For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഈ അമ്മയെ കണ്ട് പഠിയ്ക്കൂ

  By Ravi Nath
  |

  Association of Malayalam movie Artists(AMMA)
  മലയാളസിനിമാതാരങ്ങളുടെ സംഘടനയായ അമ്മ തൊഴില്‍ ചെയ്യുന്നവരുടെ സംരക്ഷണം എല്ലാ അര്‍ത്ഥത്തിലും സാര്‍ത്ഥകമാകുന്നു. സംഘടിത തൊഴില്‍ മേഖലകള്‍ നമ്മുടെ നാട്ടില്‍ എല്ലായിടത്തുമുണ്ട്. തൊഴിലിടങ്ങളിലെ സംരക്ഷണം, മാന്യമായ വേതനം, ആനുകൂല്യങ്ങള്‍ തുടങ്ങി തൊഴിലാളിയുടെ താല്പര്യങ്ങള്‍ക്കുവേണ്ടി കൂട്ടായ് പ്രവര്‍ത്തിക്കുന്നവ. ഇതര സംഘടനകളില്‍ നിന്ന് വ്യത്യസ്തമായ് വാഗ്ദാനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നടപ്പില്‍ വരുത്തിക്കൊണ്ടാണ് അമ്മ മാതൃക കാട്ടുന്നത്. സിനിമരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഇപ്പോഴും പ്രവര്‍ത്തിക്കുന്ന എത്രയോ പേര്‍ വലിയ കഷ്ടപ്പാടുകളും സങ്കടങ്ങളും അനുഭവിക്കുന്നവരാണ്.

  വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍ കുളിച്ചുനിന്നപ്പോള്‍ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചവര്‍ പ്രഭാവം വറ്റിയ ആര്‍ട്ടിസ്‌റുകളെ അന്വേഷിക്കാറില്ല. വലിയ ലോകത്തുനിന്ന ചെറിയ ഇരുട്ടിലേക്ക് കുടിയേറുന്ന ഇവര്‍ക്ക് അമ്മ വെളിച്ചമാവുകയായിരുന്നു കൈനീട്ടം എന്ന രീതിയില്‍ മാസംതോറും കുറച്ചുപണം നല്കികൊണ്ട്. രണ്ടായിരത്തി അഞ്ഞൂറ് രൂപയായിരുന്നു ഇതുവരെ കൊടുത്തുപോന്നിരുന്നത്. പുതിയ കമ്മിറ്റി അത് നാലായിരമാക്കി ഉയര്‍ത്തി. ഒപ്പം 81 പേര്‍ക്കും സ്ഥിരമായി ഈ തുക നല്കുന്നു. അസുഖങ്ങള്‍, വിരസത, ദാരിദ്ര്യം എല്ലാം കൊണ്ടും വീര്‍പ്പുമുട്ടുന്ന പഴയകാല പ്രവര്‍ത്തകര്‍ക്ക് ഇത് വലിയ ഒരാശ്വാസം തന്നെയാണ്.

  മറ്റ് തൊഴില്‍ മേഖലയില്‍ ഒന്നും ചെയ്യാന്‍ സാധിക്കാത്ത ഈ സഹായം അമ്മയ്ക്ക് പ്രാപ്തമാവുന്നത് സാമ്പത്തിക ഭദ്രദയുള്ള സംഘടന എന്ന രീതിയിലാണ്. സാമ്പത്തികഭദ്രദയുള്ള സംഘടനകള്‍ ഈ രീതിയില്‍ സഹായം ചെയ്തില്ലെങ്കിലും കഷ്ടതയനുഭവിക്കുന്നവര്‍ക്കുകൂട്ടായ പ്രവര്‍ത്തനത്തിലൂടെ സമാഹരിക്കുന്ന തുക നല്കുക പതിവുണ്ട്.

  അമ്മയെ സംബന്ധിച്ചിടത്തോളം ധനാഗമ മാര്‍ഗ്ഗങ്ങള്‍ താരതമ്യേന എളുപ്പമാണ്. അമ്മയ്ക്കുവേണ്ടി ദിലീപ് നിര്‍മ്മിച്ച ചിത്രം ട്വന്റിട്വന്റി നല്ല വിജയമായിരുന്നു. പ്രതിഫലം വാങ്ങാതെ ആര്‍ട്ടിസ്റ്റുകള്‍ അഭിനയിച്ച ചിത്രത്തിന്റെ പേരില്‍ നല്ല ഒരു തുക ദിലീപ് അമ്മയ്ക്ക് നല്‍കുകയുണ്ടായി. കൂടാതെ താരനിശകളും അമ്മയ്ക്ക് മുതല്‍ക്കൂട്ടായി. ഇങ്ങനെ സമാഹരിക്കുന്ന തുക നല്ല രീതിയില്‍ വിനിയോഗിക്കുന്നു എന്നത് പ്രോത്സാഹനം ആവശ്യപ്പെടുന്നതാണ്.

  കാന്‍സര്‍ രോഗികളായ അംഗങ്ങള്‍ക്ക് രണ്ടരലക്ഷം രൂപവരെ സഹായധനം നല്‍കാനും അമ്മയ്ക്ക് സാധിക്കുന്നുണ്ട്. മോഹന്‍ലാല്‍, ഇന്നസെന്റ്, ഇടവേള ബാബു, എന്നിവരാണ് അമ്മയുടെ നിലവിലുള്ള സമുന്നത ഭാരവാഹികള്‍.

  ഫെഫ്കയും മാക്ടയും അടിപിടികൂടുമ്പോള്‍ അമ്മ ഒറ്റക്കെട്ടായി ഗുണപരമായ കാര്യങ്ങള്‍ ചെയ്യുന്നു എന്നത് കണ്ണുതുറന്ന് കാണേണ്ടതാണ്. സര്‍ക്കാറുമായി ഇടപെട്ട് കൂടുതല്‍ മികച്ച സേവനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അമ്മയ്ക്ക് സാധിക്കും. അന്തരിച്ച പ്രശസ്ത നടന്‍ മുരളിയാണ് അമ്മ എന്ന പേര് കണ്ടെത്തിയത്. അമ്മ എന്ന വലിയ സങ്കല്പത്തെ സ്വാംശീകരിക്കുന്ന താരങ്ങളുടെ അമ്മയെ അനുമോദനങ്ങള്‍.

  English summary
  Association of Malayalam movie Artists(AMMA) has decided to hike its ‘kaineettam’ given to senior artist to Rs 4000 from this year. From this month onwards AMMA will be giving kaineettem to 81 senior artists.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X