ഓണം ആഘോഷിക്കാത്ത മലയാളസിനിമ

പക്ഷേ കഴിഞ്ഞ മൂന്ന് നാലുവര്‍ഷമായി ഓണത്തിന്റെ സിനിമ മാര്‍ക്കറ്റ് ഇടിവിലാണ്. ഒന്നാമത്തെ കാര്യം ഓണവും പെരുന്നാളും മുട്ടിയുരുമ്മി വരാന്‍ തുടങ്ങിയതാണ്. പെരുന്നാള്‍ കഴിഞ്ഞെത്തുന്ന ഓണസിനിമകള്‍ക്ക് മലബാര്‍ ഏരിയയില്‍ ശോഭ കെട്ടുപോകുന്നത് ഇതുകൊണ്ടാണ്.
പുതിയ റിലീസിംഗിനെ നോമ്പ് സീസണ്‍ ബാധിക്കുമെന്ന സത്യം ഓണത്തിന്റെ കാര്യത്തിലും സംഭവിക്കുന്നു. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ഓണക്കാലത്ത് റിലീസാവാത്തതിന്റെ മുഖ്യ കാര്യം ഇതാണെങ്കിലും തിയറ്ററുകളുടെ കുറവ് മറ്റൊരു പ്രധാന സംഗതിയാണ്.
പുത്തന്‍ പടങ്ങള്‍ വൈഡ് റിലീസിംഗിനുശേഷം ഒരു മാസത്തിനുളളില്‍ നാട്ടിന്‍ പുറത്തെ തിയറ്ററുകളിലെത്തും. മൂന്ന് മാസത്തിനുള്ളില്‍ ടിവിയിലും സിഡി കടകളിലുമെത്തും. ഒരു കണക്കിന് സിനിമയ്ക്ക് ഇത് മെച്ചമാണെങ്കിലും വൈഡ് റിലീസിംഗ് സാദ്ധ്യത മങ്ങുന്നവര്‍ക്ക് ഇത് ദോഷകരമായി ബാധിക്കും.
ഉത്സവ സീസണിലെ കേരളത്തിലെ ഏറ്റവും സജീവത ഓണത്തിനുതന്നെയാണ്. സൂപ്പര്‍താര ചിത്രങ്ങളും മറ്റ് സിനിമകളും ചിലപ്പോഴൊക്കെ ഈ ഒരു സീസണ്‍ ട്രാക്കില്‍ രക്ഷപ്പെട്ട അനുഭവങ്ങള്‍ നിരവധിയുണ്ട്.
അടുത്തപേജില്‍


Click it and Unblock the Notifications