For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം മാസ്സ് കാണിച്ച പൃഥ്വിരാജ്! പുതിയ മുഖം പിറന്നിട്ട് 10 വര്‍ഷമായി!

  |

  പൃഥ്വിരാജ് സുകുമാരനെന്ന താരത്തിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ പുതിയ മുഖം രിലീസ് ചെയ്തിട്ട് 10 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ദീപന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ബാല, പ്രിയാമണി, മീര നന്ദന്‍ തുടങ്ങിയവരും ചിത്രത്തിനായി അണിനിരന്നിരുന്നു. കൊച്ചി, പാലക്കാട്, മലേഷ്യ തുടങ്ങിയവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ദീപക് ദേവ് ഒരുക്കിയ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കലാലയ പശ്ചാത്തലത്തിലൊരുക്കിയ സിനിമയിലൂടെയാണ് ആക്ഷനും തനിക്ക് വഴങ്ങുമെന്ന് പൃഥ്വിരാജ് തെളിയിച്ചത്.

  സുപ്രിയയും അത് തന്നെ പറഞ്ഞു! അലംകൃതയുടെ സ്‌കൂളിലെ പിടിഎ യോഗം അലങ്കോലമാക്കിയ പൃഥ്വിരാജ്!

  ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയമാണ് ചിത്രം സ്വന്തമാക്കിയത്. പുതിയ മുഖത്തോടെയാണ് പൃഥ്വിരാജിന് സൂപ്പര്‍താര പദവി ലഭിക്കുന്നത്. താരരാജാക്കന്‍മാര്‍ക്ക് പിന്നാലെയായി അടുത്തതായി ആരെത്തുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായി അരങ്ങേറിയിരുന്ന സമയം കൂടിയായിരുന്നു അത്. മലയാളത്തില്‍ നിന്നും ഗംഭീര വിജയം സ്വന്തമാക്കിയ ചിത്രത്തിന്‍രെ തമിഴ്, തെലുങ്ക് പകിപ്പുകളും പുറത്തിറങ്ങിയിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ കരിയര്‍ ബെസ്റ്റ് സിനിമയുടെ 10ാം വാര്‍ഷികം ആരാധകരും ആഘോഷിക്കുകയാണ്. പുതിയ മുഖത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഫാന്‍സ് ഗ്രൂപ്പില്‍ സജീവമായി നടക്കുകയാണ്. ട്രോളര്‍മാരും രംഗത്തെത്തിയിട്ടുണ്ട്.

  ഓഗസ്റ്റ് സിനിമാസിലെ അഭിപ്രായ ഭിന്നത പരസ്യമാവുന്നു? പൃഥ്വിരാജിന് പിന്നാലെ സന്തോഷ് ശിവനും പുറത്തേക്ക്?

  നന്ദനമെന്ന സിനിമയിലൂടെയാണ് പൃഥ്വിരാജ് ആദ്യമായി വെള്ളിത്തിരയില്‍ മുഖം കാണിച്ചത്. താരത്തിന്റേതായി പുറത്തിറങ്ങിയ ആദ്യ സിനിമയും കൂടിയാണിത്. ഫാസിലായിരുന്നു പൃഥ്വിരാജിനായി സ്‌ക്രീന്‍ ടെസ്റ്റ് നടത്തിയത്. ബിരുദ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചായിരുന്നു താരപുത്രന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോള്‍ മല്ലിക സുകുമാരന്‍ ആ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. കരിയറിലെ തുടക്കകാലത്ത് അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല താരപുത്രന്‍ കടന്നുപോയത്.

  തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് മുന്‍പ് സുകുമാരന്‍ തുറന്നുപറഞ്ഞിരുന്നു. ഭാവിയില്‍ തന്റെ മക്കളുടെ ഡേറ്റിനായി സിനിമാലോകം കാത്തിരിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. പില്‍ക്കാലത്ത് അക്കാര്യം അതേ പോലെ സംഭവിക്കുകയായിരുന്നു. പൃഥ്വിരാജിന്റെ കരിയറില്‍ പ്രധാനപ്പെട്ട സിനിമകളിലൊന്നാണ് പുതിയ മുഖം. ഇത്രയും നല്ല സിനിമ തനിക്ക് സമ്മാനിച്ചതിന് ദീപനോട് നന്ദി പറഞ്ഞ് താരമെത്തിയിരുന്നു. സംവിധായകന്‍രെ അപ്രതീക്ഷിത വിയോഗത്തില്‍ സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ വേദനിച്ചിരുന്നു.

  വിദേശത്ത് പഠിച്ചതിനാല്‍ ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാനുള്ള കഴിവ് പൃഥ്വിരാജിന് സ്വന്തമായിരുന്നു. മക്കള്‍ക്കായി വീട്ടില്‍ ലൈബ്രറി സെറ്റ് ചെയ്തിരുന്നു സുകുമാരന്‍. അതിനാല്‍ത്തന്നെ കാര്യങ്ങളെക്കുറിച്ചെല്ലാം കൃത്യമായ ധാരണയുണ്ടായിരുന്നു അദ്ദേഹത്തിന്. സംസാരത്തിനിടയില്‍ ഇംഗ്ലീഷ് കടന്നുവരുന്നതും നിശ്ചയദാര്‍ഢ്യത്തോടെയുള്ള സംസാരവുമൊന്നും വിമര്‍ശകര്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഇംഗ്ലീഷില്‍ പോസ്റ്റുകളിടുന്നതുമായി ബന്ധപ്പെട്ടും കടുത്ത വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്.

  രാജപ്പനെന്നും രായപ്പനെന്നുമൊക്കെയായിരുന്നു അദ്ദേഹത്തെ പലരും വിളിച്ചത്. അത്തരത്തില്‍ വിളിച്ചവരെല്ലാം പിന്നീട് പൃഥ്വിരാജ് എന്ന് തന്നെ വിളിക്കുകയായിരുന്നു. ഒന്നിന് പിന്നാലെ ഒന്നൊന്നായി ഹിറ്റ് സിനിമകളുമായി എത്തുകയായിരുന്നു അദ്ദേഹം. ആക്ഷനും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചതോടെ കരിയറും മാറി മറിയുകയായിരുന്നു. ഇത്തരത്തില്‍ അദ്ദേഹത്തിന്‍രെ കരിയര്‍ മാറി മറിയുന്നതിന് സഹായിച്ച സിനിമ കൂടിയാണ് പുതിയ മുഖം.

  മീര നന്ദനും പ്രിയാമണിയുമായിരുന്നു ചിത്രത്തില്‍ നായികമാരായെത്തിയത്. ബാലയായിരുന്നു വില്ലനായി എത്തിയത്. പൃഥ്വിരാജിന്റെ അടുത്ത സുഹൃത്തുക്കളിലൊരാള്‍ കൂടിയാണ് ബാല. സ്വന്തം ചിത്രമായ ലൂസിഫറില്‍ അ്ഭിനയിക്കാനായും പൃഥ്വി ബാലയ്ക്ക് അവസരം നല്‍കിയിരുന്നു. തന്‍രെ സഹോദരനെപ്പോലെയാണ് പൃഥ്വിയെന്നായിരുന്നു ബാലയും പറഞ്ഞത്. പുതിയ മുഖത്തില്‍ രണ്ട് നായികമാരായിരുന്നു അണിനിരന്നത്.

  മീരനന്ദനുമായുള്ള കെമിസ്ട്രിയും മികച്ചതായിരുന്നു. പിച്ചവെച്ച നാള്‍ മുതല്‍ എന്ന ഗാനത്തില്‍ ഈ കെമിസ്ട്രി വ്യക്തമാണ്. കോളേജിലേക്ക് എത്തിയതിന് പിന്നാലെയായാണ് പ്രിയാമണിയുമായി പരിചയത്തിലാവുന്നത്. അതാവട്ടെ വില്ലനായ ബാലയ്ക്ക് സഹിക്കാവുന്നതുമായിരുന്നില്ല. കോളേജിലേക്ക് എത്തിയതിന് ശേഷമായിരുന്നു കൃഷ്ണ കുമാര്‍ ആളും മാറിയത്.

  10 വര്‍ഷത്തിന് ശേഷം മലയാള സിനിമ മാത്രമല്ല താരത്തിന്റെ കരിയറും മാറി മറിഞ്ഞിരിക്കുകയാണ്. കരിയറിന്റെ തുടക്കകാലത്ത് തന്നെ തന്റെ ഭാവിയെക്കുറിച്ച് പൃഥ്വിരാജ് പ്രവചിച്ചിരുന്നു. മലയാളികള്‍ക്ക് എന്നെന്നും ഓര്‍ത്തിരിക്കാനായി ഒരുപിടി നല്ല സിനിമകള്‍ സമ്മാനിക്കാനായി സ്വന്തമായി പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങുന്നതിനെക്കുറിച്ചും മനസ്സിലെ സംവിധാന മോഹത്തെക്കുറിച്ചുമൊക്കെ താരം വ്യക്തമാക്കിയിരുന്നു.

  ഓഗസ്റ്റ് സിനിമാസില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നാലെയായാണ് സ്വന്തമായി നിര്‍മ്മാണക്കമ്പനിയെന്ന ആശയം സഫലീകരിച്ചത്. നയനായിരുന്നു ഈ ബാനറില്‍ നിന്നും പുറത്തുവന്ന ആദ്യ സിനിമ. ഇതിന് പിന്നാലെയായി എത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ലൂസിഫറിലൂടെ സംവിധാനമെന്ന മോഹവും അദ്ദേഹം സാക്ഷാത്ക്കരിച്ചിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗവുമായി എത്തുമെന്നതിനെക്കുറിച്ചും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

  English summary
  10 years of Puthiya Mukam, Prithviraj's career break turns 10
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X