»   » മോഹന്‍ലാല്‍-അഴീക്കോട് മഞ്ഞുരുകുമോ

മോഹന്‍ലാല്‍-അഴീക്കോട് മഞ്ഞുരുകുമോ

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/10-azhikode-extends-olive-branch-to-mohanlal-2-aid0166.html">Next »</a></li></ul>
Mohanlal and Sukumar Azhikode
സൂപ്പര്‍താരം മോഹന്‍ലാലിനും സാംസ്‌കാരിക നായകന്‍ സുകുമാര്‍ അഴീക്കോടിനും ഇടയിലുള്ള മഞ്ഞുരുകലിന് സമയമടുത്തിരിക്കുകയാണ്. സിനിമ പ്രവര്‍ത്തകരുടെ യൂനിയനുകളില്‍ നിന്ന് രൂപം കൊണ്ട പ്രശ്‌നങ്ങള്‍ തിലകന്‍-വിനയന്‍ പ്രശ്‌നങ്ങളിലേയ്ക്ക് വളര്‍ന്ന് ഒടുക്കം സുകുമാര്‍ അഴീക്കോടും മോഹന്‍ലാലും തമ്മിലുള്ള നിയമയുദ്ധം വരെ എത്തുകയായിരുന്നു.

ഇതിനിടെ ക്രിസ്ത്യന്‍ ബ്രദേഴ്‌സില്‍ നിന്നും തിലകന്‍ പുറത്തായി, പിന്നീട് താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കപ്പെട്ടു. മാധ്യമങ്ങള്‍ ഏറ്റു പിടിച്ച തിലകന്‍ പ്രശ്‌നത്തില്‍ സാമൂഹികപ്രതിബദ്ധതയുടെ പേരില്‍ അഴീക്കോടും ഇടപെടുകയായിരുന്നു.

അങ്ങനെയാണ് തിലകനെതിരെ ലോബീയിങ് നടത്തുന്നുവെന്ന് ആരോപിച്ച് അമ്മയുടെ ജനറല്‍ സെക്രട്ടറിയായ മോഹന്‍ലാലുമായ് അഴീക്കോട് വാക്‌പോര് ആരംഭിച്ചത്. ഒടുവില്‍ സുകുമാര്‍ അഴീക്കോടിന് മാനസിക വിഭ്രാന്തിയാണെന്ന് ലാല്‍ അഭിപ്രായപ്പെട്ടു. അതിനെതിരെ അഴീക്കോട് മാഷ് കേസ് കൊടുക്കുകയും ചെയ്തു.

ഇന്ന് അവസ്ഥയാകെ മാറി തിലകനെതിരെ യുള്ള ഉപരോധം പിന്‍വലിച്ചു. ഉപരോധം ഏര്‍പ്പെടുത്തേണ്ടി വന്നതില്‍ ഖേദിക്കുന്നതായ് ബി.ഉണ്ണികൃഷ്ണന്‍ തുറന്നു സമ്മതിച്ചു. വളരെ ശക്തമായ ഒരു വേഷം നല്കികൊണ്ട് രഞ്ജിത് ഇന്ത്യന്‍ റുപ്പിയിലൂടെ തിലകനെ സിനിമയിലേക്ക് തിരിച്ച് കൊണ്ടുവന്നു.

അടുത്തപേജില്‍
അഴീക്കോടും ലാലും ആര്‍ക്കോവേണ്ടി പിണങ്ങി

<ul id="pagination-digg"><li class="next"><a href="/features/10-azhikode-extends-olive-branch-to-mohanlal-2-aid0166.html">Next »</a></li></ul>
English summary
Veteran Malayalam writer and orator Sukumar Azhikode has expressed his willingness to bury the hatchet with Mohanlal, saying the superstar need not apologise to him publicly but the two should meet.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam