»   »  സിനിമയില്‍ 'പണ്ഡിതന്മാര്‍' വാഴുംകാലം

സിനിമയില്‍ 'പണ്ഡിതന്മാര്‍' വാഴുംകാലം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/05-santosh-pandit-and-malayalam-filmdom-2-aid0166.html">Next »</a></li></ul>
Krishnanum Radhayum
എന്തുനല്ല കാര്യം ചെയ്താലും അംഗീകരിക്കാത്തവരും ഏതുകാര്യത്തേയും വിമര്‍ശിച്ചു ദഹിപ്പിച്ചുകളയുന്നവരുമാണ് മലയാളികള്‍. റോബോട്ടിനേക്കാള്‍ ഇനിഷ്യല്‍ പുള്ളിംഗ് നേടിയ ചിത്രവും കൊണ്ട് വിഡ്ഢിച്ചിരിയോടെ മലയാളിയെ നോക്കി കൊഞ്ഞനം കുത്തുകയാണ് സന്തോഷ് പണ്ഡിറ്റ് എന്ന സാക്ഷാല്‍ പണ്ഡിതന്‍.

സന്തോഷ് പണ്ഡിറ്റുമാര്‍ക്ക് പിറവിയെടുക്കാന്‍ നല്ല വളക്കൂറുള്ള മണ്ണായി മാറിയിരിക്കുകയാണ് കേരളം. കൂവാനും തെറിവിളിക്കാനും ആഘോഷിക്കാനും ഞങ്ങള്‍ക്ക് സിനിമവേണമെന്ന് പ്രേക്ഷകരും കാശുകിട്ടിയാല്‍ എന്തുസിനിമ വേണേലും കാണിക്കാം എന്നു തിയറ്ററുകാരും പറയുന്ന കാലമാണിത്.

വേലായുധവും, ഏഴാം അറിവും, റാ വണും, കാശും ചാക്കിലാക്കി പോകുന്നത് കാണുമ്പോഴും മലയാളത്തില്‍ നിലവാരമില്ലെന്ന് അറിയാവുന്ന ചിത്രമെടുക്കുന്ന പരമ്പരാഗതമായി സിനിമയെടുക്കുന്നവരുമുണ്ട്.

മലയാളിയുടെ ബൗദ്ധികത പലരീതികളില്‍ കൊടികുത്തി വാഴുമ്പോള്‍ ഒരുപാട് പുതിയ അവസരങ്ങള്‍
ഉണ്ടാവുകയാണ്. ചുരുങ്ങിയ ചിലവില്‍ എന്തെങ്കിലും തട്ടിക്കൂട്ടി തിയറ്ററുകളിലെത്തിക്കൂ, ചാനലുകളിലും, സൈറ്റുകളിലുമെത്തിക്കൂ, നിങ്ങള്‍ക്ക് പ്രശസ്തനാകാം, ധനികനാകാം, ചിലപ്പോള്‍ അവാര്‍ഡുകളും നിങ്ങളെത്തേടി വന്നേയ്ക്കാം-ഇത്തരത്തിലൊരു പ്രോത്സാഹനത്തിന്റെ ശബ്ദമാണ് ഇപ്പോള്‍ ചലച്ചിത്രലോകത്തുള്ളത്.

അടുത്തപേജില്‍
പണ്ഡിതന്മാര്‍ക്ക് വളരാന്‍ വളക്കൂറുള്ള മണ്ണ്

<ul id="pagination-digg"><li class="next"><a href="/features/05-santosh-pandit-and-malayalam-filmdom-2-aid0166.html">Next »</a></li></ul>
English summary
Santhosh Pandit's story is considered as one without precedence in the history of Mollywood. With meticulous precision, M-town had always written off films which lacked engaging storylines. The sail has not been smooth even for the biggies, whenever their films failed to impress
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam