twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ കാഴ്ചയിലെ കൊച്ചുണ്ടാപ്രിയും അമ്പിളിയും വളര്‍ന്നു! 15 വര്‍ഷം കൊണ്ടുണ്ടായ മാറ്റം ഇങ്ങനെ

    |

    ബ്ലെസിയുടെ സംവിധാനത്തിലെത്തിയ കന്നിചിത്രമായിരുന്നു കാഴ്ച. അരങ്ങേറ്റ സിനിമ തന്നെ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമകളിലൊന്നാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മമ്മൂട്ടി നായകനായിട്ടെത്തിയ ചിത്രം ഒട്ടനവധി പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിരുന്നു. ഇന്നും മലയാളത്തിലെ കിടിലന്‍ കുടുംബ ചിത്രങ്ങളിലൊന്നായിട്ടാണ് കാഴ്ച അറിയപ്പെടുന്നത്.

    മമ്മൂട്ടിയ്‌ക്കൊപ്പം ബേബി സനുഷ അടക്കമുള്ള താരങ്ങളുടെ പ്രകടവും വിലയിരുത്തപ്പെട്ടിരുന്നു. 2004 ആഗസ്റ്റ് 27 ന് റിലീസിനെത്തിയ കാഴ്ച പതിനഞ്ച് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ വീണ്ടും കാഴ്ചയെ കുറിച്ചിട്ടുള്ള വിശേഷങ്ങള്‍ തരംഗമായി കൊണ്ടിരിക്കുകയാണ്.

    15 വര്‍ഷം പൂര്‍ത്തിയാക്കി കാഴ്ച

    പത്മരാജന്‍, ഭരതന്‍ എന്നിവരുടെ ശിഷ്യനായിരുന്ന ബ്ലെസി ആദ്യമായി സ്വതന്ത്ര സംവിധായകനാവുന്നത് കാഴ്ച എന്ന ചിത്രത്തിലൂടെയാണ്. കാഴ്ചയ്ക്ക് തിരക്കഥ ഒരുക്കിയതും ബ്ലെസി തന്നെയായിരുന്നു. ഗുജറാത്ത് ഭൂകമ്പത്തെ തുടര്‍ന്ന് ഉറ്റവര്‍ നഷ്ടപ്പെട്ട് സ്വന്തം നാട്ടില്‍ നിന്നും കേരളത്തിലെത്തിയ ഒരു ബാലന്റെ കഥയായിരുന്നു സിനിമയിലൂടെ പറഞ്ഞത്. കുട്ടനാട്ടുകാരനായ ഫിലിം ഓപ്പറേറ്റര്‍ മാധവനായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

     15 വര്‍ഷം പൂര്‍ത്തിയാക്കി കാഴ്ച

    മാധവനെ വിടാതെ പിന്തുടര്‍ന്ന പയ്യനെ അദ്ദേഹം സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ട് പോവുന്നതോടെയാണ് കഥ മാറുന്നത്. ഒരു വലിയ ദുരന്തം മനുഷ്യന്മാരെ എത്രത്തോളം ബാധിക്കുന്നുണ്ടെന്നുള്ള കാഴ്ച പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ ബ്ലെസിയ്ക്ക് കഴിഞ്ഞിരുന്നു. ബ്ലെസി എന്ന സംവിധായകന്റെ പിറവി അവിടെ തുടങ്ങി.

    തിയറ്ററുകളില്‍ നിന്നും കാഴ്ചയ്ക്ക് ലഭിച്ച പിന്തുണ ബോക്‌സോഫീസില്‍ നിന്നും വലിയ സാമ്പത്തിക വിജയം നേടി കൊടുത്തിരുന്നു. പതിനഞ്ച് വര്‍ഷം കഴിയുമ്പോള്‍ കാഴ്ചയിലെ താരങ്ങളെ പ്രേക്ഷകര്‍ ഇന്നും മനസില്‍ താലോലിക്കുകയാണ്.

     15 വര്‍ഷം പൂര്‍ത്തിയാക്കി കാഴ്ച

    ഈ സിനിമയിലൂടെ മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ബ്ലെസിക്ക് ലഭിച്ചിരുന്നു. മികച്ച നടനുള്ള സ്‌റ്റേറ്റ് അവാര്‍ഡ് മമ്മൂട്ടിയ്ക്കായിരുന്നു. ഇത് മാത്രമല്ല മികച്ച ബാലതാരങ്ങള്‍ക്കുള്ള പുരസ്‌കാരവും കാഴ്ചയിലൂടെ ബേബി സനുഷയും മാസ്റ്റര്‍ യഷും സ്വന്തമാക്കി. മികച്ച സിനിമയും കാഴ്ചയായിരുന്നു. ഫിലിം ഫെയര്‍, ഏഷ്യാനെറ്റ് 10 ലധികം പുരസ്‌കാരങ്ങളും നിരവധി അംഗീകാരങ്ങളായിരുന്നു കാഴ്ചയ്ക്ക് ലഭിച്ചത്.

    15 വര്‍ഷം പൂര്‍ത്തിയാക്കി കാഴ്ച

    വര്‍ഷങ്ങള്‍ ഒത്തിരി പൂര്‍ത്തിയാക്കുമ്പോള്‍ മമ്മൂട്ടി ഒഴികെ മറ്റുള്ളവര്‍ക്കെല്ലാം മാറ്റം സംഭവിച്ചിരിക്കുകയാണ്. സിനിമയിലെ കൊച്ചുണ്ടാപ്രിയയും അമ്പിളിയും ഒത്തിരി വളര്‍ന്നു. മമ്മൂട്ടിയുടെ മകളായ അമ്പിളിയായി അഭിനയിച്ചത് ബേബി സനുഷ ആയിരുന്നു. കൊച്ചുണ്ടാപ്രിയായി എത്തിയത് മാസ്റ്റര്‍ യഷ് പതക്കും. ഇരുവരുടെയും ഏറ്റവും പുതിയ ഫോട്ടോ അടുത്തിടെ വൈറലായിരുന്നു. അടുത്തിടെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ഇരുവരും പങ്കെടുത്തിരുന്നു.

    15 വര്‍ഷം പൂര്‍ത്തിയാക്കി കാഴ്ച

    പതിനഞ്ച് വര്‍ഷം ഇത്ര വേഗം പോയെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. അഭിനയിക്കാന്‍ എത്തിയതും ആ ലൊക്കേഷനില്‍ നിന്ന് പോന്നതുമെല്ലാം ഓര്‍മ്മയുണ്ട്. യഷിന്റെ സ്വഭാവത്തിന് ഒട്ടും മാറ്റമില്ല. ഞാനിങ്ങനെ റേഡിയോ പോലെ ചറപറാ പറഞ്ഞ് കൊണ്ടിരിക്കുന്നു. ഇവനാണെങ്കില്‍ ഒന്നും മിണ്ടുന്നുമില്ലെന്ന് സനുഷ പറയുന്നു. ഞാനും അതാണ് ആലോചിച്ചതെന്നാണ് യഷ് പറഞ്ഞത്.

      15 വര്‍ഷം പൂര്‍ത്തിയാക്കി കാഴ്ച

    കാഴ്ചയില്‍ അഭിനയിച്ചപ്പോള്‍ എനിക്ക് ഏഴ് വയസേയുള്ളു. ഇപ്പോള്‍ ജയ്പൂരില്‍ എംബിഎ ചെയ്യുന്നു. കോഴ്‌സ് കഴിഞ്ഞു. ഇനി രണ്ട് മാസം കൊച്ചിയില്‍ ഇന്റേന്‍ഷിപ്പുണ്ട്. അന്നും ഇന്നും എനിക്ക് മലയാളം അത്ര അറിയില്ല. ഡയലോഗൊക്കെ വായിച്ച് അച്ഛനന്ന് പറഞ്ഞ് പഠിപ്പിച്ചതാണ്.

     15 വര്‍ഷം പൂര്‍ത്തിയാക്കി കാഴ്ച

    കാഴ്ചയില്‍ തടിച്ചുരുണ്ട് ഇരിക്കുന്ന യഷ് ആയിരുന്നു. എന്നാലിന്ന് വളരെയധികം മെലിഞ്ഞിരിക്കുന്നു. അതിന്റെ രഹസ്യം എന്താണെന്ന് സനുഷ യഷിനോട് ചോദിച്ചിരുന്നു. കൊച്ചുണ്ടാപ്രി മെലിഞ്ഞത് സ്‌പോര്‍ട്‌സിലൂടെയായിരുന്നു. സിനിമയില്‍ നിന്നിറങ്ങിയിട്ട് ഞാന്‍ സ്‌പോര്‍ട്‌സിലേക്ക് കയറി.

    സെന്റ് അല്‍ബര്‍ട്‌സില്‍ പഠിക്കുമ്പോള്‍ ക്രിക്കറ്റിലും ടേബിള്‍ ടെന്നീസിലും സ്‌റ്റേറ്റ് ലെവലില്‍ കളിച്ചു. മെലിഞ്ഞിട്ടും ചിലര്‍ എന്നെ കണ്ടുപിടിക്കും. ദേ ഇതാണ് കാഴ്ചയിലെ പയ്യനെന്ന് പറഞ്ഞ് ചൂണ്ടി കാണിക്കുമെന്നും യഷ് പറയുന്നു.

    English summary
    15 Years Of Mammootty's Kazhcha
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X