»   » ഇവര്‍ ഒന്നിക്കാതെ പോയ പ്രണയജോടികള്‍

ഇവര്‍ ഒന്നിക്കാതെ പോയ പ്രണയജോടികള്‍

Posted By: AkhilaKS
Subscribe to Filmibeat Malayalam

പകരം വയ്ക്കാന്‍ മറ്റൊന്നില്ല മൊയ്തീന്‍ കാഞ്ചനമാല പ്രണയത്തിന്. വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും ഒന്നിക്കാന്‍ കഴിഞ്ഞില്ല, എങ്കിലും ജീവിതത്തിനും മരണത്തിനുമപ്പുറം പ്രണയമുണ്ടെന്നതിനുള്ള തെളിവാണ് മൊയ്തീന് വേണ്ടി മാത്രം ഇന്നും ജീവിച്ചിരിക്കുന്ന കാഞ്ചനമാല.

അങ്ങനെ മുക്കത്തെ മൊയ്തീന്‍ കാഞ്ചനമാല പ്രണയം, വര്‍ഷങ്ങള്‍ക്ക് ശേഷം ആര്‍ എസ് വിമലിന്റെ സംവിധാനത്തിലൂടെ വെള്ളിത്തിരയിലെത്തുമ്പോള്‍, ഒരു അപൂര്‍വ്വ പ്രണയക്കഥയ്ക്ക് കേരളം സാക്ഷിയായി.

പ്രേക്ഷകരെ ഏറെ സങ്കടപ്പെടുത്തിയത് ഇരുവരും ഒന്നിക്കാതെ പോയതിനാലാണ്. മൊയ്തീന്‍ കാഞ്ചനമാല പ്രണയം സ്‌ക്രീനിലെ മറ്റൊരു പ്രണയങ്ങള്‍ക്കും പകരം വയ്ക്കാന്‍ കഴിയില്ലെങ്കിലും ഇതുപോലം പ്രണയിച്ചവര്‍ ഒന്നിക്കാതെ പോയ നിരവധി സിനിമകളുണ്ട്. കൊച്ചു മുതലാളിയും കറുത്തമമ്മയും മുതല്‍ മൊയ്തീന്‍ കാഞ്ചനമാല വരെ.

ഇവര്‍ ഒന്നിക്കാതെ പോയ പ്രണയജോടികള്‍

യഥാര്‍ത്ഥ പ്രണയക്കഥയെ ആസ്പദമാക്കിയായിരുന്നു എന്ന് നിന്റെ മൊയ്തീന്‍. വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും, കാഞ്ചന മാലയ്ക്ക് മൊയതീനെ സ്വന്തമാക്കാന്‍ കഴിഞ്ഞില്ല. മൊയ്തീനെ കാഞ്ചനയില്‍ നിന്ന് ഇരുവഴിഞ്ഞിപുഴ പറിച്ചെടുത്തു, ഇരുവരും ഒന്നിക്കാതെ പോയത് പ്രേക്ഷകരെ ഒരുപാട് വേദനിപ്പിച്ചു.

ഇവര്‍ ഒന്നിക്കാതെ പോയ പ്രണയജോടികള്‍

ജോര്‍ജ്ജിന്റെ ജീവിതത്തിലെ മൂന്ന് പ്രണയങ്ങളായിരുന്നു അല്‍ഫോന്‍സ് പുത്രന്റെ പ്രേമം. ഇവിടെ പ്രേക്ഷകരെ വേദനിപ്പിക്കുന്ന വേര്‍പാടായിരുന്നു ജോര്‍ജ്ജിന്റെയും മലരിന്റെയും. പ്രേമത്തില്‍ പ്രേക്ഷകര്‍ ആസ്വദിച്ച പ്രേമം മലരിന്റെയും ജോര്‍ജ്ജിന്റെയുമാണ്.

ഇവര്‍ ഒന്നിക്കാതെ പോയ പ്രണയജോടികള്‍

മലയാളികള്‍ നെഞ്ചിലേറ്റിയ മറ്റൊരു ചിത്രമായിരുന്നു, രാജീവ് രവിയുടെ അന്നയും റസൂലും. മരണത്തിനല്ലാതെ പ്രണയിക്കുന്നവരെ വേര്‍പ്പെടുത്താന്‍ മറ്റൊന്നിനും കഴിയില്ലെന്ന് പറയുന്ന ഒരു ചിത്രമായിരുന്നു ഇത്. മതം പ്രണയത്തിന് വിലക്കായപ്പോള്‍ അന്നയെവീട്ടുക്കാര്‍ മറ്റൊരു പ്രണയത്തിന് നിര്‍ബന്ധിച്ചു. മറ്റൊരാളെ ജീവിതത്തില്‍ സങ്കല്പിക്കാന്‍ കഴിയാത്ത അന്ന ആത്മഹത്യ എന്ന വഴി കണ്ടെത്തുകയായിരുന്നു.

ഇവര്‍ ഒന്നിക്കാതെ പോയ പ്രണയജോടികള്‍

ചിത്രത്തിന്റെ തുടക്കത്തില്‍ രാഹുലിന്റെയും അരോഹിയുടെയും പ്രണയം പ്രേക്ഷകര്‍ ഏറെ ആസ്വദിക്കുകെയും ഒരുവില്‍ ഇരുവരും ഒന്നിക്കാതെ പോയതും പ്രേക്ഷകര ഒരുപാട് വേദനിപ്പിച്ചിരുന്നു. അരോഹിയുടെ വളര്‍ച്ചയ്ക്ക് കാരണം രാഹുലായിരുന്നു. എന്നാല്‍ രാഹുലിന്റെ മദ്യപാനവും മറ്റും അരോഹിയുടെ ഉയര്‍ച്ചയ്ക്ക് തടസമാകുമെന്ന് മനസിലാക്കി, അവളോടുള്ള കടുത്ത സ്‌നേഹവും ആരധനയും പിന്നീട് രാഹുലിനെ ആത്മഹത്യയിലെത്തിക്കുകയായിരുന്നു.

ഇവര്‍ ഒന്നിക്കാതെ പോയ പ്രണയജോടികള്‍

ഗൗതം മേനോന്‍ സംവിധാനം ചെയ്ത വാരണായിരം എന്ന ചിത്രത്തില്‍ മൂന്ന് പ്രണയക്കഥകളാണ്. അതില്‍ പ്രേക്ഷകര്‍ ഏറ്റവുമധികം ആസ്വദിച്ച പ്രണയം സൂര്യയുടെയും മേഘ്‌നയുടേതുമാണ്. എന്നാല്‍ ഇരുവര്‍ക്കും ഒന്നിക്കന്‍ കഴിഞ്ഞില്ല.

ഇവര്‍ ഒന്നിക്കാതെ പോയ പ്രണയജോടികള്‍

മൊയ്തീന്‍ കാഞ്ചനമാല പ്രണയം പോലെ ടൈറ്റാനിക്കും ഒരു യഥാര്‍ത്ഥ പ്രണയക്കഥയാണ്. ടൈറ്റാനിക്ക് ദുരന്തത്തില്‍ റോസില്‍ നിന്ന് ജാക്കിനെ പറിച്ചെടുത്ത ഈ ചിത്രം പ്രേക്ഷകരെ വേദനിപ്പിക്കുന്നതായിരുന്നു.

ഇവര്‍ ഒന്നിക്കാതെ പോയ പ്രണയജോടികള്‍

ഗൗതം മേനോന്‍ സംവിധാനം ചെയ്ത വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിലെ ജെസിയും കാര്‍ത്തിയും ഒന്നിക്കാതെ പോയത് തിയറ്റര്‍ വിട്ടുപോകുമ്പോഴും പ്രേക്ഷകര്‍ക്ക് ഇരുവരും ഒന്നിച്ചെങ്കില്‍ എന്ന ഓര്‍മ്മയായിരുന്നു. മതം എന്ന വിലക്കായിരുന്നു ഇരുവര്‍ക്കും ഒന്നിക്കാന്‍ കഴിയാതെ പോയത്.

ഇവര്‍ ഒന്നിക്കാതെ പോയ പ്രണയജോടികള്‍

നിറക്കണ്ണുകളോടെയായിരുന്നു എല്ലാവരും പ്രിയദര്‍ശന്റെ വന്ദനം കണ്ടിറങ്ങിയത്. ചിത്രത്തിലെ എന്നോട് പറ ഐ ലവ് യൂ ന്ന് മോഹന്‍ലാലിന്റെ ഈ ഡയലോഗ് പ്രണയിക്കുന്നവര്‍ തമാശയ്ക്ക് പോലും പറയാത്തവര്‍ കുറവാണ്. അത്രയ്ക്ക് ഹിറ്റായിരുന്നു മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഈ ഡയലോഗ്. ഉണ്ണികൃഷണനും ഗാഥയും ഒന്നിക്കാതെ പോയത് രണ്ടാം ഭാഗത്തിലൂടെയെങ്കിലും ഒന്നിക്കണമെന്ന് പ്രേക്ഷകര്‍ ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട്.

ഇവര്‍ ഒന്നിക്കാതെ പോയ പ്രണയജോടികള്‍

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം, തുടക്കത്തില്‍ കല്ല്യാണിയുടെയും വിഷ്ണുവിന്റെയും വഴക്കും തമാശകള്‍ ആസ്വദിച്ചെങ്കിലും, അവസാനം പ്രേക്ഷകരുടെ കണ്ണ് നിറയിച്ച ചിത്രമായിരുന്നു ഇത്. പക്ഷേ രേവതിയെ കൊന്ന കുറ്റത്തില്‍ തൂക്കു കയര്‍ വീഴാനിരിക്കുന്ന വിഷ്ണുവിനെ കല്ല്യാണിയ്ക്ക് സ്വന്തമാക്കാന്‍ കഴിഞ്ഞില്ല.

ഇവര്‍ ഒന്നിക്കാതെ പോയ പ്രണയജോടികള്‍

പ്രിയദര്‍ശന്റെ മിന്നാരത്തിലെ നീനയും ബോബിയും ഒന്നിക്കാത്തത് പ്രേക്ഷകരെ ഏറെ വേദനിപ്പിച്ചിട്ടുണ്ട്. പാരമ്പര്യ രോഗത്തിന് അടിമയായ മീന ബോബിയെ വിട്ട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഇവര്‍ ഒന്നിക്കാതെ പോയ പ്രണയജോടികള്‍

മുരുക ദോസിന്റെ ഗജിനിയിലെ സഞ്ജയിയുടെയും കല്പനയെയും അകറ്റിയത് മരണമായിരുന്നു.

ഇവര്‍ ഒന്നിക്കാതെ പോയ പ്രണയജോടികള്‍

കറുത്തമ്മയുടെയും കൊച്ചു മുതലാളിയും ഒന്നിക്കാതെ പോയത് പ്രേക്ഷകര്‍ക്കെന്നും വേദനയാണ്.

English summary
12 couples we wished to get together in cinema.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam