Just In
- 6 hrs ago
മാസ് ലുക്കില്‍ മോഹന്‍ലാല്‍, വൈറലായി നടന്റെ പുതിയ ചിത്രം, ഏറ്റെടുത്ത് ആരാധകര്‍
- 6 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം, ഒറ്റക്കൊമ്പന് കാസ്റ്റിംഗ് കോള്‍ പുറത്ത്
- 7 hrs ago
മാസ്റ്ററിന്റെ വിജയം പ്രചോദനമായി, ഒടിടിയ്ക്ക് മുന്‍പ് തിയ്യേറ്റര്‍ റിലീസിനൊരുങ്ങി തമിഴ് ചിത്രങ്ങള്‍
- 8 hrs ago
ഗ്ലാമറസ് കഥാപാത്രങ്ങള്‍ സ്വീകരിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് നമിത, സംവിധാനത്തോട് താല്പര്യമുണ്ട്
Don't Miss!
- News
പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഏകജാലക സംവിധാനം പരിഗണിക്കും; മുഖ്യമന്ത്രി
- Sports
ISL 2020-21: സമനിലകളുടെ സണ്‍ഡേ, രണ്ടു മല്‍സരങ്ങളും ഒപ്പത്തിനൊപ്പം
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Automobiles
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോഹന്‍ലാലും മീര വാസുദേവും മത്സരിച്ച് അഭിനയിച്ച ചിത്രം! തന്മാത്ര പിറന്നിട്ട് 14 വര്‍ഷം!
മോഹന്‍ലാലിന്റെയും മീര വാസുദേവിന്റേയും കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു തന്മാത്ര. ബ്ലസി സംവിധാനം ചെയ്ത ഈ സിനിമ തിയേറ്ററുകളിലേക്കെത്തിയിട്ട് 14 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. രമേശനായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ ഭാര്യ ലേഖയുടെ വേഷത്തിലായിരുന്നു മീര വസുദേവ് എത്തിയത്. മുന്‍നിര നായികമാരില്‍ പലരും നോ പറഞ്ഞ കഥാപാത്രത്തെ മീര ഏറ്റെടുക്കുകയായിരുന്നു. അല്‍ഷിമേഴ്സ് എന്ന രോഗത്തിന്റെ ഭീകരാവസ്ഥയെക്കുറിച്ചുള്ള തുറന്നുപറച്ചിലിന് കൂടിയായിരുന്നു ഈ സിനിമ സാക്ഷ്യം വഹിച്ചത്. അമ്പരപ്പെടുത്തുന്ന പ്രകടനങ്ങളുമായാണ് താരങ്ങളെല്ലാം എത്തിയത്.
ചിത്രത്തിലെ നഗ്നരംഗത്തെക്കുറിച്ച് തന്നോട് നേരത്തെ തന്നെ പറഞ്ഞിരുന്നുവെന്നും സിനിമയുമായി ബന്ധപ്പെട്ടവര്‍ മാത്രമേ ആ സമയത്ത് മുറിയില്‍ നില്ക്കാന് പാടുള്ളൂവെന്ന നിബന്ധനയാണ് അന്ന് താന്‍ മുന്നോട്ട് വെച്ചതെന്നും മീര വസുദേവ് പറഞ്ഞിരുന്നു. ആ സിനിമ നല്കിയ പേരും പ്രശസ്തിയും ഇപ്പോഴും അതേ പോലെ നില്‍ക്കുന്നുവെന്ന് താരം പറഞ്ഞിരുന്നു. മോഹന്‍ലാലിനൊപ്പമുള്ള ഇന്റിമേറ്റ് സീനുകളുമായി ബന്ധപ്പെട്ട് നിരവധി പേരാണ് അന്ന് തന്നെ വിമര്‍ശിച്ചത്. എന്നാല്‍ അതൊന്നും താരത്തെ ബാധിച്ചിരുന്നില്ല.
അരങ്ങേറ്റ ചിത്രത്തില്‍ തന്നെ രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിക്കാനും മീര സമ്മതിച്ചിരുന്നു. സിനിമ റിലീസ് ചെയ്ത് 14 വര്‍ഷം പിന്നിടുന്നതിനിടയിലും ചിത്രത്തെക്കുറിച്ചുള്ള വിശേഷം പങ്കുവെച്ച് വാചാലരായിരിക്കുകയാണ് മോഹന്‍ലാലിന്റെ ആരാധകര്‍. ഫാന്‍സ് ഗ്രൂപ്പുകളിലൂടെ ചിത്രവുമായി ബന്ധപ്പെട്ട പോസ്റ്റുകളെല്ലാം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. 14 വര്‍ഷത്തിനിപ്പുറം ആടുജീവിതമെന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ തിരക്കുകളിലാണ് ബ്ലസി. പൃഥ്വിരാജും അമല പോളുമാണ് ചിത്രത്തില്‍ നായികനായകന്മാരായെത്തുന്നത്.
ഉപ്പും മുളകിലേക്ക് ലച്ചുവിന്റെ രാജകുമാരനെത്തി! നേവി ഓഫീസറായെത്തുന്നത് ഈ താരം! വീഡിയോ പുറത്ത്!