»   » ലൈല മേം ലൈല എന്ന ഐറ്റം ഗാനത്തിനു പിന്നിലുളള യഥാര്‍ത്ഥ സംഭവത്തെ കുറിച്ച് നടിയുടെ വെളിപ്പെടുത്തല്‍

ലൈല മേം ലൈല എന്ന ഐറ്റം ഗാനത്തിനു പിന്നിലുളള യഥാര്‍ത്ഥ സംഭവത്തെ കുറിച്ച് നടിയുടെ വെളിപ്പെടുത്തല്‍

Posted By: Pratheeksha
Subscribe to Filmibeat Malayalam

ലൈല മേം ലൈല ഐസീ ഹൂം ലൈല എന്ന പഴയ ബോളിവുഡ് ഐറ്റം ഗാനം ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നതിനു പിന്നില്‍ നടി സീനത്ത് അമനു വലിയ പങ്കുണ്ട്. ചടുലവേഗങ്ങളില്‍ സീനത്ത് ആടി തിമര്‍ത്ത ആ മനോഹര ഗാനം ഇന്ന് റീമിക്‌സ് ചെയ്ത് ഷാറുഖ് ചിത്രം റയീസില്‍ മറ്റൊരു നടി അവതരിപ്പിക്കുകയാണ്.

മറ്റാരുമല്ല ബോളിവുഡ് നടി സണ്ണിലിയോണ്‍ ആണ് ആ ഗാനം വീണ്ടും പ്രേക്ഷകരിലെത്തിക്കുന്നത്. പക്ഷേ ആ ഗാനത്തിനു പിന്നിലെ യഥാര്‍ത്ഥ സംഭവങ്ങളെ കുറിച്ച് നടി സീനത്ത് അമനു ചിലതു പറയാനുണ്ട്.

ലൈല മേം ലൈല

1980 ല്‍ ഫിറോസ് ഖാന്‍ സംവിധാനം ചെയ്ത കുര്‍ബാനി എന്ന ചിത്രത്തിലാണ് നടി സീനത്ത് അമന്‍ ലൈല മേം ലൈല എന്ന ഗാനത്തിനു ചുവടുവെച്ചത്. അന്ന് ബോളിവുഡ് പ്രേക്ഷകരെ ഇളക്കി മറിച്ച ഗാനമായിരുന്നു അത്.

ചിത്രത്തിനു മുന്‍പേ ഗാനം ചിത്രീകരിച്ചു

യഥാര്‍ത്ഥത്തില്‍ സംവിധായകന്‍ ഫിറോസ് മറ്റൊാരു ചിത്രത്തിനു വേണ്ടി ചിത്രീകരിച്ച ഗാനമായിരുന്നു ലൈല ഓ ലൈല. പിന്നീടാണ് ഗാനം കുര്‍ബാനിയില്‍ ഉപയോഗിക്കുന്നതെന്നു സീനത്ത് അമന്‍ പറയുന്നു

ഇന്നും ഓര്‍ക്കുന്ന രണ്ടു ഗാനങ്ങള്‍

ലൈല ഓ ലൈല ചിത്രീകരിക്കുമ്പോള്‍ ആ ഗാനത്തെ പ്രേക്ഷകര്‍ ഇത്രയധികം സ്വീകരിക്കുമെന്നു കരുതിയിരുന്നില്ല. ലൈല ഓ ലൈലയ്ക്കു പുറമേ കുര്‍ബാനിയിലെ മറ്റൊരു ഗാനമായ ആപ് ജൈസാ കോയി മേരി എന്നു തുടങ്ങുന്ന മറ്റൊരു ഗാനത്തിലൂടെയുമാണ് തന്നെ ഇന്നും പ്രേക്ഷകര്‍ ഓര്‍ക്കുന്നതെന്നു സീനത്ത് പറയുന്നു.

അന്നു കോറിയോഗ്രാഫര്‍ ഇല്ലായിരുന്നു

കോറിയോഗ്രാഫറുടെ സഹായത്തോടെയല്ല അന്ന് ആ ഗാനം ചിത്രീകരിച്ചത്.സംവിധായകന്‍ തന്റെ ഇഷ്ടത്തിനനുസരിച്ച് ചുവടുവെച്ചുകൊള്ളാന്‍ പറയുകയായിരുന്നു. ഇതില്‍ മാത്രമല്ല ഡം മാരോ ഡം.ഹരേ രാമ ഹരേ കൃഷ്ണ തുടങ്ങിയ ഗാനങ്ങള്‍ക്കെല്ലാം തന്റെ സ്വന്തം കോറിയോഗ്രഫിയായിരുന്നെന്നാണ് നടി പറയുന്നത്. ഇന്നും എവിടെപോയാലും ആളുകള്‍ ചോദിക്കുന്നത് ഈ ഗാനങ്ങളെ കുറിച്ചാണ്.

സണ്ണിലിയോണിന്റെ റീമിക്‌സിനെ കുറിച്ച്

ലൈല ഓ ലൈല ഷാറൂഖ് ചിത്രം റയീസില്‍ റീമിക്‌സ് ചെയ്യുന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ല. താന്‍ പുറത്തായിരുന്നെന്നും സണ്ണി ലിയോണിന്റെ റീമിക്‌സ് എന്തുകൊണ്ടും മികച്ചതായിരിക്കുമെന്നാണ് കരുതുന്നതെന്നും സീനത്ത് പറയുന്നു. ആ ഗാനം പുതിയ തലമുറയിലെ പ്രേക്ഷകരിലുമെത്തുന്നതില്‍ വളരെ സന്തോഷവുമുണ്ട്.

English summary
we shot the song Laila Oh Laila for another film altogether with another title. After we shot it, Feroz being the mercurial movie mogul that he was, decided to scrap the original film, script and title.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam