»   » അമ്മായി അമ്മയുടെ ഈ സര്‍ട്ടിഫിക്കറ്റ് പോരെ..നടി ഹസെല്‍ കീച്ചിന്

അമ്മായി അമ്മയുടെ ഈ സര്‍ട്ടിഫിക്കറ്റ് പോരെ..നടി ഹസെല്‍ കീച്ചിന്

Posted By: Pratheeksha
Subscribe to Filmibeat Malayalam

ക്രിക്കറ്റ് താരം യുവരാജ് സിങും ബ്രിട്ടീഷ് നടിയും മോഡലുമായ ഹസെല്‍ കീച്ചും നീണ്ടകാലത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ മാസം 28 നാണ് വിവാഹിതരായത്. ഇരുവരും മധുവിധു ആഘോഷിക്കാന്‍ പോകാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. സ്ഥലം ഏതു വേണമെന്ന് തീരുമാനിക്കേണ്ട കാര്യമേയുള്ളൂ.

മാലി ദ്വീപ് ,ആസ്‌ട്രേലിയ തുടങ്ങിയ സ്ഥലങ്ങളാണ് ലിസ്റ്റിലുള്ളതെന്നാണ് യുവി പറയുന്നത്. കാര്യമിങ്ങനെയൊക്കെയാണെങ്കിലും യുവരാജിന്റെ അമ്മയ്ക്ക് ഹാസെലിനെ കുറിച്ച് ചില കാര്യങ്ങള്‍ പറയാനുണ്ട്..

യുവരാജിന്റെ പിതാവ് വിവാഹത്തില്‍ നിന്ന് വിട്ടു നിന്നു

കോടികള്‍ ചിലവാക്കി നടത്തുന്ന വിവാഹത്തില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലെന്നു പറഞ്ഞ് യുവരാജിന്റെ പിതാവ് യോഗ് രാജ് സിങ് വിവാഹത്തില്‍ നിന്ന് വിട്ടു നിന്നിരുന്നു. യുവരാജിന്റെ അച്ഛനും അമ്മയും നേരത്തേ പിരിഞ്ഞവരാണ് .

അമ്മയുടെ ആഗ്രഹപ്രകാരമായിരുന്നു വിവാഹം

അമ്മ ശബ്‌നം സിംങിന്റെ ആഗ്രഹപ്രകാരം ഫത്തേഗഡ് സാഹിബിലെ ഗുരുദ്വാരയില്‍ വെച്ചായിരുന്നു യുവരാജ് സിംഗിന്റെ വിവാഹം. വിവാഹത്തിന്റെ വേദി തിരഞ്ഞെടുത്തതും അമ്മ തന്നെ. പൂര്‍ണമായും സിഖ് രീതിയിലായിരുന്നു വിവാഹചടങ്ങുകള്‍

യുവിയെ കൈവിടാത്ത പ്രണയിനി

അസുഖം ബാധിച്ചതിനുശേഷം യുവരാജ് സിങ് ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നപ്പോളും അതിനുശേഷവും താരത്തെ കൈവിടാതെ കൂടെനിന്ന പ്രണയിനിയാണ് ഹസെല്‍

യുവരാജിന്റെ അമ്മയ്ക്കു പറയാനുള്ളത്

താന്‍ ഹസെലിന് നൂറില്‍ നൂറുമാര്‍ക്കും നല്‍കുന്നുവെന്നാണ് യുവരാജിന്റെ അമ്മ ശബ്‌നം സിങ് പറയുന്നത്. യുവരാജിന്റെയും വീട്ടുകാരുടെയും ക്ഷേമത്തില്‍ വളരെ ശ്രദ്ധാലുവാണ് ഹസെല്‍. ഇങ്ങനയൊരു മരുമകളെ തന്നെയാണ് താന്‍ ആഗ്രഹിച്ചതെന്നും അവര്‍ പറയുന്നു.

ഹസെലിന് എല്ലാ സ്വാതന്ത്ര്യവും നല്‍കും

തങ്ങള്‍ ഹസെലിന്റെ വ്യക്തി സ്വാതന്ത്ര്യത്തില്‍ ഇടപെടില്ലെന്നുമാത്രമല്ല യാതൊരു വിധത്തിലുള്ള സമ്മര്‍ദ്ദങ്ങളുമുണ്ടാക്കില്ലെന്നും ശബ്‌നം സിങ് പറയുന്നു.

English summary
Yuvraj Singh's mother Shabnam Singh revealed why she let Hazel Keech to be her daughter-in-law. She said Hazel is a family oriented girl & would take good care of the whole family.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam