For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സംയുക്തയ്ക്കൊപ്പമുള്ള സാഹസികവും പ്രണയവും നിറഞ്ഞ 18 വർഷം, താൻ ഭാഗ്യവാനാണെന്ന് ബിജു മേനോൻ

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരദമ്പതികളാണ് ബിജു മേനോനും സംയുക്ത വർമ്മയും. മാത്യക ദമ്പതികൾ എന്ന് അറിയപ്പെടുന്ന ഇവരെ ഒരിക്കൽ കൂടി ബിഗ് സ്ക്രീനിൽ കാണണമെന്നാണ് പ്രേക്ഷകരുടെ ആഗ്രഹം. ഇത് പ്രേക്ഷകർ പ്രകടിപ്പിച്ചിട്ടുമുണ്ട്. അധികം സിനിമകളിൽ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും അഭിനയിച്ച ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 1999 ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാട് ചിത്രമായ വീണ്ടും ചില വീട്ടു കാര്യങ്ങളിലൂടെയാണ് സംയുക്ത വെളളിത്തിരയിൽ എത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ നടി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ചെറിയ സമയത്തിനുള്ളിൽ തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാനും സംയുക്തയ്ക്ക് കഴിഞ്ഞിരുന്നു

  പ്രണയ വിവാഹമായിരുന്നു ഇരുവരുടേയും. സിനിമയിൽ തിളങ്ങി നിൽക്കവെയാണ് സംയുക്ത വിവാഹിതയാകുന്നത്. തുടർന്ന് സിനിമ വിട്ട് കുടുംബിനിയായി മാറുകയായിരുന്നു. 2002 ൽ ആയിരുന്നു ഇരുവരുടേയും വിവാഹം നടക്കുന്നത്. ഇന്ന് താരങ്ങളുടെ 18ാം വിവാഹ വാർഷികമാണ് പ്രിയതമയ്ക്ക് ഹൃദയ സ്പർശിയായ വിവാഹ വാർഷിക ആശംസ നേർന്ന് ബിജു മേനോൻ രംഗത്തെത്തിയിട്ടുണ്ട്.

  സംയുക്തയ്ക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് ബിജു മേനോൻ വിവാഹ വാർഷികാശംസകൾ നേർന്നത്. ജീവിതകാലം മുഴുവൻ ,പ്രണയവും സാഹസികവുമായി നിന്റെ കൂടെ ജീവിക്കാൻ വിധിക്കപ്പെട്ടതിൽ ഞാൻ ഭാഗ്യവാനാണ്. വിവാഹ വാർഷികം ആശംസിക്കുന്നു- ബിജു മേനോൻ കുറിച്ചു.

  താരങ്ങൾക്ക് വിവാഹവാർഷിക ആശംസയുമായി ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.

  ജയറാമിന്റ നായികയായി സിനിമയിൽ എത്തിയ സംയുക്ത വളരെ പെട്ടെന്ന് മുൻനായികയായി ഇടം പിടിക്കുകയായിരുന്നു. സുരേഷ് ഗോപി, മോഹൻലാൽ, ദിലീപ് , ബിജു മേനോൻ തുടങ്ങിയ താരങ്ങളുടെ ഭാഗ്യനായികയായി തിളങ്ങാൻ കഴിഞ്ഞു.സിനിമാ മേഖലയിൽ പലരും പ്രവചിച്ച വിവാഹമായിരുന്നു ഇവരുടേത്.ഒന്നിച്ചഭിനയിച്ച ചിത്രങ്ങളിലെ കെമിസ്ട്രി കണ്ടപ്പോൾ തന്നെ ഇവർ ജീവിതത്തിലും ഒന്നിക്കുമെന്നോ, ഒന്നിക്കണമെന്നോ ആരാധകർ ആശിച്ചിരുന്നു. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമൽഹാർ തുടങ്ങിയ ചിത്രങ്ങളിൽ ബിജുവും സംയുക്തയും നായികാനായകന്മാരായി എത്തി.

  2000 ൽ പുറത്തിറങ്ങിയ മഴ എന്ന ചിത്രത്തിലാണ് സംയുക്തയും ബിജു മേനോനും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. പിന്നീട് സുഹൃത്തുക്കളാവുകയു സൗഹൃദം പ്രണയമായി മാറുകയായിരുന്നു. പ്രണയത്തെ കുറിച്ച് താരങ്ങൾ പറഞ്ഞത്. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയ്. അടുത്തടുത്ത് ഒരുമിച്ച് സിനിമകള്‍ ചെയ്ത് തുടങ്ങിയപ്പോള്‍ തന്നെ ഞങ്ങള്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഒരുമിച്ച് അഭിനയിച്ച് കഴിഞ്ഞതിന് ശേഷമായാണ് ഞങ്ങള്‍ നല്ല കൂട്ടായത്. അതിനിടയില്‍ പ്രണയവാര്‍ത്ത പ്രചരിച്ചതോടെ സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയായിരുന്നു.

  സംയുക്ത വര്‍മ്മക്കുറിച്ച് ബിജു മേനോന് പറയാനുള്ളത്

  സമാനമായ സ്വഭാവമായിരുന്നു ഞങ്ങളുടേതെന്ന് ബിജു മേനോന്‍ പറയുന്നു. ഒരുപാട് വലിയ ആഗ്രഹങ്ങളൊന്നുമില്ല. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ദൈവം ഞങ്ങള്‍ക്ക് തന്നിട്ടുണ്ട്. ആഡംബര ജീവിതത്തോടൊന്നും ഭ്രമമില്ലാത്തവരാണ് ഇരുവരും. സിനിമാമേഖലയിലെ സമ്മര്‍ദ്ദത്തെക്കുറിച്ച് വ്യക്തമായി അറിയാവുന്ന ഭാര്യയായതിനാല്‍ കുടുംബത്തിലെ കാര്യങ്ങളെല്ലാം സംയുക്തയാണ് ചെയ്യുന്നത്. പ്രശ്‌നങ്ങളും പ്രതിസന്ധികളുമൊന്നും തന്നെ അറിയിക്കാറില്ലെന്ന് ബിജു മേനോന്‍ പറയുന്നു. ഭാര്യയെന്ന നിലയില്‍ സംയുക്തയ്ക്ക് പത്ത് മാര്‍ക്കാണ് ബിജു മേനോന്‍ നല്‍കുന്നതും.

  Read more about: biju menon samyuktha varma
  English summary
  18 years Together Biju menon And Samyuktha Varma Love Story Went Viral,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X