»   » പരമ്പര മുതല്‍ ബാല്യകാലസഖി വരെ, മമ്മൂട്ടി മല്ലയുദ്ധം നടത്തി വിജയിച്ച ചിത്രങ്ങള്‍!!

പരമ്പര മുതല്‍ ബാല്യകാലസഖി വരെ, മമ്മൂട്ടി മല്ലയുദ്ധം നടത്തി വിജയിച്ച ചിത്രങ്ങള്‍!!

Posted By: Sanviya
Subscribe to Filmibeat Malayalam

സൂപ്പര്‍സ്റ്റാറുകള്‍ ഡബിള്‍ റോളില്‍ എത്തി ആരാധകരെ അത്ഭുതപ്പെടുത്തിയ ഒട്ടേറെ ചിത്രങ്ങള്‍ മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ഡബിള്‍ റോള്‍ വേഷങ്ങള്‍ ചെയ്ത സൂപ്പര്‍സ്റ്റാര്‍ ആരാണെന്ന് ചോദിച്ചാല്‍ സംശയിക്കേണ്ട. സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി തന്നെ.

പത്ത് ചിത്രങ്ങളിലാണ് മമ്മൂട്ടി ഡബിള്‍ റോളില്‍ അഭിനയിച്ചത്. 1990ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത പരമ്പരയാണ് മമ്മൂട്ടി ഡബിള്‍ റോളിലെത്തിയ ആദ്യ ചിത്രം. മമ്മൂട്ടിയുടെ ഏറ്റവും മികച്ച പെര്‍ഫോമന്‍സുകളില്‍ ഒന്നാണ് ചിത്രത്തിലേത്. കാണൂ.. മമ്മൂട്ടി ഇരട്ട വേഷങ്ങളില്‍ എത്തിയ ചിത്രങ്ങള്‍..

പരമ്പര മുതല്‍ ബാല്യകാലസഖി വരെ, മമ്മൂട്ടി മല്ലയുദ്ധം നടത്തി വിജയിച്ച ചിത്രങ്ങള്‍!!

1990ല്‍ സിബിമലയില്‍ സംവിധാനം ചെയ്ത ചിത്രം. ആദ്യമായി മമ്മൂട്ടി ഇരട്ട വേഷത്തില്‍ എത്തിയ ചിത്രം കൂടിയാണിത്.

പരമ്പര മുതല്‍ ബാല്യകാലസഖി വരെ, മമ്മൂട്ടി മല്ലയുദ്ധം നടത്തി വിജയിച്ച ചിത്രങ്ങള്‍!!

ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി ഇരട്ട വേഷത്തില്‍ എത്തിയ ചിത്രം. അച്ഛന്റെ മകന്റെയും വേഷമാണ് മമ്മൂട്ടി അവതരിപ്പച്ചത്.

പരമ്പര മുതല്‍ ബാല്യകാലസഖി വരെ, മമ്മൂട്ടി മല്ലയുദ്ധം നടത്തി വിജയിച്ച ചിത്രങ്ങള്‍!!

ജനപ്രീതി നേടിയ ഒരു കഥാപാത്രമായിരുന്നു ചിത്രത്തിലേത്. ഐവി ശശിയാണ് ചിത്രം സംവിധാനം ചെയ്തത്.

പരമ്പര മുതല്‍ ബാല്യകാലസഖി വരെ, മമ്മൂട്ടി മല്ലയുദ്ധം നടത്തി വിജയിച്ച ചിത്രങ്ങള്‍!!

ആദ്യമായി മമ്മൂട്ടി ഇരട്ട സഹോദരങ്ങളുടെ വേഷം അവതരിപ്പിച്ച ചിത്രമാണ് അണ്ണന്‍ തമ്പി. അന്‍വര്‍ റഷീദാണ് ചിത്രം സംവിധാനം ചെയ്തത്.

പരമ്പര മുതല്‍ ബാല്യകാലസഖി വരെ, മമ്മൂട്ടി മല്ലയുദ്ധം നടത്തി വിജയിച്ച ചിത്രങ്ങള്‍!!

2008ല്‍ തന്നെ മമ്മൂട്ടി മറ്റൊരു ചിത്രത്തില്‍ കൂടി ഇരട്ടവേഷത്തില്‍ അഭിനയിച്ചു. നവാഗതനായ സെബാസ്റ്റിന്‍ സംവിധാനം ചെയ്ത ചിത്രം. രമേശന്‍, സ്വാമി എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്.

പരമ്പര മുതല്‍ ബാല്യകാലസഖി വരെ, മമ്മൂട്ടി മല്ലയുദ്ധം നടത്തി വിജയിച്ച ചിത്രങ്ങള്‍!!

ജോണി ആന്റണി സംവിധാനം ചെയ്ത ഫാന്റസി ചിത്രമാണ് ഈ പട്ടണത്തില്‍ ഭൂതം.

പരമ്പര മുതല്‍ ബാല്യകാലസഖി വരെ, മമ്മൂട്ടി മല്ലയുദ്ധം നടത്തി വിജയിച്ച ചിത്രങ്ങള്‍!!

ഈ പട്ടണത്തില്‍ ഭൂതം എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി അതേ വര്‍ഷം തന്നെ വീണ്ടും ഇരട്ട വേഷത്തില്‍ എത്തി. മൂന്ന് വ്യത്യസ്ത ലുക്കുകളിലാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

പരമ്പര മുതല്‍ ബാല്യകാലസഖി വരെ, മമ്മൂട്ടി മല്ലയുദ്ധം നടത്തി വിജയിച്ച ചിത്രങ്ങള്‍!!

മമ്മൂട്ടി വീണ്ടും ഇരട്ട സഹോദരന്മാരുടെ വേഷത്തില്‍ എത്തിയ ചിത്രമാണ് ദ്രോണ. ഒരു ദുര്‍മന്ത്രവാദിയുടെയും സ്‌റ്റൈലിഷ് വേഷങ്ങളിലുമാണ് മമ്മൂട്ടി അവതരിപ്പിച്ചു.

പരമ്പര മുതല്‍ ബാല്യകാലസഖി വരെ, മമ്മൂട്ടി മല്ലയുദ്ധം നടത്തി വിജയിച്ച ചിത്രങ്ങള്‍!!

2012ല്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രം. മമ്മൂട്ടി ബോക്‌സറുടെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. ചെറിയ ഭാഗത്തു മാത്രമാണ് മമ്മൂട്ടി ഡബിള്‍ റോളില്‍ പ്രത്യക്ഷപ്പെടുന്നത്.

പരമ്പര മുതല്‍ ബാല്യകാലസഖി വരെ, മമ്മൂട്ടി മല്ലയുദ്ധം നടത്തി വിജയിച്ച ചിത്രങ്ങള്‍!!

ബഷീറിന്റെ ബാല്യകാലസഖി എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രം. മജീദ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മജീദിന്റെ അച്ഛന്‍ വേഷവും മമ്മൂട്ടി ചെയ്യുന്നുണ്ട്.

English summary
10 Films In Which Mammootty Appeared In Dual Role!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam