»   » തമന്നയെക്കുറിച്ച് നിങ്ങളറിയാത്ത 10 രഹസ്യങ്ങള്‍

തമന്നയെക്കുറിച്ച് നിങ്ങളറിയാത്ത 10 രഹസ്യങ്ങള്‍

Posted By: Dhyuthi
Subscribe to Filmibeat Malayalam

ബാഹുബലി ചിത്രത്തിലൂടെ ലോകമെങ്ങും പ്രശസ്തയായ തമന്നയെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത പത്ത് രഹസ്യങ്ങള്‍. തെന്നിന്ത്യന്‍ താരമായ തമന്ന ദേവി(എല്‍) എന്ന് പേരിട്ട ത്രിഭാഷാ ചിത്രത്തില്‍ പ്രഭുദേവയ്‌ക്കൊപ്പമുള്ള തമിഴ് ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എ എല്‍ വിജയിയാണ് ഹൊറര്‍ ചിത്രത്തിന്റെ സംവിധായകന്‍. ഇതിന് പുറമേ മറ്റൊരു ടു ഇന്‍ വണ്‍ എന്ന ഹിന്ദി ചിത്രവും തമന്നയുടേതായി പുറത്തിറങ്ങാനുണ്ട്.

ദ്വിഭാഷാ ചിത്രമായ ഊപ്പിരി/ തോഴ എന്ന ചിത്രത്തിലാണ് തമന്ന ഒടുവില്‍ അഭിനയിച്ചത്. ദേവി(എല്‍)യും എസ്എസ് രാജമൗലിയുടെ ബാഹുബലിയുടെ രണ്ടാം ഭാഗവുമാണ് തെന്നിന്ത്യന്‍ താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍. തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങിയ ബാഹുബലിയുടെ ആദ്യഭാഗം റാണാ ദഗ്ഗുപതിയും അനുഷ്‌ക ഷെട്ടിയ്ക്കുമൊപ്പം തമന്നയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

അഭിനയിച്ചത് 40 ചിത്രങ്ങളില്‍

26 കാരിയായ തമന്ന ഇതിനകം തമിഴ് തെലുങ്ക് ഭാഷകളിലായി 40ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.

ആദ്യ ചിത്രം 13ാം വയസ്സില്‍

13ാം വയസ്സില്‍ ചാന്ദ് സാ രോഷന്‍ ചെഹ് ര എന്ന ചിത്രത്തിലായിരുന്നു തമന്നയുടെ അരങ്ങേറ്റം. 2007ല്‍ ഹാപ്പി ഡേയ്‌സ് എന്ന തെലുഗു ചിത്രം പുറത്തിറങ്ങിയതോടെ താരപദവി ലഭിച്ചു തുടങ്ങി. ആദ്യ ചിത്രം 13ാം വയസ്സില്‍

ദക്ഷിണേന്ത്യയിലെ നായികമാര്‍ക്കൊപ്പം

അയാന്‍, പയ്യാ എന്നീ തമിഴ് ചിത്രങ്ങളിലെ അഭിനയം തമന്നയെ ദക്ഷിണേന്ത്യയിലെ മികച്ച നായികമാര്‍ക്കൊപ്പമെത്തിച്ചു.

തമിഴിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം

'പഠിക്കാതവന്‍' എന്ന ചിത്രത്തില്‍ ധനുഷിനൊപ്പവും ബോക്‌സ് ഓഫീസ് ഹിറ്റായ 'അയാനില്‍' സൂര്യയ്‌ക്കൊപ്പവും 'പയ്യാ'യില്‍ കാര്‍ത്തിക്കൊപ്പവും അഭിനയിച്ചു. സിരുതായ്, സുര എന്നീ ചിത്രങ്ങളില്‍ വിജയ്‌ക്കൊപ്പവും തമന്ന വെള്ളിത്തിരയിലെത്തി.

മികച്ച സിനിമകള്‍

ജബ് വി മെറ്റ് എന്ന ഹോളിവുഡ് ചിത്രത്തിന്റെ തമിഴ് റീമേക്കായ കണ്ടേന്‍ കാതലേ, പയ്യാ, കല്ലൂരി എന്നീ തമിഴ് ചിത്രങ്ങള്‍ തമന്നയ്ക്ക് പ്രശംസ നേടിക്കൊടുത്തു.

ബോളിവുഡിലേക്ക്

2013ല്‍ ഹിമ്മത്ത് വാലയുടെ റീമേക്കില്‍ അജയ് ദേവഗണിനൊപ്പം അഭിനയിച്ചത് ബോളിവുഡിലേക്ക് പറക്കാനുള്ള ചിറക് നല്‍കി.

ബാഹുബലിയില്‍

2015ലെ തെലുഗു സൂപ്പര്‍ ഹിറ്റ് ചിത്രമായ ബാഹുബലിയില്‍ അഭിനയം പ്രശംസാര്‍ഹമായിരുന്നു. പ്രേക്ഷകര്‍ക്ക് ദൃശ്യവിരുന്നൊരുക്കിയ ചിത്രം തമന്നയ്ക്കും പ്രിയപ്പെട്ടതായിരുന്നു.

പരസ്യചിത്രങ്ങളില്‍

തമന്നയുടെ താരപദവിയും ഗ്ലാമറസ് ഇമേജും ഫാന്റ, സെല്‍കോണ്‍ മൊബൈല്‍സ്, ചന്ദ്രിക ആയുര്‍വ്വേദിക് സോപ്പ്, കസാന ജ്വല്ലറി എന്നിവയുടെ പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് അവസരമൊരുക്കി.

ഇഷ്ടം സുഹൃത്തുക്കള്‍ക്കൊപ്പം ചുറ്റിക്കറങ്ങാന്‍

ഷൂട്ടിംഗില്ലാത്തപ്പോള്‍ ഏത് ഇരുപതു വയസ്സുകാരിയെയും പോലെ സുഹൃത്തുക്കള്‍ക്കൊപ്പം ഷോപ്പിംഗ് മാളുകളിലും റസ്റ്റോറന്റുകളിലും ചുറ്റിക്കറങ്ങാനാണ് ഇഷ്ടം.

ടോളിവുഡിലെ ഹിറ്റുകള്‍

പവന്‍ കല്യാണ്‍, 100 % ഓഫ് ലവ്, ടോളിവുഡിലെ തമന്നയുടെ ഹിറ്റുകളികളില്‍ ചിലതാണ്.

English summary
10 Unknown facts about South Indian actress Thamanna Bhattiya. Thamanna ready to start bollywood with Prabhu Deva in Devi(l).

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam