»   » സിനിമയില്‍ നിന്ന് വിട്ടുനിന്നത് വ്യക്തിപരമായ കാരണങ്ങളായിരുന്നു

സിനിമയില്‍ നിന്ന് വിട്ടുനിന്നത് വ്യക്തിപരമായ കാരണങ്ങളായിരുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

മള്‍ട്ടിടാലന്റഡായി മള്‍ട്ടിപ്പിള്‍ ഇന്ററസ്റ്റോടെ നില്‍ക്കാനാണ് അഭിജയ്ക്ക് ഇഷ്ടം. അഭിനയം, സംവിധാനം എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കണം. നാടകത്തില്‍ അഭിനയിക്കുമ്പോള്‍ സംവിധാനത്തിലും സഹകരിക്കാന്‍ തനിയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അഭിജ പറയുന്നു.

എന്നാല്‍ അടുത്തിടെ വ്യക്തിപരമായ ചില കാരണങ്ങള്‍ കൊണ്ട് സിനിമയില്‍ നിന്നും നാടകത്തില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നു. അതുക്കൊണ്ട് തന്നെ ഇപ്പോള്‍ എല്ലാം ഒന്നില്‍ നിന്ന് തുടങ്ങണമെന്നും നടി പറയുന്നു.

abhija

സനല്‍ കുമാര്‍ ശശീധരന്‍ സംവിധാനം ചെയ്ത ഒഴിവ് ദിവസത്തെ കളിയില്‍ അഭിജ അഭിനയിച്ചു. ചിത്രത്തിലെ ഒരേ ഒരു സ്ത്രീ കഥപാത്രമാണ് അഭിജ. കുറച്ച് സീനുകളില്‍ മാത്രം പ്രത്യക്ഷപ്പെടുന്നുള്ളൂ. എന്നാല്‍ മറ്റ് സിനിമകളില്‍ അഭിനയിച്ചിട്ട് കിട്ടുന്നതിനേക്കാള്‍ വലിയ അംഗീകാരവും ജനശ്രദ്ധയുമാണ് ലഭിക്കുന്നതെന്ന് അഭിജ പറയുന്നു.

ബാംഗ്ലൂരിലെ ഒരു ഐടി കമ്പിനിയില്‍ ജോലി നോക്കുകയായിരുന്നു. അവിടെ നിന്ന് നാടകവും അഭിനയം പഠിക്കണം എന്ന നിര്‍ബന്ധത്തിലാണ് കേരളത്തില്‍ എത്തുന്നത്. അങ്ങനെ നാടകത്തില്‍ അഭിനയിക്കുന്നതിനിടായാണ് സിനിമയിലേക്ക് അവസരം കിട്ടിയതെന്ന് അഭിജ പറയുന്നു.

Read Also: മമ്മൂട്ടി, ദുല്‍ഖര്‍, നിവിന്‍, ഫഹദ്; ഒഴിവുദിവസത്തെ കളിയ്ക്ക് പിന്തുണയുമായി താരങ്ങള്‍

English summary
Actress Abhija about her film career.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam