»   » മലയാളസിനിമ വളരുന്നു, ഒപ്പം പ്രേക്ഷകനും

മലയാളസിനിമ വളരുന്നു, ഒപ്പം പ്രേക്ഷകനും

Posted By:
Subscribe to Filmibeat Malayalam
Coctail, Chappa, Traffic
ചലച്ചിത്ര ദര്‍ശനത്തിലെ പ്രേക്ഷകഭാഷ പക്വതയാര്‍ജ്ജിക്കുന്നത് മലയാള സിനിമയ്ക്ക് കരുത്താവുകയാണ്. പ്രേക്ഷകന്റെ കാഴ്ചയ്ക്കുമുന്നില്‍ ട്രെന്റുകളുടെ മടുപ്പിക്കുന്ന ആവര്‍ത്തനങ്ങള്‍ക്ക് ഇന്ന് പ്രസക്തിയില്ലാതായിരിക്കുന്നു. തട്ടുപൊളിപ്പന്‍ സിനിമകളുടെ കൂത്തരങ്ങായിരുന്ന തമിഴ് സിനിമയുടെ സ്വഭാവമാറ്റങ്ങളുടെ സ്വാധീനമാണ് മലയാള സിനിമയിലെ ഈ മാറ്റത്തിന് പിന്നില്‍.

ഇന്ത്യയില്‍ ഏറ്റവും നല്ല സിനിമകള്‍ നിര്‍മ്മിക്കപ്പെട്ടിരുന്ന മലയാളത്തിലെ പ്രതിഭകള്‍ തമിഴ് സിനിമകളെ അവജ്ഞയോടെ കണ്ട ഒരു ഭൂതകാലമുണ്ടായിരുന്നു മലയാള സിനിമയ്ക്ക്. അത്തരം സിനിമകള്‍ ഉണ്ടാകുമ്പോഴും സാധാരണമനുഷ്യരുടെ ജീവിതാവസ്ഥകള്‍ ഹൃദയസ്പര്‍ശിയായ് പറയുന്ന സിനിമകള്‍ക്ക് തമിഴില്‍ ഇടംകിട്ടി.

എന്നാല്‍ മലയാളം, പണ്ട് പുച്ഛിച്ച് തള്ളിയ തമിഴിന്റെ സിനിമകളിലെ അതുല്യനായ ഹീറോയും ഒരു ഡസനോളം പേരെ അടിച്ചു പറത്തുന്ന നായകത്വവും വീണ്ടെടുത്ത് പേരുകളയുന്ന കാഴ്ചയാണ് കണ്ടത്. എല്ലാ ഭാഷാ സിനിമകളും കാഴ്ചക്കു വിധേയമാക്കുന്ന മലയാളിപ്രേക്ഷകര്‍ക്കിപ്പോള്‍ ഇത്തരം അടി, ഇടി, വെടി, വെടിക്കെട്ട് സംഭാഷണം എന്തിന് എരിവും പുളിയും ഉള്ള സിനിമപോലും വേണ്ട എന്നായി തുടങ്ങിയിരിക്കുന്നു.

തളം കെട്ടികിടക്കുന്ന ജലം പോലെ മലിനമായിരുന്ന മലയാളത്തില്‍ മാറ്റങ്ങളുടെ കാറ്റ് ഗതിതിരിച്ചു വിട്ടുതുടങ്ങി. ആദ്യദിവസത്തെ ഷോകളിലൂടെ യഥാര്‍ത്ഥമായ അഭിപ്രായം പുറത്തുവന്നു. അടിപൊളി, ഉഗ്രന്‍ എന്ന ഒറ്റവാക്കിലൊതുങ്ങാതെ നമുക്കു ചുറ്റുമുള്ള ജീവിതമുണ്ട് ഈ സിനിമയില്‍ എന്നു പറയാന്‍ മാത്രം ആത്മാര്‍ത്ഥതയുള്ള സാധാരണക്കാരില്‍ സാധാരണക്കാരാണ് ഇന്ന് മലയാളസിനിമയുടെ പുണ്യം.

സ്‌കൂള്‍ വിദ്യാര്‍ത്ഥിമുതല്‍ രാഷ്ട്രീയക്കാരനും സാംസ്‌കാരിക പ്രവര്‍ത്തനും കൂലിപണിക്കാരനും ഏറിയും കുറഞ്ഞും ഈ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നു, പങ്കുവെക്കുന്നു. ഓര്‍ക്കൂട്ട്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ പോലുള്ള സൗഹൃദങ്ങളുടെ പുതിയ ജാലകങ്ങളും സിനിമയെ കൃത്യമായി പോസ്‌റ്‌മോര്‍ട്ടം ചെയ്ത് റിപ്പോര്‍ട്ട് തയ്യാറാക്കുന്നു. സിനിമ ഇറങ്ങി മൂന്ന് ദിവസത്തിനുള്ളില്‍ അതുകൊണ്ട് തന്നെ ഒരു തീരുമാനമാകും. കാഴ്ചയില്‍ വന്ന ഈ മാറ്റങ്ങളിലേക്ക് പ്രതിഭകള്‍ കൂടി വളരുക എന്നതാണിനി അഭികാമ്യമായിട്ടുള്ളത്.

English summary
As the level of enjoyment of Malayalam movie viewers is changed and grown up the quality of movies produced in Kerala also increased.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam