»   » കട്ട മത്സരം തന്നെ 2016 തുടക്കം ഇതില്‍ ഏത് ചിത്രത്തിന്?

കട്ട മത്സരം തന്നെ 2016 തുടക്കം ഇതില്‍ ഏത് ചിത്രത്തിന്?

Posted By:
Subscribe to Filmibeat Malayalam

പ്രേമം മുതല്‍ ചില ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചാണ് 2015 വര്‍ഷം കടന്ന് പോകുന്നത്. ഒപ്പം വരാന്‍ പോകുന്ന ചില നല്ല ചിത്രങ്ങളുടെ പ്രതീക്ഷയും. ഈ വര്‍ഷം ക്രിസ്മസിന് റിലീസ് ചെയ്യാനിരുന്ന മമ്മൂട്ടി ചിത്രമായിരുന്നു പുതിയ നിയമം. എന്നാല്‍ ചില കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് ജനുവരിയിലേക്ക് മാറ്റി വച്ചിരിയ്ക്കുന്നു. മമ്മൂട്ടിയുടെ പുതിയ നിയമത്തിന്റെ റിലീസോടു കൂടിയാണ് 2016ല്‍ മലയാള സിനിമയില്‍ മത്സരങ്ങള്‍ തുടങ്ങുന്നത്.

ഈ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളുടെ നായകനായ പൃഥ്വിരാജിന്റെ ചിത്രങ്ങളും വര്‍ഷാരംഭത്തില്‍ മത്സരത്തിനുണ്ട്. കൂടാതെ മോഹന്‍ലാലിന്റെ ബിഗ്ബജറ്റ് ചിത്രമായ പുലിമുരുകനുമുണ്ട്. പ്രേമത്തിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ഹീറോ ബിജുവാണ് നിവിന്‍ പോളിയുടെ 2016ല്‍ ആദ്യം റിലീസ് ചെയ്യാന്‍ പോകുന്ന ചിത്രം. ആക്ഷന്‍ ഹീറോ ബിജുവിന്റെ റീലീസോടു കൂടിയാണ് 20016ലെ നിവിന്‍ പോളിയുടെ മറ്റ് പ്രൊജക്ടുകളുടെ തുടക്കം. 2016ലെ മറ്റ് ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കൂ..


കട്ട മത്സരം തന്നെ 2016 തുടക്കം ഇതില്‍ ഏത് ചിത്രത്തിന്?

എകെ സാജന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ പുതിയ നിയമമാണ് 2016ല്‍ ആദ്യം റിലീസ് ചെയ്യുക. ഭാസ്‌കര്‍ ദി റാസ്‌കലിന് ശേഷം മമ്മൂട്ടിയും നയന്‍താരയും വീണ്ടും ഒന്നിക്കുന്ന ചിത്രം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഈ ക്രിസ്മസിന് റിലീസ് ചെയ്യുമെന്ന് നേരത്തെ തീരുമാനിച്ചിരുന്ന ചിത്രമാണ് പുതിയ നിയമം. എന്നാല്‍ ചില കാരണങ്ങളാല്‍ ചിത്രത്തിന്റെ ഡേറ്റ് ജനുവരിയിലേക്ക് മാറ്റുകയായിരുന്നു.


കട്ട മത്സരം തന്നെ 2016 തുടക്കം ഇതില്‍ ഏത് ചിത്രത്തിന്?

ഈ വര്‍ഷം ക്രിസ്മസിന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ പുലിമുരുകന്‍. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാകാത്തതിനാലാണ് ചിത്രത്തിന്റെ റിലീസിങ് നീട്ടി വച്ചിരിയ്ക്കുന്നത്. ഒരു ബിഗ് ബജറ്റ് ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രം വൈശാഖാണ് സംവിധാനം ചെയ്യുന്നത്. 2016 ഏപ്രിലിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.


കട്ട മത്സരം തന്നെ 2016 തുടക്കം ഇതില്‍ ഏത് ചിത്രത്തിന്?

2015ലെ ഹിറ്റ് ചിത്രങ്ങളുടെ നായകനായ പൃഥ്വിരാജിന്റെ 2016ല്‍ റിലീസ് ചെയ്യുന്ന ചിത്രമാണ് പാവാട. ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. പൃഥ്വിരാജിനൊപ്പം അനൂപ് മേനോന്‍, ആശാ ശരത്, മിയ ജോര്‍ജ്ജ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.


കട്ട മത്സരം തന്നെ 2016 തുടക്കം ഇതില്‍ ഏത് ചിത്രത്തിന്?

പ്രേമത്തിന് ശേഷം നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു. ഇതോടു കൂടിയാണ് നിവിന്‍ പോളിയുടെ ഈ വര്‍ഷത്തെ പുതിയ പ്രൊജക്ടുകളുടെ തുടക്കം.


കട്ട മത്സരം തന്നെ 2016 തുടക്കം ഇതില്‍ ഏത് ചിത്രത്തിന്?

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം സിദ്ദിഖ്-ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് കിങ് ലയര്‍. പ്രേമം നായിക മഡോണ സെബാസ്റ്റ്യനും ദിലീപും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കിങ് ലയറിന്റെ ഷൂട്ടിങ് പുരോഗമിച്ചുക്കൊണ്ടിരിയ്ക്കുകയാണ്. 2016ല്‍ മധ്യത്തോടെ റിലീസ് ചെയ്യാനാണ് പദ്ധതി ഇടുന്നത്.


കട്ട മത്സരം തന്നെ 2016 തുടക്കം ഇതില്‍ ഏത് ചിത്രത്തിന്?

അടുത്തിടെ ഏറെ ചര്‍ച്ച ചെയ്ത ചിത്രമാണ് സമീര്‍ താഹിറിന്റെ കലി. പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സായി പല്ലവിയാണ് കലിയില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുക്കൊണ്ടിരിയ്ക്കുകയാണ്.


English summary
2016 upcoming malayalam films.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam