»   » ഈ വര്‍ഷം പ്രേക്ഷകര്‍ കാത്തിരിക്കുന്ന വമ്പന്‍ ചിത്രങ്ങള്‍

ഈ വര്‍ഷം പ്രേക്ഷകര്‍ കാത്തിരിക്കുന്ന വമ്പന്‍ ചിത്രങ്ങള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

മലയാളത്തില്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രം ഏപ്രിലിലാണ് തിയേറ്ററില്‍ എത്തുന്നത്. ഇപ്പോഴിതാ മലയാള സിനിമയില്‍ മറ്റൊരു ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രഖ്യാപനവും നടന്ന് കഴിഞ്ഞു. എന്ന് നിന്റെ മൊയ്തീന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ആര്‍ എസ് വിമലും പൃഥ്വിരാജും ഒന്നിക്കുന്ന കര്‍ണന്‍.

മലയാളത്തില്‍ കൂടാതെ തമിഴിലും ബോളിവുഡിലുമായി പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങള്‍ വേറെയുമുണ്ട്. തമിഴില്‍ രജനികാന്ത് അധോലോക നായകനായി എത്തുന്ന കബാലി, ബോളിവുഡില്‍ ഷാരൂഖ് ഖാന്‍ ഡബിള്‍ റോളില്‍ എത്തുന്ന ഫാന്‍, സല്‍മാന്റെ സുല്‍ത്താന്‍ എന്നിങ്ങനെ വേറെയും. തുടര്‍ന്ന് വായിക്കൂ.. ഈ വര്‍ഷം പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രങ്ങള്‍..

ഈ വര്‍ഷം പ്രേക്ഷകര്‍ കാത്തിരിക്കുന്ന വമ്പന്‍ ചിത്രങ്ങള്‍

എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിയുടെ രണ്ടാം ഭാഗത്തിനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. പ്രഭാസ്, അനുഷ്‌ക ഷെട്ടി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്.

ഈ വര്‍ഷം പ്രേക്ഷകര്‍ കാത്തിരിക്കുന്ന വമ്പന്‍ ചിത്രങ്ങള്‍

മോഹന്‍ലാല്‍ ഒടുവില്‍ അഭിനയിച്ച എം പത്മകുമാറിന്റെ കനല്‍ പ്രതീക്ഷിച്ചത്ര വിജയം നേടിയിരുന്നില്ല. ശേഷം വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പുലിമുരുകന്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുള്ള പ്രതീക്ഷ കൂട്ടുന്നു.

ഈ വര്‍ഷം പ്രേക്ഷകര്‍ കാത്തിരിക്കുന്ന വമ്പന്‍ ചിത്രങ്ങള്‍

മമ്മൂട്ടി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മെഗാസ്റ്റാര്‍ 393. സെവന്‍ത് ഡേ എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ തിരക്കഥാകൃത്തുക്കളായി അരങ്ങേറ്റം കുറിച്ച അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഈ വര്‍ഷം പ്രേക്ഷകര്‍ കാത്തിരിക്കുന്ന വമ്പന്‍ ചിത്രങ്ങള്‍

എന്ന് നിന്റെ മൊയ്തീന് ശേഷം ആര്‍ എസ് വിമലും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണ് കര്‍ണന്‍. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് 45 കോടിയാണ് ബജറ്റ്. കൂടാതെ പി ശ്രീകുമാറും മധുപാലനും ചേര്‍ന്ന് മമ്മൂട്ടിയെ കര്‍ണനാക്കി മറ്റൊരു ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പുകള്‍ നടന്ന് വരികയാണ്.

ഈ വര്‍ഷം പ്രേക്ഷകര്‍ കാത്തിരിക്കുന്ന വമ്പന്‍ ചിത്രങ്ങള്‍

പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കബാലി. കബലീശ്വരന്‍ എന്ന അധോലോക നായകനായിട്ടാണ് ചിത്രത്തില്‍ രജനികാന്ത് എത്തുന്നത്. മുബൈ, മലേഷ്യയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ബോളിവുഡ് താരം രാധിക ആപ്‌തേ നായികയായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്.

ഈ വര്‍ഷം പ്രേക്ഷകര്‍ കാത്തിരിക്കുന്ന വമ്പന്‍ ചിത്രങ്ങള്‍

പുലിയുടെ പരാജയത്തിന് ശേഷം വിജയ് നായകനായി അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് തെറി. വിജയ് മൂന്ന് വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഈ വര്‍ഷം പ്രേക്ഷകര്‍ കാത്തിരിക്കുന്ന വമ്പന്‍ ചിത്രങ്ങള്‍

സൂര്യ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 24. വിക്രം കെ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സമാന്ത, നിത്യ മേനോന്‍ എന്നിവരാണ് മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഈ വര്‍ഷം പ്രേക്ഷകര്‍ കാത്തിരിക്കുന്ന വമ്പന്‍ ചിത്രങ്ങള്‍

പ്രണയത്തിനും വേര്‍പിരിയലിനും ശേഷം നയന്‍താരയും ചിമ്പുവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഇതു നമ്മ ആള്. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആന്‍ഡ്രിയ ജെര്‍മിയയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ്, മ്യൂസിക് അവകാശങ്ങള്‍ വഴി 61 കോടിയാണ് സ്വന്തമാക്കി കഴിഞ്ഞു.

ഈ വര്‍ഷം പ്രേക്ഷകര്‍ കാത്തിരിക്കുന്ന വമ്പന്‍ ചിത്രങ്ങള്‍

മനീഷ് ശര്‍മ്മ സംവിധാനം ചെയ്ത് ഷാരൂഖ് ഖാന്‍ ഡബിള്‍ റോളില്‍ എത്തുന്ന ചിത്രമാണ് ഫാന്‍. വലൂഷ ഡിസൂസ, ശ്രിയ പില്‍ഗോല്‍കര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഈ വര്‍ഷം പ്രേക്ഷകര്‍ കാത്തിരിക്കുന്ന വമ്പന്‍ ചിത്രങ്ങള്‍

വ്യത്യസ്ത വേഷങ്ങള്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ചിട്ടുള്ള നടന്‍ ആമീര്‍ ഖാന്‍ ഗുസ്തികാരന്റെ വേഷത്തില്‍ എത്തുന്ന ചിത്രമാണ് ദങ്കല്‍. മഹാവീര്‍ ഫെട്ടോഗിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.

ഈ വര്‍ഷം പ്രേക്ഷകര്‍ കാത്തിരിക്കുന്ന വമ്പന്‍ ചിത്രങ്ങള്‍

സല്‍മാന്‍ ഖാന്‍ ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു വേഷമാണ് സുല്‍ത്താന്‍ എന്ന ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. അലി അബ്ബാസ് സഫറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഈ വര്‍ഷം പ്രേക്ഷകര്‍ കാത്തിരിക്കുന്ന വമ്പന്‍ ചിത്രങ്ങള്‍

ജോദാ അക്ബറിന് ശേഷം അശുതോഷ് ഗൊവാര്‍ക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് ഹൃത്വിക് റോഷനാണ്. സിന്ധു നദീതട കാവത്തെ കഥയാണ് പറയുന്നത്.

English summary
12 upcoming films in malayalam, tamil, bollywood.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam