X
ഹോം » താരങ്ങള്‍ » അഭിജ ശിവകല
അഭിജ ശിവകല

അഭിജ ശിവകല

Actress/Actor
ജീവചരിത്രം:  ചലച്ചിത്ര അഭിനേത്രിയാണ് അഭിജ ശിവകല. കെ ആര്‍ ശിവദാസിന്റെയും കെ കെ രുഗ്മണിയുടെയും മകളായി തൊടുപുഴയില്‍ ജനിച്ചു. തിരുവനന്തപുരത്തെ ഫൈന്‍ ആര്‍ട്‌സ് കോളേജിലായിരുന്നു പഠനം. ഗ്രാഫിക് ഡിസൈനര്‍, ആനിമേറ്റര്‍, വിഷ്വല്‍ ഡിസൈനര്‍ എന്നീ മേഖലയില്‍ എട്ടുവര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് അഭിനയ തീയറ്റര്‍ റിസര്‍ച്ച് സെന്ററില്‍ പ്രവര്‍ത്തിച്ചു. മാക്ബത്തില്‍ ഫീമെയില്‍ ലീഡ് റോള്‍ ചെയ്തുകൊണ്ടാണ് അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്. 2013ല്‍ പ്രദര്‍ശനത്തിനെത്തിയ നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. ചിത്രത്തില്‍ പാറു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. 2014ല്‍ സെക്കന്‍സ്, ഞാന്‍ സ്റ്റീവ് ലോപ്പസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2015ല്‍ ലൗ 24*7, ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2016ല്‍ ആക്ഷന്‍ ഹീറോ ബിജു, മണ്ട്രോത്തുരുത്ത്, സ്‌ക്കൂള്‍ ബസ്, ഒഴിവുദിവസത്തെ കളി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവു ദിവസത്തെ കളി എന്ന ചിത്രത്തില്‍ ഗീത എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. 2017ല്‍ അക്കു അക്ബര്‍ സംവിധാനം ചെയ്ത പേരിനൊരാള്‍, ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്ത ഉദാഹരണം സുജാത എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ജുബിത്ത് സംവിധാനം ചെയ്ത ആഭാസം എന്ന ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്.
കൂടുതൽ വായിക്കുക

അഭിജ ശിവകല: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് അഭിജ ശിവകല

പേര് അഭിജ ശിവകല
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

അഭിജ ശിവകല ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+