രതിക്കഥകളുടെ ഘോഷയാത്ര

ഈ ഗ്യാപ്പിലാണ് ക്ലാസിക് എന്ന ലേബലില്‍ രതിനിര്‍വേദം ചുരണ്ടിനോക്കിയത്. എന്തായാലും സംഭവം ഏറ്റു. ഇനി പടപ്പുറപ്പാട് തുടങ്ങുകയായി. ഐവി ശശി അവളുടെ രാവുകള്‍ പൊടിതട്ടിയെടുക്കുന്നു. നിലവറയില്‍ പോയി സുരേഷ് കുമാറും നല്ല ഒരു പരിശോധന നടത്തി. തകര, ഇതാ ഇവിടെ വരെ... ആരും കുറ്റം പറയില്ല. പശുവിന്റെ കടിയും മാറും കൊക്കിന് വിശപ്പും തീരും, ഇനി ഈ തെരെഞ്ഞെടുപ്പുകളെ കൊഴുപ്പിക്കാന്‍
കുറെ സ്റ്റാന്‍ഡേര്‍ഡ് സെറ്റപ്പ് വേണം. അതിനുള്ള കോപ്പ്കൂട്ടുകയാണ് നിര്‍മാതാക്കള്‍.
നല്ല പേരുള്ള സംവിധായകന്‍ വേണം..സൂപ്പര്‍ താരങ്ങള്‍ വേണം...എന്നാല്‍ കാര്യം ഡീസന്റായി പുറത്തു കൊണ്ടുവരാം..എന്ന് റിലീസ് ചെയ്യും എന്നു പറഞ്ഞാമതി തിയറ്ററില്‍ അഡ്വാന്‍സ് ബുക്കിംഗ് വന്നു കൊള്ളും. നായിക പിന്നെ നമ്മുടെ പ്രശസ്തരൊന്നും അഭിനയിക്കാനിടയില്ല. പുതുമുഖമോ.. അല്ലെങ്കില്‍ വാളയാറിന്റെ അപ്പുറത്ത് നിന്നോ കൊണ്ടുവരാം, എത്രവേണമെങ്കിലും ചിലവാക്കാം, .കാരണം ഇരട്ടിയായി തിരിച്ചുകിട്ടുമെന്നുറപ്പ്.
അടുത്ത പേജില്‍


Click it and Unblock the Notifications