കത്രീന കൈഫിന്റെ ഐറ്റം ഡാന്‍സുമായി ഷാരൂഖ് ചിത്രം സീറോയിലെ പുതിയ ഗാനം! വീഡിയോ വൈറല്‍! കാണൂ

By Prashant V R

ഷാരുഖ് ഖാന്‍ നായകവേഷത്തില്‍ എത്തുന്ന എറ്റവും പുതിയ ചിത്രമാണ് സീറോ. ഡിസംബര്‍ 21നാണ് ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഒരു ഗാനരംഗം തരംഗമായിരിക്കുകയാണ്. കത്രീന കൈഫിന്റെ ഒരു ഐറ്റം സോംഗ് ആണ് പുറത്തിറങ്ങിയിരിക്കുന്നത്. പാട്ടിന് മികച്ച വരവേല്‍പ്പാണ് സമൂഹ മാധ്യമങ്ങളില്‍ ലഭിക്കുന്നത്.

ആനന്ദ് എല്‍ റായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം വമ്പന്‍ റിലീസായിട്ടാണ്‌
തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. കത്രീനയ്‌ക്കൊപ്പം അനുഷ്‌ക ശര്‍മ്മയും ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നുണ്ട്. സീറോ മികച്ചൊരു ചിത്രമായിരിക്കുമെന്നു തന്നെയാണ് ഷാരൂഖ് ആരാധകരുടെയും സിനിമാ പ്രേമികളുടെയും പ്രതീക്ഷ.

katrina kaif

ഹിമാന്‍ഷു ശര്‍മ്മ തിരക്കഥയെഴുതിയ ചിത്രത്തിന് അജയ്-അതുല്‍ ടീം സംഗീതം നല്‍കിയിരിക്കുന്നു. 200 കോടി ബഡ്ജറ്റിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. റെഡ് ചീല്ലീസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഗൗരി ഖാനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറും സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു.

സല്‍മാന്‍ ഖാന്‍ അടക്കം ബോളിവുഡിലെ നിരവധി നടീനടന്മാര്‍ സീറോയില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ഷാരൂഖിന്റെ വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രമാണ് സീറോയിലെതെും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ജബ് ഹാരി മെറ്റ് സേജല്‍ എന്ന ചിത്രത്തിനു ശേഷമാണ് ഷാരൂഖിന്റെ സീറോ റിലീസിനെത്തുന്നത്. യഷ്രാജ് ഫിലിംസ് ചിത്രം വിതരണത്തിനെത്തിക്കുന്നു,

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X