»   » വാലന്റെന്‍സ് ഡേ സ്‌പെഷ്യല്‍; മഞ്ജു വാര്യര്‍ മുതല്‍ ഷഫ്‌ന വരെ.. പ്രണയിച്ച് ഒളിച്ചോടിയ നടികള്‍

വാലന്റെന്‍സ് ഡേ സ്‌പെഷ്യല്‍; മഞ്ജു വാര്യര്‍ മുതല്‍ ഷഫ്‌ന വരെ.. പ്രണയിച്ച് ഒളിച്ചോടിയ നടികള്‍

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ പ്രണയ വിവാഹം സ്വാഭാവികമാണ്. പക്ഷെ എല്ലാ കാലത്തും എവിടെയും പ്രണയത്തിന് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് കാമുകനൊപ്പം ഒളിച്ചോടാന്‍ ഒരു ധൈര്യം വേണം.

വിവാഹ ശേഷം സിനിമ ഉപേക്ഷിച്ചു, ഇപ്പോള്‍ സന്തുഷ്ട കുടുംബം

അങ്ങനെ ധൈര്യത്തോടെ ഒളിച്ചോടിയ താരങ്ങളാണ് മഞ്ജു വാര്യരും പാര്‍വ്വതിയും ജോമോളും ഷഫ്‌നയുമൊക്കെ. മതവും പ്രായവുമൊക്കെയായിരുന്നു പലര്‍ക്കും പ്രശ്‌നം. നോക്കാം, പ്രേമിച്ച് ഒളിച്ചോടി വിവാഹിതരായ താരങ്ങള്‍ ആരൊക്കെയാണെന്ന്

മഞ്ജു വാര്യരെ കാണാനില്ല എന്ന് പത്രവാര്‍ത്ത

സിനിമയില്‍ മഞ്ജു വാര്യര്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങുന്ന സമയത്താണ് ദിലീപിനൊപ്പമുള്ള പ്രണയവും ഒളിച്ചോട്ടവും. സ്‌കൂളില്‍ പോയ കുട്ടി തിരിച്ചുവരാതായപ്പോള്‍ മഞ്ജുവിന്റെ അമ്മ പൊലീസില്‍ പരാതി നല്‍കി. നടി മഞ്ജു വാര്യരെ കാണാനില്ല എന്ന് പത്രവാര്‍ത്തയും വന്നു. സിനിമാക്കാര്‍ തന്നെ മഞ്ജുവിനെ തട്ടിക്കൊണ്ടു പോയതാണെന്ന തരത്തില്‍ അന്നത് വലിയ വാര്‍ത്തയായിരുന്നു. പിന്നെയാണ് ദിലീപിനൊപ്പം ഒളിച്ചോടിയതാണെന്ന് അറിഞ്ഞത്

ജയറാമിന്റെയും പാര്‍വ്വതിയുടെയും പ്രണയവും ഒളിച്ചോട്ടവും

ഒരുമിച്ച് കുറച്ച് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചപ്പോള്‍ തന്നെ ജയറാമും പാര്‍വ്വതിയും തമ്മില്‍ പ്രണയത്തിലായി. വിവരമറിഞ്ഞ പാര്‍വ്വതിയുടെ വീട്ടുകാര്‍ ശക്തമായി ഈ പ്രണയ ബന്ധത്തെ എതിര്‍ത്തു. അങ്ങനെയാണ് ഒളിച്ചോടാം എന്ന തീരുമാനം എടുത്തത്. എന്തായാലും അത് തെറ്റായിരുന്നില്ല. ഇന്ന് മലയാള സിനിമയിലെ മാതൃകാ ദമ്പതിമാരാണ് ജയറാമും പാര്‍വ്വകിയും

പെര്‍ഫക്ട് ഖാനിനൊപ്പം ഒളിച്ചോടിയ റീന ദത്ത്

ബോളിവുഡിലെ പെര്‍ഫക്ട് ഖാന്‍ എന്നറിയപ്പെടുന്ന ആമീര്‍ ഖാനിന്റെയും ഒളിച്ചോട്ട വിവാഹമായിരുന്നു. അയല്‍ക്കാരിയും നടിയുമായ റീന ദത്തിനോട് ആമീറിന് പ്രണയമായിരുന്നു. രണ്ട് പേരും രണ്ട് മതത്തില്‍ പെട്ടത് കൊണ്ട് തന്നെ വിവാഹത്തിന് ഇരു കുടുംബങ്ങളും എതിര്‍ത്തു. ഒടുവില്‍ ഇരുവരും ഒളിച്ചോടി വിവാഹം കഴിച്ചു. എന്നാല്‍ ഈ ദാമ്പത്യം വിവാഹ മോചനത്തില്‍ അവസാനിച്ചു

ജഗതിയ്‌ക്കൊപ്പം ഒളിച്ചോടിയ മല്ലിക സുകുമാരന്‍

മാര്‍ഇവാനിയസ് കോളേജിലെ സകലകലാ വല്ലഭനായ ജഗതി ശ്രീകുമാറും വിമന്‍സ് കോളേജിലെ മിന്നും താരമായിരുന്ന മല്ലികയും തമ്മില്‍ അഘാത പ്രണയത്തിലായിരുന്നു. കലയായിരുന്നു ഇരുവരെയും തമ്മില്‍ അടുപ്പിച്ചത്. വീട്ടുകാരുടെ എതിര്‍പ്പിനെ വകവയ്ക്കാതെ ഇരുവരും ഒളിച്ചോടി വിവാഹം കഴിച്ചു. എന്നാല്‍ അധികം വൈകാതെ ഇരുവര്‍ക്കുമിടയില്‍ പൊരുത്തക്കേടുകള്‍ ഉടലെടുത്തു. പിന്നെ വിവാഹ മോചനം

ഷാജി കൈലാസിനൊപ്പം ഒളിച്ചോടിയ ആനി

മലയാള സിനിമയിലെ മറ്റൊരു വിജയ പ്രണയ കഥയാണ് സംവിധായകന്‍ ഷാജി കൈലാസിന്റെയും നടി ആനിയുടെയും. രുദ്രാക്ഷം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തായിരുന്നു ഇരുവരും പ്രണയത്തിലായത്. അന്ന് വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് സിനിമാ സ്റ്റൈലില്‍ ഒന്നിച്ച ഇരുവര്‍ക്കും പിന്തുണ നല്‍കിയത് നടന്‍ സുരേഷ് ഗോപിയായിരുന്നു. വിവാഹ ശേഷം ആനി ഹിന്ദു മതം സ്വീകരിക്കുകയും ചിത്ര എന്ന് പേര് മാറ്റുകയും ചെയ്തു

പ്രായം പ്രശ്‌നമായപ്പോള്‍ ഒളിച്ചോടിയ താരങ്ങള്‍

നടി അമൃത സിംഗും സെയ്ഫ് അലി ഖാനും തമ്മിലുള്ള പ്രണയത്തിന് തടസ്സമായത് അമൃതയുടെ പ്രായമായിരുന്നു. തന്നെക്കാള്‍ ചെറിയ സെയ്ഫ് അലി ഖാന് അമൃതയെ വിവാഹം ചെയ്തുകൊടുക്കാന്‍ നടിയുടെ വീട്ടുകാര്‍ സമ്മതിച്ചില്ല. ഒടുവില്‍ 1991 ല്‍ ഇവര്‍ ഒളിച്ചോടി വിവാഹിതരായി. തുടര്‍ന്ന് 13 വര്‍ഷങ്ങള്‍ക്ക് ശേഷം, 2014 ല്‍ വിവാഹ മോചനവും നേടി.

സംവിധായകനൊപ്പം ഒളിച്ചോടിയ ദേവയാനി

നടനും സംവിധായകനുമായ രാജ്കുമാറിനെയാണ് ദേവയാനി വിവാഹം ചെയ്തത്. ഒരുപാട് ചിത്രങ്ങളില്‍ ഒരുമിച്ച് പ്രവൃത്തിച്ച ഇരുവരും പ്രണയത്തിലായി. എന്നാല്‍ വിവാഹത്തെ കുടുംബം എതിര്‍ത്തപ്പോള്‍ ഒളിച്ചോടി. 2001 ല്‍ ഒരു അമ്പലത്തില്‍ വച്ചായിരുന്നു വിവാഹം

നിര്‍മാതാവുമായി ഒളിച്ചോടിയ നടി

നിര്‍മാതാവ് എംഎം രഞ്ജിത്തിനെയാണ് നടി ചിപ്പി വിവാഹം ചെയ്തത്. വീട്ടുകാരുടെ എതിര്‍പ്പിനെ മാനിക്കാതെ ഒളിച്ചോടി വിവാഹിതരായവരാണ് ചിപ്പിയും രഞ്ജിത്തും

മതം പ്രശ്‌നമായി, ജോമോള്‍ ഒളിച്ചോടി

2013 ലാണ് ജോമോളിന്റെയും ചന്ദ്ര ശേഖര്‍ പിള്ളയുടെയും വിവാഹം. മതമായിരുന്നു ഇരുവരുടെയും ബന്ധത്തെ വീട്ടുകാര്‍ എതിര്‍ക്കാന്‍ കാരണം. ഒടുവില്‍ ജോമോള്‍ വീടുവിട്ടിറങ്ങി. ഹിന്ദുമതം സ്വീകരിച്ച്, ഗൗരി എന്ന് പേര് മാറ്റിയ ശേഷമാണ് ജോമോള്‍ ചന്ദ്രശേഖരന്‍ പിള്ളയ്ക്ക് സ്വന്തമായത്

അനന്യയുടെ ഒളിച്ചോട്ടം

2012 ലായിരുന്നു ബിസിനസുകാരനായ ആഞ്ജനേയനുമായി ആനന്യയുടെ വിവാഹം തീരുമാനിക്കുന്നത്. എന്നാല്‍ നിശ്ചയത്തിന് ശേഷം ഇത് ആഞ്ജനേയന്റെ രണ്ടാം വിവാഹമാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചതോടെ അനന്യയുടെ വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തു. തുടര്‍ന്ന് തിരുപ്പതില്‍ വച്ച് അനന്യയും ആഞ്ജനേയനും സ്വകാര്യമായി വിവാഹം ചെയ്തു.

പ്ലസ് ടുവില്‍ പ്രണയം, ഒളിച്ചോട്ടം

ബാലതാരമായി സിനിമയില്‍ എത്തിയ ഷഫ്‌നയുടെയും ഒളിച്ചോട്ട വിവാഹമായിരുന്നു. പ്ലസ് ടു എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ച സജിന്‍ എന്ന നടനുമായി ഷഫ്‌നയ്ക്ക് പ്രണയമായി. വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു വിവാഹം. വിവാഹത്തിന് വീട്ടുകാര്‍ പങ്കെടുത്തതുമില്ല.

English summary
Manju Warrier to Shafna, 11 Eloped Actress

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam