»   » മലയാളസിനിമയിലെത്തിയ വിരുന്നുകാര്‍

മലയാളസിനിമയിലെത്തിയ വിരുന്നുകാര്‍

Posted By:
Subscribe to Filmibeat Malayalam
Actors
ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ താരങ്ങളില്‍ പലരും മലയാളസിനിമകളില്‍ അഭിനയിക്കാനെത്തിയിട്ടുണ്ട്. ഓംപുരി (പുരാവൃത്തം), നസീറുദ്ധീന്‍ഷാ (പൊന്തന്‍മാട), അംജത് ഖാന്‍ (ചിലനേരങ്ങളില്‍ ചില മനുഷ്യര്‍), അമിതാബ് ബച്ചന്‍ (കാണ്ഡഹാര്‍), സ്മിതാപാട്ടീല്‍ (ചിദംബരം), സീമ ബിശ്വാസ് (ശാന്തം), രോഹിണി ഹത്തംഗഡി, പദ്മിനി കോലാപ്പുരി തുടങ്ങിയ പ്രഗല്ഭരില്‍ പലരും.

സീരിയസായ സിനിമയുടെ ഭാഗമായാണ് ഇവരില്‍ പലരും എത്തിയത് എന്നതുകൊണ്ടാണോ എന്നറിയില്ല മുഖ്യധാരസിനിമ പ്രേക്ഷകര്‍ ഇവരെയൊന്നും ഘോഷിച്ചിട്ടില്ല. എന്നാല്‍ അടുത്തകാലത്തായി വിദേശത്തു നിന്നും ലയാളസിനിമ യിലെത്തിയ അഭിനേതാക്കളെ മലയാളം വല്ലാതെ ഇഷ്ടപ്പെട്ടു.

ലാല്‍ജോസിന്റെ അറബിക്കഥയിലൂടെ വന്ന ചാങ്ഷൂമിന്‍, രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടനിലൂടെ ഫ്രാന്‍സിസ് പുണ്യാളനായ് നിറഞ്ഞുനിന്ന പുതുച്ചേരിയില്‍ താമസക്കാരനായ ജെസി അലക്‌സ് ഫോക്‌സ് എന്ന ആസ്‌ത്രേലിയക്കാരന്‍, ഏറ്റവുമൊടുവില്‍ ലാല്‍ ജോസിന്റെ തന്നെ സ്പാനിഷ് മസാലയില്‍ ദിലീപിന്റെ നായികയായി എത്തിയ ഡാനിയേല ഫെസേരി.

ഇവരൊന്നും താരങ്ങളൊ സെലിബ്രിറ്റികളൊ ഒന്നുമായിരുന്നില്ല, മലയാളി പ്രേക്ഷകര്‍ക്കു മുന്‍പരിചയമുള്ളവരുമല്ല. എന്നിട്ടും ഇവരെ ഹൃദയത്തില്‍ ചേര്‍ത്തുവെക്കാന്‍ മലയാളത്തിനു കഴിഞ്ഞിട്ടുണ്ട്.

ചൈനീസ് പെണ്‍കുട്ടികളെ ലാല്‍ ജോസിന്റെ കഥാപാത്രത്തിനുവേണ്ടി കണ്ടെത്താന്‍ ഇംഗ്‌ളീഷും ചൈനീസ് ഭാഷയുമറിയുന്ന സഹായിയായ് വന്ന ചാങ്ഷുമിനെ തന്നെയാണ് ഒടുവില്‍ ലാല്‍ ജോസ് തന്റെ കഥാപാത്രമായി തിരെഞ്ഞെടുത്തത്.

കേരളത്തിന്റെ ഗ്രാമീണ ജീവിതവുമായി പാട്ടിലൂടെ സിനിമയില്‍ അവരെ ചേര്‍ത്തു വെച്ചതും ആകര്‍ഷകമായിരുന്നു. ഡാനിയേലയെന്ന വിയന്നക്കാരിയെ കണ്ടെത്താന്‍ സഹായിച്ചത് വിയന്നയിലെ പ്രൊഡക്ഷന്‍ ഹൌസിലെ കോ ഓഡിനേറ്ററാണത്രേ.

ലണ്ടനില്‍ അഭിനയം പഠിക്കുന്ന ഡാനിയേല ഹിപ്പ് ഹോപ്പ് ഡാന്‍സര്‍ കൂടിയാണ്. ഡാനിയേലയുടെ നിഷ്‌കളങ്കവും ഹൃദ്യവുമായ ചിരി പ്രേക്ഷകര്‍ ഏറ്റുവാങ്ങി കഴിഞ്ഞു. ഇന്ത്യയില്‍ താമസിക്കുന്ന വിദേശിയരില്‍ നിന്നും ലഭിച്ച അപേക്ഷയില്‍ നിന്നാണ് പ്രേക്ഷകനെ വിസ്മയിപ്പിച്ച പുണ്യാളനെ കണ്ടെത്തുന്നത്. താരങ്ങളല്ലാത്ത ഇവരൊക്കെ സൂപ്പര്‍ താരത്തിന്റെ സാന്നിദ്ധ്യമാണ് മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.

English summary
In Lal Jose's forthcoming film, Spanish Masala, Dileep's heroine is a beauty from Austria named Daniela Zacherl.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X