»   » കഴിവുണ്ടായിട്ടും തരംതാഴ്ത്തപ്പെടുന്ന മലയാളത്തിലെ 15 താരങ്ങള്‍, നോക്കൂ

കഴിവുണ്ടായിട്ടും തരംതാഴ്ത്തപ്പെടുന്ന മലയാളത്തിലെ 15 താരങ്ങള്‍, നോക്കൂ

Posted By:
Subscribe to Filmibeat Malayalam

സ്റ്റാര്‍ഡം ഒരിക്കലും ഒരു നേട്ടമായി കാണാന്‍ കഴിയില്ല, അത് കഴിവാണ്. ഭാഗ്യവും കൂടെയുണ്ടെങ്കില്‍ അങ്ങനെ ഒരു പദവി അധികം ദൂരെയല്ല. മലയാളത്തെ സംബന്ധിച്ച് വിരലിലെണ്ണാവുന്ന കുറച്ച് പേര്‍ക്ക് മാത്രമേ ആ സ്റ്റാര്‍ഡം കിട്ടിയിട്ടുളൂ. എന്ന് കരുതി ബാക്കിയുള്ളവര്‍ കഴിവ് കെട്ടവരാണെന്നല്ല.

തീര്‍ച്ചയായും, അഭിനയത്തിന്റെ എല്ലാ രസങ്ങളും രുചിച്ചറിഞ്ഞ, ആ രുചി പ്രേക്ഷകരിലെത്തിച്ച ഒത്തിരി കഴിവുള്ള നടീ- നടന്മാര്‍ നമ്മുടെ മലയാളം ഇന്റസ്ട്രിയിലുണ്ട്. ഭാഗ്യമില്ലാത്തതുകൊണ്ടോ എന്തോ, ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ട് ഒരേ റോളുകളില്‍ തളച്ചിട്ടു പോയവര്‍. ന്യൂജനറേഷനെന്നും മറ്റും പറഞ്ഞ് സിനിമ മാറിയപ്പോള്‍ കഥാപാത്രങ്ങള്‍ ഇല്ലാതെ പോയവര്‍. തരംതാഴ്ത്തപ്പെട്ട അഭിനേതാക്കള്‍ ഒത്തിരിയാണ് മലയാളത്തില്‍. അത്തരത്തില്‍ ഒരു പതിനഞ്ച് പേരെ കുറിച്ച് മാത്രം ഇനി പറയുന്നു, സ്ലൈഡുകളിലൂടെ...

കഴിവുണ്ടായിട്ടും തരംതാഴ്ത്തപ്പെടുന്ന മലയാളത്തിലെ 15 താരങ്ങള്‍, നോക്കൂ

തീര്‍ച്ചയായും അച്ഛന്റെ കഴിവ് പകര്‍ന്നു കിട്ടിയ നടന്‍ തന്നെയാണ് ഇന്ദ്രജിത്ത്. ആ സത്യം അംഗീകരിക്കാന്‍ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രം ഒരിക്കല്‍ കണ്ടാല്‍ മതി. തുടക്കത്തില്‍ വില്ലന്‍ വേഷങ്ങളില്‍ പെട്ടുപോയെങ്കിലും പിന്നീട് നായകനായി ഉയര്‍ന്നെങ്കിലും ഇപ്പോള്‍ സഹനടന്‍ വേഷങ്ങളിലേക്ക് മാറ്റി നിര്‍ത്തിയിരിക്കുകയാണ് ഇന്ദ്രജിത്തിനെ. ഹാസ്യവും വില്ലത്തരവും ഒരുപോലെ വഴങ്ങുന്ന ഇന്ദ്രനോട് മലയാള സിനിമ ചിലപ്പോഴൊക്കെ അവഗണന കാണിക്കുന്നു

കഴിവുണ്ടായിട്ടും തരംതാഴ്ത്തപ്പെടുന്ന മലയാളത്തിലെ 15 താരങ്ങള്‍, നോക്കൂ

മധുര നൊമ്പരക്കാറ്റ്, മേഘമല്‍ഹാര്‍, മഴ അങ്ങനെ തൊണ്ണൂറുകളിലെ ഒത്തിരി ചിത്രങ്ങളില്‍ നായകനായി എത്തിയതാണ് ബിജു മേനോന്‍. പിന്നീടങ്ങോട്ട് വില്ലന്‍ വേഷങ്ങളും സഹനടന്‍ വേഷങ്ങളും നല്‍കി ബിജു മേനോനെ മലയാള സിനിമ തരംതാഴ്ത്തി. ഇപ്പോള്‍ ബിജു മേനോന്‍ എന്ന നായകന് മാര്‍ക്കറ്റുണ്ട്, അല്ലെങ്കില്‍ ബിജു മേനോന്‍ നായകനായാലും നല്ല സിനിമയാണെങ്കില്‍ പ്രേക്ഷകര്‍ അംഗീകരിക്കും എന്നതിന്റെയും തെളിവാണ് വെള്ളിമൂങ്ങ എന്ന ചിത്രത്തിന്റെ വിജയം

കഴിവുണ്ടായിട്ടും തരംതാഴ്ത്തപ്പെടുന്ന മലയാളത്തിലെ 15 താരങ്ങള്‍, നോക്കൂ

സര്‍ഗം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ കഴിവ് തെളിയിച്ച നടനാണ് മനോജ് കെ ജയന്‍. കുട്ടന്‍തമ്പുരാനെ മനോജ് കെ ജയനല്ലാതെ മറ്റാര്‍ക്കും അത്രയും ഭംഗിയില്‍, ജീവനോടെ അവതരിപ്പിക്കാന്‍ കഴിയില്ലായിരുന്നു. പിന്നീട 2000 ലേക്ക് കടന്നപ്പോള്‍ അനന്തഭദ്രത്തിലെ ദിഗംഭരനായി പിന്നെയും മനോജ് കെ ജയന്‍ പ്രേക്ഷകരെ ഞെട്ടിച്ചു. പഴശ്ശിരാജ, ദ്രോണ തുടങ്ങിയ ചിത്രങ്ങളെല്ലാം മനോജ് കെ ജയന്‍ എന്ന നടനെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞു. എന്നിട്ടും അര്‍ഹിയ്ക്കുന്ന അംഗീകാരം ഇതുവരെ നടന് നല്‍കിയിട്ടില്ല

കഴിവുണ്ടായിട്ടും തരംതാഴ്ത്തപ്പെടുന്ന മലയാളത്തിലെ 15 താരങ്ങള്‍, നോക്കൂ

ബാലതാരമായി എത്തിയതാണ് വിനീത് മലയാള സിനിമയില്‍. നായകന്‍ എന്നതിനപ്പുറം നല്ലൊരു നര്‍ത്തകന്‍ കൂടെയാണ് വിനീത്. നെഗറ്റീവ് വേഷങ്ങളും നായക വേഷങ്ങളും ഒരുപോലെ അഭിനയിച്ചു പ്രതിഫലിപ്പിയിക്കാന്‍ കഴിവുള്ള മലയാളത്തിലെ മറ്റൊരു അപൂര്‍വ്വ നടന്‍. എന്നാല്‍ ഒപ്പം വന്നവരും ശേഷം വന്നവരും ഇന്റസ്ട്രി കീഴടക്കിയപ്പോള്‍ അവര്‍ക്കൊപ്പം ഉയരാന്‍ വിനീതിനെന്തോ കഴിഞ്ഞില്ല

കഴിവുണ്ടായിട്ടും തരംതാഴ്ത്തപ്പെടുന്ന മലയാളത്തിലെ 15 താരങ്ങള്‍, നോക്കൂ

ഏതൊരു വേഷത്തിനും ഫിറ്റായ നടിയാണ് താനെന്ന് ഇതിനോടകം തെളിയിച്ച നായികയാണ് കല്‍പന. തമിഴില്‍ കമല്‍ ഹസനോപ്പം വരെ നായികയായി അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അത്രയ്ക്കുപോലുമൊരു അംഗീകാരം മലയാളത്തില്‍ കല്‍പനയ്ക്ക് ലഭിച്ചിട്ടില്ല. ഡോല്‍ഫിന്‍സ് എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ ഭാര്യയായുള്ള കല്‍പനയുടെ വേഷം ജനങ്ങള്‍ അംഗീകരിച്ചെങ്കിലും ചിത്രം തിയേറ്ററില്‍ നിന്ന് മാറിയതോടെ അത് മാറി

കഴിവുണ്ടായിട്ടും തരംതാഴ്ത്തപ്പെടുന്ന മലയാളത്തിലെ 15 താരങ്ങള്‍, നോക്കൂ

കൊട്ടാരക്കര ശ്രീധരന്‍ നായരുടെ മകനായി സിനിമയിലെത്തിയ സായി കുമാറും തുടക്കത്തില്‍ നായകന്‍ എന്ന നിലിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. റാം ജി റാവു സ്പീക്കിങ്ങൊക്കെ ഉദാഹരണം. എന്നാല്‍ പിന്നീട് വില്ലന്‍ വേഷങ്ങളില്‍ തളച്ചിട്ടു. അതില്‍ നിന്ന് മോചനം നേടി അച്ഛന്‍ വേഷങ്ങളിലേക്ക് മാറിയെങ്കിലും അഭിനയിത്തില്‍ ഒരിഞ്ച് താഴ്ന്നിരുന്നില്ല. പഴക്കം ചെല്ലുന്തോറും മൂപ്പ് കൂടി. ഒടുവില്‍ പുറത്തിറങ്ങിയ എന്ന് നിന്റെ മൊയ്തീനും അതിനുദാഹരണം. എന്നിട്ടും സായികുമാറിന് അര്‍ഹിയ്ക്കുന്ന അംഗീകാരം മലയാള സിനിമ നല്‍കിയില്ല

കഴിവുണ്ടായിട്ടും തരംതാഴ്ത്തപ്പെടുന്ന മലയാളത്തിലെ 15 താരങ്ങള്‍, നോക്കൂ

മലയാള സിനിമയില്‍ സ്വന്തമായി ഒരു അഭിനയ ശൈലിയും സംഭാഷണ ശൈലിയും കൊണ്ടുവന്ന നടനാണ് മാമൂക്കോയ. മമ്മൂക്കോയയ്ക്ക് പകരം വയ്ക്കാന്‍ ഇതുവരെ മലയാളത്തില്‍ മറ്റൊരു നടന്‍ വന്നിട്ടില്ല. വരികയുമില്ല. പക്ഷെ മലയാള സിനിമയില്‍ മമ്മൂക്കോയയ്ക്ക് പറ്റിയൊരു വേഷം ഇപ്പോള്‍ സൃഷ്ടിക്കപ്പെടുന്നില്ല എന്നതാണ് സത്യം. ഉസ്താദ് ഹോട്ടലിലെ വേഷമാണ് ഒടുവില്‍ മലയാളി പ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കുന്ന മാമൂക്കോയയുടെ വേഷം

കഴിവുണ്ടായിട്ടും തരംതാഴ്ത്തപ്പെടുന്ന മലയാളത്തിലെ 15 താരങ്ങള്‍, നോക്കൂ

കരിയറിന്റെ തുടക്കത്തില്‍ അശോകനും മികച്ച വേഷങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഗായകന്‍ കൂടെയായ അശോകന്‍ പിന്നീട് ഒതുങ്ങിപ്പോകുകയായിരുന്നു. ചെറിയ വേഷങ്ങള്‍ നല്‍കി ഒതുക്കി ഒതുക്കി ഒടുവില്‍ പാടെ തള്ളി നിര്‍ത്തുകയായിരുന്നു അശോകനെ.

കഴിവുണ്ടായിട്ടും തരംതാഴ്ത്തപ്പെടുന്ന മലയാളത്തിലെ 15 താരങ്ങള്‍, നോക്കൂ

കാവ്യയെ ഈ ലിസ്റ്റില്‍ കാണുമ്പോള്‍ ഒന്ന് ഞെട്ടും. പക്ഷെ അതാണ് അവസ്ഥ. ഗദ്ദാമയും പെരുമഴക്കലവുമൊക്കെ മലയാള സിനിമയിക്ക് സമ്മാനിച്ച കാവ്യ അടുത്തിടെ വല്ലാതെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതായി കാണാം. 90 ശതമാനം ചിത്രങ്ങളും അത്തരത്തിലുള്ളതാണ്. ചാലഞ്ചിങ്ങായ ഒരു വേഷം കാവ്യയും കണ്ടിട്ട് നാളൊരുപാടായി. ഒരിക്കല്‍ പൃഥ്വിരാജ് തന്നെ പറഞ്ഞിട്ടുണ്ട്, തങ്ങളുടെ ജെനറേഷനില്‍ ഒരുപാട് തരംതാഴ്ത്തപ്പെട്ട നടിയാണ് കാവ്യയെന്ന്

കഴിവുണ്ടായിട്ടും തരംതാഴ്ത്തപ്പെടുന്ന മലയാളത്തിലെ 15 താരങ്ങള്‍, നോക്കൂ

കെ പി എ സി ലളിതയ്ക്ക് പിന്മുറക്കാരിയാണ് മഞ്ജു പിള്ള എന്ന് വേണമെങ്കില്‍ പറയാം. മലയാള സിനിമയുടെ തൊണ്ണൂറുകളില്‍ മികച്ച സപ്പോര്‍ട്ടിങ് കഥാപാത്രങ്ങള്‍ ചെയ്ത മഞ്ജു പിള്ളയെ പിന്നീട് മലയാള സിനിമ മാറ്റി നിര്‍ത്തി. ഇപ്പോള്‍ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മാത്രം പരിചിത എന്ന നിലയിലേക്ക് മാറിയിരിക്കുന്നു മഞ്ജു

കഴിവുണ്ടായിട്ടും തരംതാഴ്ത്തപ്പെടുന്ന മലയാളത്തിലെ 15 താരങ്ങള്‍, നോക്കൂ

ബിന്ദു പണിക്കര്‍ക്ക് പറ്റിയ വേഷങ്ങളും ഇന്നത്തെ ന്യൂ ജനറേഷന്‍ സിനിമയില്‍ ഉണ്ടാകുന്നില്ല. സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെയും മലയാള സിനിമയെയും ഞെട്ടിച്ച അഭിനേത്രിയാണ് ബിന്ദു പണിക്കര്‍. സഹോദരി വേഷങ്ങളില്‍ തളച്ചിച്ച ബിന്ദുവിന് ആ വേഷം ഒരു മോചനം നല്‍കുമെന്ന് പ്രതീക്ഷിച്ചു. എന്നാല്‍ പിന്നെയും അവിടെ തന്നെ തള്ളപ്പെട്ടു. ഇപ്പോളിപ്പോള്‍ വേഷങ്ങളേയില്ല

കഴിവുണ്ടായിട്ടും തരംതാഴ്ത്തപ്പെടുന്ന മലയാളത്തിലെ 15 താരങ്ങള്‍, നോക്കൂ

രൂപം കൊണ്ടും സംസാരം കൊണ്ടും മലയാളികളെ ഇത്രയേറെ ചിരിപ്പിച്ച ഒരു നടനമുണ്ടാവില്ല. അത്തരം വേഷങ്ങളില്‍ തളച്ചിട്ടെങ്കിലും തന്റെ കഴിവുകൊണ്ട് ജനഹൃദയങ്ങളില്‍ ശ്രദ്ധനേടി. എന്നിട്ടും മലയാള സിനിമ ഇപ്പോഴും ഇന്ദ്രന്‍സിനെ മാറ്റി നിര്‍ത്തുന്നു. അപ്പോത്തിക്കരി എന്ന ചിത്രത്തില അഭിനയം പ്രശംസനീയമാണ്. ഇന്ദ്രന്‍സിനെ പോലൊരു ഹാസ്യതാരത്തില്‍ നിന്ന് പ്രേക്ഷകര്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല അങ്ങനെ ഒരു അച്ഛനെ

കഴിവുണ്ടായിട്ടും തരംതാഴ്ത്തപ്പെടുന്ന മലയാളത്തിലെ 15 താരങ്ങള്‍, നോക്കൂ

4 ദി പീപ്പിള്‍ എന്ന ചിത്രത്തിലൂടെ ഡീസന്റ് അരങ്ങേറ്റം നടത്തിയ നടനാണ് നരേന്‍. അച്ചുവിന്റെ അമ്മയൊക്കെ കഴിഞ്ഞ് ക്ലാസ്‌മേറ്റിസിലെത്തിയപ്പോള്‍ നരേന്‍ എന്ന മുരളി കോളേജ് പെണ്‍കുട്ടികളുടെ മനം കവര്‍ന്നു. എന്നാല്‍ ചില പരാജയങ്ങളിള്‍ കരിയറില്‍ സംഭവിച്ചതോടെ നരേനെ മലയാളി പ്രേക്ഷകരും ഇന്റസ്ട്രിയും മറന്നു. പിന്നെ ഒരു തിരിച്ചുവരവ് സഹനടന്‍ വേഷങ്ങളിലൂടെയായിരുന്നു

കഴിവുണ്ടായിട്ടും തരംതാഴ്ത്തപ്പെടുന്ന മലയാളത്തിലെ 15 താരങ്ങള്‍, നോക്കൂ

മലയാള സിനിമയിലെ ആദ്യത്തെ ഫ്രീക്കന്‍ എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാം. ആ കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന സഹനടന്മാരില്‍ ഒരാളായിരുന്നു. 2000 ലേക്ക് കടന്നപ്പോള്‍ കുഞ്ചനെ പതിയെ മലയാള സിനിമയും പ്രേക്ഷകരും മറക്കാന്‍ തുടങ്ങിയപ്പോഴാണ് മുംബൈ പൊലീസില്‍ കോണ്‍സ്റ്റബിള്‍ സുധാകരന്‍ നായരായി കുഞ്ചന്റെ വരവ്.

കഴിവുണ്ടായിട്ടും തരംതാഴ്ത്തപ്പെടുന്ന മലയാളത്തിലെ 15 താരങ്ങള്‍, നോക്കൂ

വളരെ മികച്ച ഹാസ്യ നടനും മിമിക്രി കലാകാരനുമാണ് പ്രേം കുമാര്‍. തൊണ്ണൂറുകളുടെ തുടക്കത്തില്‍ മലയാള സിനിമയിലെത്തിയ പ്രേം കുമാറിന്റെ പുതുക്കോട്ടയിലെ പുതുമണവാളന്‍ എന്ന ചിത്രത്തിലെ കഥാപാത്രമൊക്കെ വളരെ ശ്രദ്ധേയമാണ്. എന്നാല്‍ നടന്റെ കഴിവ് തിരിച്ചറിഞ്ഞവര്‍ വളരെ ചുരുക്കം

English summary
Stardom cannot be achieved just with the talent; but it also needs a touch of luck. Only a few actors have managed to gain the stardom in Malayalam movie industry; while lots of extraordinary talents went totally unnoticed.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam