»   » അവര്‍ക്ക് എന്റെ മേനിപ്രദര്‍ശനം ആയിരുന്നു കാണേണ്ടത്, പീഡനത്തിന് സമാനമായ ഷൂട്ടിങിനെ കുറിച്ച് നടി

അവര്‍ക്ക് എന്റെ മേനിപ്രദര്‍ശനം ആയിരുന്നു കാണേണ്ടത്, പീഡനത്തിന് സമാനമായ ഷൂട്ടിങിനെ കുറിച്ച് നടി

Posted By:
Subscribe to Filmibeat Malayalam
'വസ്ത്രത്തിൻറെ ഇറക്കം കുറഞ്ഞുവന്നു' | filmibeat Malayalam

അക്‌സര്‍ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെ നേരിട്ട പീഡന അനുഭവങ്ങളെ കുറിച്ച് ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളുമായി നടി സറീന്‍ ഖാന്‍. പീഡനത്തിന് സമാനമായിരുന്നു ആ ഷൂട്ടിങ് ദിവസങ്ങള്‍ എന്ന് നടി പറയുന്നു.

നേരത്തെ ചിത്രത്തിന്റെ പ്രമോഷന് നടി വരാത്തതിനെ കുറിച്ച് അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചിരുന്നു. എഗ്രിമെന്റ് ചെയ്തത് പ്രകാരം നടി പ്രമോഷന് പങ്കെടുക്കാത്തതില്‍ നിര്‍മാതാവിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കി എന്നും, എല്ലാ ലൊക്കേഷനിലും നടി ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട് എന്നുമാണ് അക്‌സര്‍ ടുവിന്റെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞത്. എന്നാലിപ്പോള്‍ നടിയ്ക്ക് എന്താണ് പറയാനുള്ളത് എന്ന് കേള്‍ക്കേണ്ടേ..

ആര്യയ്ക്ക് വിവാഹം കഴിക്കാന്‍ ഒരു പെണ്ണിനെ വേണം! താരത്തിന്റെ വ്യത്യസ്തമായ വിവാഹപ്പരസ്യം!

നല്ല സിനിമയായിരുന്നു

അക്‌സര്‍ ടു എന്ന ചിത്രത്തിന്റെ കഥ എന്നോട് പറഞ്ഞത് വളരെ നല്ലതായിട്ടാണ്. നല്ലൊരു കഥാപാത്രമായിരുന്നു ചിത്രത്തില്‍ എനിക്ക്. കഥ ഇഷ്ടപ്പെട്ടത് കൊണ്ടാണ് ചിത്രം ഏറ്റെടുത്തത്.

പിന്നെ എന്ത് സംഭവിച്ചു

എന്നാല്‍ പിന്നീട് എന്താണ് സംഭവിച്ചത് എന്ന് ദൈവത്തിന് മാത്രമേ അറിയൂ. എന്നോട് പറഞ്ഞ കഥയും കഥാപാത്രവുമായിരുന്നില്ല ലൊക്കേഷനിലെത്തിയപ്പോള്‍. ഓരോ ഷോട്ട് ചെയ്യുമ്പോള്‍ എന്റെ വസ്ത്രം ചെറുതായി വന്നു.

എന്തിനീ മേനി പ്രദര്‍ശനം

എന്തിനാണ് ഈ മേനി പ്രദര്‍ശനം എന്ന് ഞാന്‍ ചോദിച്ചിരുന്നു. നല്ലൊരു കഥയെ എന്തിന് ഇങ്ങനെ ഒരു മസാല പടമാക്കി മാറ്റി. എന്റെ മേനി പ്രദര്‍ശനം കണ്ടാല്‍ ആളികള്‍ തിയേറ്ററിലേക്ക് ഇടിച്ചു കയറും എന്ന് ഞാനൊരിക്കലും കരുതുന്നില്ല.

ഒരു ഘട്ടം എത്തിയപ്പോള്‍

ഒരു ഘട്ടം എത്തിയപ്പോള്‍ എന്താണ് ചിത്രീകരിയ്ക്കുന്നത് എന്നും, എന്താണ് ഇനി സിനിമയില്‍ വേണ്ടത് എന്നും സംവിധായകനും നിര്‍മാതാവും ധരണ ഉണ്ടായിരുന്നില്ല.

ഇറങ്ങിപ്പോകാതിരുന്നത്

സിനിമയുടെ ഭാഗമാകേണ്ട എന്ന് ഞാന്‍ കരുതിയിരുന്നു. പക്ഷെ പാതിയില്‍ വച്ച് ഞാന്‍ നിര്‍ത്തി പോന്നാല്‍ നിര്‍മാതാവിന് കോടികളുടെ നഷ്ടം സംഭവിയ്ക്കും. ഒരു പ്രൊഫഷണല്‍ ആയതിനാല്‍ തന്നെ സിനിമ പൂര്‍ത്തിയാക്കുന്നത് വരെ ഞാന്‍ കൂടെ നിന്നു.

അവര്‍ക്കാവശ്യം

ദിവസം കഴിയുന്തോറും പീഡനങ്ങള്‍ കൂടുകയായിരുന്നു. ഓരോ ദിവസവും എന്റെ വസ്ത്രം മാറിക്കൊണ്ടിരുന്നു. ഞാന്‍ മേനി പ്രദര്‍ശനം നടത്തണം എന്നതായിരുന്നു അവരുടെ ആവശ്യം. പീഡനത്തിന് സമാനമായിരുന്നു ഷൂട്ടിങ്. ഏറെ കുറേ പീഡിപ്പിക്കപ്പെട്ടു.

ബിക്കിനിയോട് എതിര്‍പ്പില്ല.

ബിക്കിനി ധരിച്ച് അഭിനയിക്കുന്നതില്‍ എനിക്ക് മടിയില്ല. പക്ഷെ അതായിരുന്നില്ല അവസ്ഥ. എന്താണ് ഷൂട്ട് ചെയ്യാന്‍ പോകുന്നത് എന്നോ, നായിക എന്ത് ധരിക്കണമെന്നോ പോലും ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവിനും ധാരണ ഇല്ലായിരുന്നു.

ഫൈനല്‍ കാണിച്ചില്ല

എന്തിനേറെ, ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ അതിന്റെ പൂര്‍ണരൂപം എനിക്ക് കാണിക്കാന്‍ പോലും അവര്‍ തയ്യാറായില്ല. ഫൈനല്‍ സ്‌ക്രീനിങില്‍ നിന്ന്‌പോലും എന്നെ ഒഴിവാക്കി. ഞാന്‍ അക്‌സര്‍ 2 റിലീസിന് മുന്നേ കാണരുത് എന്നവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

ചുംബന രംഗം

ചിത്രത്തിലെ പല രംഗങ്ങളോടും എനിക്ക് എതിര്‍പ്പുണ്ട്. ഒരു ചുംബന രംഗം ദൈര്‍ഘ്യം കൂട്ടി കാണിച്ചതും അനുമതി ഇല്ലാതെയാണ്. റിഹേഴ്‌സലിന് എന്ന് പറഞ്ഞ് എടുത്ത രംഗങ്ങളെല്ലാം കൂട്ടിച്ചേര്‍ത്ത് ആ ചുംബനത്തിന്റെ ദൈര്‍ഘ്യം കൂട്ടിയാണ് തിയേറ്ററിലെത്തിയത്.

ചോദിച്ചപ്പോള്‍

ഇക്കാര്യത്തെ കുറിച്ച് സംവിധായകന് മെസേജ് അയച്ച് ചോദിച്ചിരുന്നു. എന്നാല്‍ അദ്ദേഹം വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ തയ്യാറായില്ല. നിര്‍മാതാവില്‍ പഴിചാരുകയായിരുന്നു എല്ലാം.

പ്രമോഷന് സംഭവിച്ചത്

ദില്ലിയില്‍ വച്ച് നടന്ന പ്രമോഷന്‍ ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോന്നതിനെ കുറിച്ചും നടി പ്രതികരിച്ചു. പ്രമോഷന് വേണ്ടി ഞാന്‍ സ്ഥലത്ത് എത്തിയപ്പോള്‍ എന്നെ കൊണ്ടുപോരാന്‍ ആരും വന്നില്ല. അവര്‍ ഭക്ഷണം കഴിക്കുന്നതിന്റെയും മദ്യപിയ്ക്കുന്നതിന്റെയും തിരക്കിലായിരുന്നു.

ഇറങ്ങിപ്പോന്നതിന് കാരണം

രാത്രി ഒരു പെണ്‍കുട്ടിയോട് പെരുമാറിയത് ഇങ്ങനെയാണ്. കാറില്‍ ഞാന്‍ ഒറ്റയ്ക്കായപ്പോള്‍ എന്റെ സ്റ്റാഫിനെ കൊണ്ട് ടാക്‌സി വിളിപ്പിച്ചു എയര്‍പോര്‍ട്ടിലെത്തി. ടിക്കറ്റ് കിട്ടാത്തതിനാല്‍ സ്റ്റാഫിന് കൂടെ വരാന്‍ കഴിഞ്ഞില്ല. രാത്രി 2.30 നാണ് ഞാന്‍ മുംബൈയില്‍ എത്തിയത്. എന്റെ സ്റ്റാഫിന് പ്രതിഫലം പോലും അവര്‍ നല്‍കിയിട്ടില്ല.

നിയമപരമായി നേരിടാം

വേണമെങ്കില്‍ എനിക്ക് ആ അവസ്ഥയെ നിയമപരമായി നേരിടാം. അതിനുള്ള തെളിവുകളൊക്കെ എന്റെ പക്കലുണ്ട്. അത് ബോധ്യപ്പെട്ടത് കൊണ്ടാവാം അവരിപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നുണ്ട്. ജീവിതത്തിലൊരിക്കലും എനിക്കിനി അസ്‌കര്‍ ടുവിന്റെ അണിയറപ്രവര്‍ത്തകരെ കാണേണ്ട- സറീന ഖാന്‍ പറഞ്ഞു.

English summary
SHE IS DAMN ANGRY! Zareen Khan: I Hope I Never See The Aksar 2 Makers In My Life Again

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X