twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉറിയുടെ മുന്നേറ്റത്തില്‍ പിന്നിലായ സൂപ്പര്‍താരങ്ങള്‍! ഇക്കൊല്ലം നൂറ് കോടി നേടിയ ബോളിവുഡ് സിനിമകള്‍

    By Midhun Raj
    |

    Recommended Video

    നൂറ് കോടി ക്ലബിലെത്തിയ ബോളിവുഡ് സിനിമകള്‍

    ഇക്കൊല്ലമാദ്യം വിവിധ ഇന്‍ഡസ്ട്രികളിലായി നൂറ് കോടി ക്ലബിലെത്തിയ ചിത്രങ്ങള്‍ ധാരാളമായി പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം കളക്ഷന്റെ കാര്യത്തിലും വലിയ നേട്ടമുണ്ടാക്കികൊണ്ടാണ് ഈ സിനിമകള്‍ മുന്നേറിയിരുന്നത്. തെന്നിന്ത്യയില്‍ നിന്നും ഈ വര്‍ഷമാദ്യം നൂറ് കോടി ക്ലബ് സിനിമകള്‍ ഉണ്ടായിരുന്നു. തമിഴില്‍ നിന്നും വിശ്വാസവും പേട്ടയുമായിരുന്നു ഈ നേട്ടത്തിലേക്ക് എത്തിയിരുന്നത്.

    മലയാളത്തില്‍ നിന്ന് മോഹന്‍ലാലിന്റെ ലൂസിഫറും നൂറ് കോടിയിലധികം കളക്ഷന്‍ തിയ്യേറ്ററുകളില്‍ നിന്നും സ്വന്തമാക്കി. നിലവില്‍ നൂറ്റമ്പത് കോടി കടന്ന സിനിമ ഇരുനൂറ് കോടി ക്ലബിലേക്കാണ് മുന്നേറികൊണ്ടിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമകളിലേതു പോലെ ബോളിവുഡിലും ഈ വര്‍ഷമാദ്യം നേട്ടമുണ്ടാക്കിയ ചിത്രങ്ങള്‍ പുറത്തിറങ്ങിയിരുന്നു. 2019ന്റെ തുടക്കം നൂറ് കോടി ക്ലബിലെത്തിയ ബോളിവുഡ് ചിത്രങ്ങളെക്കുറിച്ചറിയാം. തുടര്‍ന്ന് വായിക്കൂ..

    ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്

    ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്

    ജമ്മു കാശ്മീരിലെ ഉറി സൈനിക ക്യാംപിനു നേരെ നടന്ന ഭീകരാക്രമണത്തെ പ്രമേയമാക്കി ഒരുക്കിയ സിനിമയാണ് ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്. വിക്കി കൗശലും യാമി ഗൗതമും മുഖ്യ വേഷത്തില്‍ എത്തിയ ചിത്രത്തിന് തിയ്യേറ്ററുകളില്‍നിന്നും മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു. നവാഗതനായ ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രം ഇന്ത്യയില്‍ നിന്നും മാത്രം 244 കോടിയാണ് നേടിയത്. ആഗോള കളക്ഷനില്‍ 341 കോടിയും ചിത്രം സ്വന്തമാക്കി.

    ടോട്ടല്‍ ധമാല്‍

    ടോട്ടല്‍ ധമാല്‍

    അജയ് ദേവ്ഗണ്‍,മാധുരി ദീക്ഷിത് തുടങ്ങിയവര്‍ മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച ചിത്രമായിരുന്നു ഫെബ്രുവരിയില്‍ പുറത്തിറങ്ങിയ ടോട്ടല്‍ ധമാല്‍. അഡ്വെഞ്ചര്‍ ആക്ഷന്‍ കോമഡി ചിത്രത്തില്‍ വമ്പന്‍ താരനിരയായിരുന്നു അണിനിരന്നത്. ഫെബ്രുവരി 22ന് ലോകമെമ്പാടുമായി പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു.150 കോടിയിലധികമായിരുന്നു സിനിമ കളക്ഷന്‍ നേടിയിരുന്നത്. ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്കിനു ശേഷം തിയ്യേറ്ററുകളില്‍ വലിയ വിജയമായ ബോളിവുഡ് ചിത്രം കൂടിയായിരുന്നു ടോട്ടല്‍ ധമാല്‍.

    ഗല്ലി ബോയ്

    ഗല്ലി ബോയ്

    രണ്‍വീര്‍ സിങ്ങും ആലിയ ഭട്ടും മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച ഗല്ലി ബോയും തിയ്യേറ്ററുകളില്‍നിന്നും വലിയ നേട്ടമുണ്ടാക്കിയിരുന്നു. സോയ അക്തര്‍ സംവിധാനം ചെയ്ത ചിത്രം ഇന്ത്യയില്‍ നിന്നും 130 കോടിയിലധികവും ആഗോള കളക്ഷനില്‍ 230 കോടിയിലധികവും നേടിയിരുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്‍വീറിന്റെയും ആലിയയുടെയും പ്രകടനങ്ങളായിരുന്നു സിനിമയില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്.

    കേസരി

    കേസരി

    അക്ഷയ്കുമാറിനെ നായകനാക്കി അനുരാഗ്‌ സിങ് സംവിധാനം ചെയ്ത ചിത്രമായിരുന്നു കേസരി. ആക്ഷന്‍ വാര്‍ ചിത്രമായിരുന്ന കേസരിക്ക് മികച്ച സ്വീകാര്യത തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നു. ഇന്ത്യയില്‍ നിന്നു മാത്രം 154 കോടി കളക്ഷന്‍ നേടിയ സിനിമ ആഗോള തലത്തില്‍ 200 കോടി ക്ലബിലും എത്തിയിരുന്നു. പരിണീതി ചോപ്ര നായികയായി എത്തിയ ചിത്രം ചരിത്ര പശ്ചാത്തലത്തില്‍ ആയിരുന്നു കഥ പറഞ്ഞത്.

    വിനയ് ഫോര്‍ട്ട് ചിത്രം തമാശയിലെ ഗാനം ശ്രദ്ധേയമാകുന്നു! പാടി ഞാന്‍ മൂളക്കമാലേ ഗാനത്തിന്റെ വീഡിയോ!വിനയ് ഫോര്‍ട്ട് ചിത്രം തമാശയിലെ ഗാനം ശ്രദ്ധേയമാകുന്നു! പാടി ഞാന്‍ മൂളക്കമാലേ ഗാനത്തിന്റെ വീഡിയോ!

    ഐ സല്യൂട്ട് യൂ ചേച്ചി! ഉയരെയിലെ പാര്‍വതിയുടെ പ്രകടനത്തിന് അഭിനന്ദനവുമായി പ്രിയാ വാര്യര്‍ഐ സല്യൂട്ട് യൂ ചേച്ചി! ഉയരെയിലെ പാര്‍വതിയുടെ പ്രകടനത്തിന് അഭിനന്ദനവുമായി പ്രിയാ വാര്യര്‍

    English summary
    100 Crore club Bollywood Movies Of 2019
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X