»   »  സൂപ്പര്‍താരപദവിയില്‍ കണ്ണുനട്ട് ആസിഫ് കളത്തില്‍

സൂപ്പര്‍താരപദവിയില്‍ കണ്ണുനട്ട് ആസിഫ് കളത്തില്‍

Posted By:
Subscribe to Filmibeat Malayalam
Asif Ali
ട്രാഫിക് എന്ന ചിത്രത്തിലൂടെ താന്‍ കഴിവുള്ള നടനാണെന്ന് ആസിഫ് അലി തെളിയിച്ചു. പിന്നീട് സാള്‍ട്ട് ആന്‍ഡ് പെപ്പറിലെ അഭിനയത്തോടെ ആസിഫിന്റെ സമയം തെളിഞ്ഞു.

നാല്‍ സൂപ്പര്‍താര പദവിയിലേയ്ക്ക് ഉയരാന്‍ കഴിയുന്ന വിധത്തിലുള്ള ഒരു കഥാപാത്രം ആസിഫ് ഇതുവരെ ചെയ്തിരുന്നില്ല. എന്നാല്‍ അസുരവിത്ത് നടന് അത്തരത്തിലൊരു കഥാപാത്രം സമ്മാനിച്ചിരിയ്ക്കുകയാണ്.

ഭാവിയില്‍ മോഹന്‍ലാലിന്റെ സിംഹാസനത്തിലിരിയ്ക്കുക ആസിഫായിരിക്കുമെന്ന് ഇതിനോടകം സിനിമാലോകം വിലയിരുത്തി കഴിഞ്ഞു. മോഹന്‍ലാലിനെ താരപദവിയിലേയ്ക്കുയര്‍ത്തിയ രാജാവിന്റെ മകന്‍ പോലൊരു ചിത്രം ആസിഫിന് അനിവാര്യമായിരുന്നു. അസുരവിത്ത് പറയുന്നതും അധോലോകത്തിന്റെ കഥ തന്നെ.

അധോലോകം സാധാരണ മനുഷ്യന്റെ ജീവിതത്തില്‍ ഇടപെടുന്നതിന്റെ ഭീഷണമായ അവസ്ഥയാണ് എകെ സാജന്റെ അസുരവിത്തിന് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ്ക്കുന്നത്.

ചിത്രത്തില്‍ അധോലോകനായകനായ ഡോണ്‍ ബോസ്‌കോയെ ആസിഫ് ഗംഭീരമാക്കുമെന്നാണ് പ്രേക്ഷകര്‍ കരുതുന്നത്. ഡോണിനെ ഗംഭീരമാക്കിയാല്‍ ആസിഫിന് സൂപ്പര്‍താര പദവിയിലേയ്ക്കുള്ള ചവിട്ടുപടിയാവും അത്.

English summary

 It could be the so-called Youth Icon Asif Ali's maiden break as a lead actor. Playing a seminary student-turned-don, this film could cash in on the Malayali crowd who turned Don 2 and Mankaathey into superhits in the state.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X