»   » നായികയെ പിടിച്ചുകെട്ടുമോ തിയറ്ററുകാര്‍

നായികയെ പിടിച്ചുകെട്ടുമോ തിയറ്ററുകാര്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/12-theatre-owners-against-jayaraj-film-2-aid0166.html">Next »</a></li></ul>
The Train
സൂപ്പര്‍സ്റ്റാര്‍ സിനിമകള്‍ സംവിധായകന്റെ ഉറക്കം കെടുത്തുമെങ്കില്‍ ഇനി എന്തു ധൈര്യം വെച്ച് മലയാളസിനിമ ചെയ്യും? ഇങ്ങനെയൊരു ചോദ്യമുയരുക സംവിധായകന്‍ ജയരാജിന്റെ മനസ്സില്‍ നിന്നാവും.

മമ്മൂട്ടിയെ നായകനാക്കി ദ ട്രെയിന്‍ ഒരുക്കിയ കെണിയലകപ്പെട്ടിരിയ്ക്കുകയാണ് ജയരാജ്. സൂപ്പര്‍താരങ്ങളുടെ ഡേറ്റ ്പണസമ്പാദത്തിനുള്ള വഴിയായി കാണുന്നവര്‍ക്കുള്ള താക്കീതാണെന്നും വേണമെങ്കില്‍ ഇതിനെപ്പറയാം.

സൂപ്പര്‍താരത്തിന്റെ ഡേറ്റ് കിട്ടി കഴിഞ്ഞാല്‍ പിന്നെ ഇവിടെ ചുവടുറപ്പിച്ച് പ്രൊഡ്യൂസര്‍മാര്‍ക്ക് പടം ചെയ്യാം കൈയ്യില്‍ അഞ്ചു പൈസയില്ലാതെ. അതേ കേരളത്തിലും ഒരുപക്ഷേ തമിഴ്‌നാട്ടിലും സംഭവിയ്ക്കുന്ന ഒരു അദ്ഭുതപ്രതിഭാസമാണിത്. കേരളത്തില്‍ ചിത്രങ്ങള്‍ വൈഡ് റിലീസ് ആണെങ്കിലും നേരെചൊവ്വെ സിനിമ കാണാന്‍ കൊള്ളാവുന്ന തിയറ്ററുകള്‍ മുപ്പതില്‍ താഴെയെ കാണൂ.

എന്നാലും സൂപ്പര്‍ സ്റ്റാറിന്റെ ഡേറ്റുമായ് തിയറ്റര്‍ അഡ്വാന്‍സ് പിരിവിനിറങ്ങുന്നവര്‍ ഏറ്റകുറച്ചിലോടെ കിട്ടുന്നിടത്തുനിന്നെല്ലാം വാങ്ങും. സൂപ്പര്‍താരത്തിന് നല്ല ഒരഡ്വാന്‍സും ബാക്കി സാറ്റലൈറ്റ് റൈറ്റും പടം തയ്യാര്‍. ചിത്രം ഫാന്‍സുകാരുടെ അകമ്പടിയോടെ തിയറ്ററുകളിലേക്ക്. കുലവാഴ, ചെണ്ടമേളം, തോരണങ്ങള്‍, പ്രകടനങ്ങള്‍,ഫാന്‍സ് കലാപരിപാടികളുടെ ഫലം ആദ്യ ഷോയില്‍ തന്നെ മനസ്സിലാകും.

സ്ഥിരമായ ചില ചട്ടവട്ടങ്ങളുണ്ട് ഫാന്‍സുകാര്‍ക്ക് തങ്ങളുടെ താരം ചെയ്യുന്ന കഥാപാത്രങ്ങളുടെ ചില വാര്‍പ്പ് മോഡലുകള്‍. അതിന് അകമ്പടി സേവിക്കുന്ന പൊടികൈകള്‍..ഇതൊന്നും വേണ്ടത്ര കൊഴുപ്പിക്കാതെ പരീക്ഷണത്തിനുമുതിര്‍ന്നാല്‍ പണി പാളിയതുതന്നെ.

ആദ്യദിവസം തന്നെ ബാര്‍ബര്‍ഷാപ്പിലും ,തയ്യല്‍ക്കടകളിലും ഓട്ടോസ്‌റാന്‍ഡിലും കാമ്പസുകളിലും അഭിപ്രായം പരക്കും. എസ്.എം എസുകള്‍ പൊയ്‌ക്കൊണ്ടേയിരിക്കും. സംഭവം നമ്മുടെസ്റ്റാറാ....പറഞ്ഞിട്ടെന്താ......പോരാ........ഒരുവക.......അവാര്‍ഡുസാധനം......അബദ്ധം
പറ്റണ്ട...!

അടുത്തപേജില്‍
നഷ്ടം വരുമ്പോള്‍ തമിഴനെ മാതൃകയാക്കാം

<ul id="pagination-digg"><li class="next"><a href="/features/12-theatre-owners-against-jayaraj-film-2-aid0166.html">Next »</a></li></ul>
English summary
The Theatre Owners Association threatened to boycott movies directed by Jayaraj in future

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam