»   » നരേന് വില്ലനാവേണ്ടി വന്നതെന്തു കൊണ്ട്?

നരേന് വില്ലനാവേണ്ടി വന്നതെന്തു കൊണ്ട്?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/08-jiiva-naren-and-25-kung-fu-experts-2-aid0167.html">Next »</a></li></ul>
Narain
എല്ലാചിത്രങ്ങളിലും ഓടി നടന്ന് അഭിനയിക്കാന്‍ ഇഷ്ടപ്പെടുന്ന ഒരു നടനല്ല നരേന്‍. കരിയറിന്റെ തുടക്കം മുതല്‍ തന്നെ വളരെ ശ്രദ്ധിച്ചാണ് ഈ നടന്‍ ഓരോ കഥാപാത്രവും തിരഞ്ഞെടുത്തിരുന്നത്.

അതുകൊണ്ടു തന്നെ ഒരു പിടി നല്ല സിനിമകളുടെ ഭാഗമാവാന്‍ ഈ നടന് കഴിഞ്ഞു. ഫോര്‍ ദി പീപ്പിള്‍, അച്ചുവിന്റെ അമ്മ, ക്ലാസ്‌മേറ്റ്‌സ്, വീരപുത്രന്‍ തുടങ്ങിയ ചിത്രങ്ങളിലൊക്കെ നരേന് ഏറെ പ്രാധാന്യമുള്ള വേഷങ്ങളാണ് ലഭിച്ചത്.

എന്നാല്‍ തന്നെ തേടി വന്നിരുന്ന വില്ലന്‍ റോളുകളോട് ഇതുവരെ നരേന്‍ നോ പറഞ്ഞിരുന്നു. തമിഴിലേയും മലയാളത്തിലേയും നിരവധി സംവിധായകര്‍ വില്ലന്‍ വേഷങ്ങള്‍ ഓഫര്‍ ചെയ്ത് ഈ നടനെ സമീപിച്ചിട്ടുണ്ട്. അപ്പോഴെല്ലാം പലകാരണങ്ങള്‍ പറഞ്ഞ് ഈ നടന്‍ അവരെ ഒഴിവാക്കി കൊണ്ടിരുന്നു.

ഇത്തരത്തില്‍ നരേന്‍ ഒഴിവാക്കിയ കഥാപാത്രങ്ങളില്‍ പലതും പിന്നീട് പ്രേക്ഷകശ്രദ്ധ നേടിയിട്ടുമുണ്ട്. നല്ല വേഷമാണെന്നറിഞ്ഞിട്ടും നരേന്‍ അവ മനപൂര്‍വ്വം വേണ്ടന്നു വയ്ക്കുകയായിരുന്നുവെന്ന് ചുരുക്കം.

ഹീറോയുടെ റോളില്‍ തിളങ്ങിയ പല നടന്‍മാരും വില്ലന്‍ വേഷത്തിലും തിളങ്ങിയിട്ടുണ്ട്. എന്നാല്‍ താന്‍ വില്ലന്‍ വേഷം ചെയ്യാനില്ല എന്ന പിടിവാശി ഉപേക്ഷിയ്ക്കാന്‍ നരേന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. മലയാള സിനിമാരംഗത്ത് ഉടലെടുത്തിരിയ്ക്കുന്ന പുതിയ സമവാക്യങ്ങളാണ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാന്‍ ഈ നടനെ പ്രേരിപ്പിച്ചിരിക്കുന്നത്.

അടുത്ത പേജില്‍
യുവതരംഗത്തില്‍ നരേന്‍ മുങ്ങിപ്പോയി?

<ul id="pagination-digg"><li class="next"><a href="/features/08-jiiva-naren-and-25-kung-fu-experts-2-aid0167.html">Next »</a></li></ul>
English summary
As many as 25 kung fu experts from various places are coming to Chennai this weekend, to take part in the shoot of 'Mugamoodi' directed by Mysskin on Monday. Jiiva and Naren are playing the protagonist and villain respectively in this movie.,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam