിന്റെ അമ്മയാണ് യുക്താമുഖി. 2010 ല്‍ ആയിരുന്നു കുഞ്ഞിന്റെ ജനനം. പേര് അഹ്‌റീന്‍ തുളി.

  English summary
  Former Miss World Yukta Mukhy dragged her husband Prince Tuli to court and accused him of committing unnatural sex.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X