»   » മൊഴിമാറ്റചിത്രങ്ങള്‍ പോക്കറ്റടിക്കുമ്പോള്‍

മൊഴിമാറ്റചിത്രങ്ങള്‍ പോക്കറ്റടിക്കുമ്പോള്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/13-dubbing-movies-always-hit-in-kerala-2-aid0166.html">Next »</a></li></ul>
Dheera
അന്യഭാഷ, മൊഴിമാറ്റ ചിത്രങ്ങള്‍ കേരളത്തില്‍ ലാഭം കൊയ്യുന്ന രീതി തുടങ്ങിയിട്ട് വര്‍ഷങ്ങളായി. തെലുങ്ക് ചിത്രങ്ങളാണ് ഇത്തരത്തിലെത്തി ഏറെയും പ്രദര്‍ശന വിജയം നേടാറുള്ളത്. തെലുങ്ക് ചിത്രങ്ങള്‍ മൊഴിമാറ്റി കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നവരില്‍ പ്രമുഖനായ ഖാദര്‍ ഹസനെപ്പോലുള്ളവര്‍ എപ്പോഴും യുവാക്കളെയാണ് ലക്ഷ്യമിടുന്നത്.


അന്യഭാഷാ ചിത്രങ്ങളില്‍ കാണുന്ന കൗമാരത്തിന്റെ നൊസ്റ്റാള്‍ജിയയും, ഹൈടെക് പ്രണയങ്ങളും, തട്ടുപൊളിപ്പന്‍ സങ്കട്ടനങ്ങളും ത്രസിപ്പിക്കുന്ന ഡാന്‍സുമെല്ലാം കേരളത്തിലെ യുവാക്കളുടെ ഹരമായി മാറിക്കഴിഞ്ഞിരിക്കുന്നു.

തമിഴ് സിനിമകള്‍ പണ്ടുമുതലേതന്നെ മൊഴിമാറ്റമൊന്നുമില്ലാതെ മലയാളക്കരയില്‍ റിലീസ് ചെയ്തിരുന്നു. മലയാളസിനിമയുടെ ഈറ്റില്ലം അന്നു മദിരാശിയായിരുന്നതുകൊണ്ടുതന്നെ തമിഴിനും മലയാളത്തിനും അഭേദ്യമായ ഒരു ബന്ധവുമുണ്ടായിരുന്നു.

തെലുങ്കു മൊഴിമാറ്റ ചിത്രങ്ങളുടെ പ്രവാഹം തുടങ്ങുന്നത് രണ്ടായിരത്തിനാലില്‍ വന്ന ആര്യയിലൂടെയാണ്. അല്ലു അര്‍ജുന്റെ വരവറിയിച്ച ചിത്രം ഹാപ്പി, ബണ്ണി, ഹീറോ, കൃഷ്ണ, ആര്യ2 , സിംഹക്കുട്ടി, യോഗി, ദുബായ് സീനു, ലക്ഷ്മി, തുളസി ഇങ്ങനെ വര്‍ഷത്തില്‍ ധാരാളം ചിത്രങ്ങള്‍ മൊഴി മാറിയെത്തി മലയാളക്കരയില്‍ വിലസി.

അടുത്ത പേജില്‍
മൊഴിമാറ്റ സൂപ്പര്‍താരം അല്ലു അര്‍ജുന്‍

<ul id="pagination-digg"><li class="next"><a href="/features/13-dubbing-movies-always-hit-in-kerala-2-aid0166.html">Next »</a></li></ul>
English summary
Film lovers of Kerala alway welcoming the other language movies and dubbed movies from other states. But for Malayalam movies there is no platform like this in other states

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam