twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    2015 ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 280 കോടി

    By Aswini
    |

    കോടികള്‍ മുടക്കി സിനിമ എടുക്കുന്നത് മാത്രമല്ല, കോടികളുടെ നഷ്ടവും മലയാളി പ്രേക്ഷകര്‍ക്ക് കൗതുകവും ഞെട്ടലും തന്നെയാണ്. എന്തെന്നാല്‍ ആ പണം പോയത് അവനവന്റെ കീശയില്‍ നിന്നാണെന്നത് തന്നെ. 2014 ലുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ റിലീസ് ചെയ്ത ചിത്രങ്ങളുടെയും, അതില്‍ വിജയ്ച്ച ചിത്രങ്ങളുടെയും എണ്ണത്തില്‍ ചെറിയ നീക്കുപോക്കുകള്‍ ഉണ്ടായെങ്കിലും വലിയ സംഭവമൊന്നും 2015 ലും സംഭവിച്ചിട്ടില്ല.

    പരാജയങ്ങളുടെ കുത്തൊഴുക്കില്‍ സിനിമാ ഇന്‍ഡസ്ട്രിക്ക് ഈ വര്‍ഷം 280 കോടി രൂപ നഷ്ടം വരുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പക്ഷെ ഇതൊന്നും നിര്‍മ്മാതാക്കളെയോ താരങ്ങളെയോ സാങ്കേതിക പ്രവര്‍ത്തകരെയോ ബാധിക്കുന്ന പ്രശ്‌നമല്ല. ഓരോ വര്‍ഷവും പുതിയ നിര്‍മ്മാതാക്കള്‍ ധാരാളമായി വരുന്നുണ്ട്. ഇവരില്‍ ബഹുഭൂരിപക്ഷം പേരും ഒന്നില്‍ക്കൂടുതല്‍ സിനിമ നിര്‍മ്മിക്കാറുമില്ല. തുടക്കത്തില്‍ തന്നെ എല്ലാം നഷ്ടപ്പെട്ട് കച്ചവടം മതിയാക്കുകയാണ് പതിവ്.

    കടപ്പാട്: നാന

    Also Read: ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...Also Read: ഈ സിനിമകളൊക്കെ തിയേറ്റര്‍ കണ്ടോ, 2015 ല്‍ ഇറങ്ങിയ 50 പരാജയ ചിത്രങ്ങള്‍ ഇതാ...

    പുതിയ സംവിധായകരുടെ അവസ്ഥ

    2015 ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 280 കോടി

    പുതിയതായി വരുന്ന സംവിധായകരുടെ അവസ്ഥയും ഏറെക്കുറെ ഇങ്ങനെയൊക്കെതന്നെയാണ്. ഈ വര്‍ഷം ഇറങ്ങിയ 152 ചിത്രങ്ങളില്‍ നൂറോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തത് പുതുമുഖ സംവിധായകരാണ്

    2015 ലെ നഷ്ടം

    2015 ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 280 കോടി

    പരാജയങ്ങളുടെ കുത്തൊഴുക്കില്‍ സിനിമാ ഇന്‍ഡസ്ട്രിക്ക് ഈ വര്‍ഷം 280 കോടി രൂപ നഷ്ടം വരുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പക്ഷെ ഇതൊന്നും നിര്‍മ്മാതാക്കളെയോ താരങ്ങളെയോ ടെക്‌നിഷ്യന്മാരെയോ ബാധിക്കുന്ന പ്രശ്‌നമല്ല. ഓരോ വര്‍ഷവും പുതിയ നിര്‍മ്മാതാക്കള്‍ ധാരാളമായി വരുന്നുണ്ട്.

    ഈ വര്‍ഷത്തെ വിജയ ചിത്രങ്ങള്‍

    2015 ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 280 കോടി

    2015 ല്‍ 152 സിനിമകള്‍ റിലീസ് ചെയ്തു. ഇതില്‍ നൂറിലധികം ചിത്രങ്ങള്‍ പുതുമുഖ സംവിധായകരുടേതാണ്. ആറ് സൂപ്പര്‍ഹിറ്റുകളും ആറ് ഹിറ്റുകളും ആവറേജ് വിജയം നേടിയ പത്ത് പടങ്ങളും ഉള്‍പ്പെടെ 22 സിനിമകളാണ് വിജയം നേടിയത്. 152 ല്‍ പത്തേമാരി, എന്നു നിന്റെ മൊയ്തീന്‍, പിക്കറ്റ് 43, പ്രേമം, ബാഹുബലി എന്നീ അഞ്ചു ചിത്രങ്ങള്‍ പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു.

    2014 എങ്ങിനെയായിരുന്നു

    2015 ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 280 കോടി

    2014 ല്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയ കണക്കുകള്‍ പ്രകാരം ഏഴ് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളും പത്ത് ഹിറ്റുകളും ആവറേജ് വിജയം നേടിയ പതിനൊന്ന് സിനിമകളുമടക്കം 28 എണ്ണമാണ് വിജയപട്ടികയില്‍ ഇടം പിടിച്ചത്. റിലീസ് ചെയ്ത 153 ചിത്രങ്ങളില്‍നിന്നാണ് ഈ മഹാത്ഭുതം സംഭവിച്ചത്.

    English summary
    In 2015 Malayalam cinema loss 280 cr
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X