twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നഷ്ടം വരുമ്പോള്‍ തമിഴനെ മാതൃകയാക്കാം

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/features/12-theatre-owners-against-jayaraj-film-1-aid0166.html">« Previous</a>

    സാധാരണ മനുഷ്യര്‍ക്കോ കുടുംബത്തിനോ സൂപ്പര്‍താര ചിത്രങ്ങള്‍ റിലീസ് ദിവസം ഇപ്പോള്‍ തിയറ്ററില്‍ പോയി കാണുക എന്നത് വലിയ വെല്ലുവിളിയാണ്. നാലുനാള്‍ കാത്തിരിക്കുമ്പോഴേക്കും ഈ അഭിപ്രായം
    പരന്നിരിക്കും.
    ഇങ്ങനെ സ്വന്തക്കാര്‍ക്കിടയില്‍ തന്നെ കാര്യങ്ങള്‍ വിറ്റഴിയുമ്പോള്‍ താരത്തെയും ഫാന്‍സിനേയും സംവിധായകനേയും കണ്ട് അഡ്വാന്‍സ് കൊടുത്ത തിയറ്റര്‍ ഉടമകള്‍ എന്തു ചെയ്യും. അല്ലെങ്കില്‍ തന്നെ ഒരു നൂറുകൂട്ടം ദുരിതങ്ങള്‍ സഹിച്ചാണ് സെന്റിന് ഒരു കോടി വിലയുള്ള സ്ഥലത്ത് ഇങ്ങനെ ഒരേര്‍പ്പാടുമായിരിക്കുന്നത്. അതിനുപുറമേ ഈ വിധം അങ്ങോട്ട് കാശും കൊടുത്ത് കുഴിയില്‍ ചാടണോ?

    നഷ്ടം വന്നാല്‍ സൂപ്പര്‍ താരത്തിനോട് ചോദിക്കാന്‍ പറ്റില്ല, പിന്നെ സംവിധായകന് നേരെ ഓങ്ങുക. ചിലപ്പോള്‍ ഏതെങ്കിലും രൂപത്തില്‍ ഏറ്റെന്നുവരും... അല്ലെങ്കില്‍ പിന്നെ തമിഴ് മോഡല്‍ കാര്യങ്ങള്‍ ഇവിടേയും നടക്കണം.പടം പൊട്ടിയാല്‍ രജനികാന്തും ,കമലഹാസനും ..ഇപ്പോള്‍ ഇതുകണ്ട് വിജയ്‌യും ചെയ്യുന്നുണ്ടത്രേ പ്രതിഫലം കുറച്ചു കൊടുത്തോ, അടുത്ത ഡേറ്റ് കൊടുത്തോ കോടികള്‍ തുലഞ്ഞവരെ താങ്ങി നിര്‍ത്തുക എന്ന മിനിമം പരിഗണനകള്‍.

    പണ്ട് സത്യനും നസീറുമൊക്കെ മലയാള സിനിമയിലും ഈ വിധം സഹായ സഹകരണങ്ങള്‍ ചെയ്തിരുന്നു. ഇവിടെ ഇപ്പോള്‍ അത്തരം പരിഗണനകളൊക്കെ എടുക്കപ്പെട്ടുപോയി.ഏറ്റവും ചിലവുചുരുക്കി മികച്ച സിനിമകള്‍ ചെയ്ത ആളാണ് ജയരാജ്. ദേശാടനം ഇരുപത്‌ലക്ഷം രൂപ കൊണ്ട് തീര്‍ത്ത് മുഴുവന്‍ താരങ്ങളെ വെച്ച് പരസ്യവും ചെയ്യിച്ച് നല്ല കാശും കളക്ട് ചെയ്ത സിനിമ.

    പിന്നീട് പലപ്പോഴും ജയരാജ് ചിത്രങ്ങള്‍ ഒരു നിശ്ചിത സംഖ്യക്ക് തീര്‍ത്തു കൊടുക്കാമെന്ന് ഉത്തരവാദിത്വത്തില്‍ അദ്ദേഹം തന്നെ ഏറ്റെടുക്കുകയും ,അനുവദിച്ച ഫണ്ടിനേക്കാള്‍ കുറഞ്ഞ ചിലവില്‍ തീര്‍ത്ത് ലാഭം തനിക്കിരിക്കട്ടെ എന്ന രീതിയില്‍ പടപടാന്ന് കുറെ പടങ്ങള്‍ ചെയ്തിരുന്നു എന്ന് കേട്ടിട്ടുണ്ട്.

    ഇതിപ്പോള്‍ സൂപ്പര്‍താര ജ്വരം ഏല്‍പ്പിച്ച പണിയാണെങ്കിലും ഇതൊന്നും ഇവിടെ ചിലവാകുന്ന പരിപ്പല്ല എന്ന് എല്ലാവര്‍ക്കുമറിയാം. നായികയുടെ പണിപ്പുരയിലായതുകൊണ്ട് ജയരാജിനെ ഒന്നു പേടിപ്പിക്കാമെന്ന ചിന്തയിലാണ് പരലിനെ കോര്‍ത്ത് ബ്രാലിനെ ചൂണ്ടയില്‍ കുരുക്കുന്ന തിയറ്റര്‍ ഉടമകള്‍. മലയാളസിനിമ ഇന്‍ഡസ്ട്രിയില്‍ അത്യാവശ്യം ചലനങ്ങള്‍ വന്നു തുടങ്ങിയ ഈ വേളയില്‍ ഇങ്ങനെ ഒരു വിവാദം കത്തിപ്പിടിച്ചാല്‍ എന്താവും പരിണിതഫലമെന്ന് കാത്തിരുന്ന് കാണാം.

    മുന്‍പേജില്‍

    നായികയെ പിടിച്ചുകെട്ടുമോ തിയറ്ററുകാര്‍

    <ul id="pagination-digg"><li class="previous"><a href="/features/12-theatre-owners-against-jayaraj-film-1-aid0166.html">« Previous</a>

    English summary
    The Theatre Owners Association threatened to boycott movies directed by Jayaraj in future
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X