For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  2018ല്‍ ഇതുവരെ റിലീസ് ചെയ്തത് 35 സിനിമകള്‍, ആകെ ഒരൊറ്റ സിനിമയാണ് ഹിറ്റായത്!

  |

  കഥയിലും അവതരണത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന നിരവധി സിനിമകളാണ് ഓരോ ആഴ്ചയും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്നത്. താരപദവിയും കഥയിലെ വ്യത്യസ്തതയും സാങ്കേതിക മികവുമൊക്കെ പ്രേക്ഷകരെ ആകര്‍ഷിക്കാറുണ്ട്. താരങ്ങളോടുള്ള ഇഷ്ടവും സിനിമ തിരഞ്ഞെടുക്കുന്നതിന് കാരണമാണ്. സോഷ്യല്‍ മീഡിയയുടെ ശക്തമായ കടന്നുകയറ്റത്തില്‍ പുത്തന്‍ പ്രമോഷന്‍ തന്ത്രങ്ങളും അണിയറപ്രവര്‍ത്തകര്‍ പയറ്റാറുണ്ട്. എന്നാല്‍ ആത്യന്തികമായി ഒരു സിനിമ വിജയിക്കാനും ബോക്‌സോഫീസ് ലാഭം നേടാന്‍ ഇതുമതിയോ?

  സഖാവ് അലക്‌സ് പൊളിച്ചടുക്കും, അഭിനയിക്കാന്‍ മറന്ന് ജീവിച്ച മമ്മൂട്ടിക്ക് അറഞ്ചം പുറഞ്ചം ട്രോള്‍!

  സിനിമ ഇറങ്ങി രണ്ടാം ദിനം മുതല്‍ തുടങ്ങും കോടികള്‍ നേടിയെന്ന തരത്തിലുള്ള തള്ള്. ഇത് സ്ഥിരം പ്രവണതയായി മാറിയിരിക്കുകയാണ്. ഇത്തരത്തിലുള്ള മോശം പ്രവണത സിനിമാവ്യവസായത്തെ ഒന്നടങ്കം കാര്‍ന്നുതിന്നുമെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും അന്ധമായ താരരാധനയുമായി നടക്കുന്നവരുടെ തലയില്‍ എങ്ങനെ കയറാന്‍. സിനിമ തിരഞ്ഞെടുക്കുന്നത് താരങ്ങളെ മുന്‍നിര്‍ത്തിയാണെങ്കില്‍ അത് അതാത് താരങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ വിജയമാണ്. താരപദിക്കുള്ള അംഗീകാരം കൂടിയാണ്. 2018 പിറന്നിട്ട് രണ്ടരമാസം പിന്നിടുകയാണ് ഇതിനിടയില്‍ പുറത്തിറങ്ങിയ സിനിമകളെയും അവയുടെ കലക്ഷന്‍ നിലവാരത്തെക്കുറിച്ചും കൃത്യമായി അറിയാന്‍ തുടര്‍ന്നുവായിക്കൂ.

  ഡാഡയുടെ മകളാണ് അലംകൃതയെന്ന് പൃഥ്വി, അല്ലെന്ന് സുപ്രിയ, ഇവര്‍ക്കിടയില്‍ നസ്രിയയും,കാണൂ!

  പുതുവര്‍ഷത്തിലേക്ക് കടന്നപ്പോള്‍

  പുതുവര്‍ഷത്തിലേക്ക് കടന്നപ്പോള്‍

  2018 പിറന്നിട്ട് 75 ദിനം പിന്നിട്ടു. ഒന്നിനൊന്ന് വ്യത്യസ്തമായ 35 സിനിമകളാണ് ഇതുവരെയായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. കഥയിലും പശ്ചാത്തലത്തിലും താരനിര്‍ണ്ണയത്തിലും സംഗീതത്തിലുമെല്ലാം തികച്ചു വ്യത്യസ്തത പുലര്‍ത്തിയ ചിത്രങ്ങളായിരുന്നു ഇവയെല്ലാം. പ്രഖ്യാപനം മുതല്‍ത്തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ തിയേറ്ററിലെത്തിയപ്പോള്‍ പ്രേക്ഷകര്‍ മികച്ച പിന്തുണയാണ് നല്‍കിയത്. എന്നാല്‍ പല ചിത്രങ്ങളും ഇടയ്ക്ക് വെച്ച് കാലിടറി വീഴുന്നൊരു കാഴ്ചയ്ക്ക് കൂടിയാണ് സിനിമാലോകം സാക്ഷ്യം വഹിച്ചത്. അനുകൂല ഘടകങ്ങള്‍ റിലീസിന് പ്രേരിപ്പിച്ചപ്പോള്‍ അപ്രതീക്ഷിതമായ ചില സാഹചര്യങ്ങളിലൂടെ കടന്നുപോയപ്പോള്‍ പല സിനിമകളും തകരുകയായിരുന്നു.

  എവിടെയാണ് തെറ്റിയത്?

  എവിടെയാണ് തെറ്റിയത്?

  പുറത്തിറങ്ങിയ ചിത്രങ്ങളുടെ നിലവാരത്തകര്‍ച്ചയാണ് കലക്ഷനിലെ ഏറ്റക്കുറച്ചിലിന് പിന്നിലെ ഒരു കാരണം. തുടക്കത്തില്‍ അല്ലെങ്കില്‍ റിലീസ് വാരത്തില്‍ പ്രേക്ഷകനെ പിടിച്ചിരുത്തിയെങ്കിലും പല സിനിമകള്‍ക്കും അത് നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. സിനിമയിലെ വിഗദ്ധര്‍ തന്നെ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അടുത്തിടെയായി പുറത്തിറങ്ങുന്ന സിനിമകളുടെ നിലവാരത്തെക്കുറിച്ച് പലരും ആശങ്ക ഉയര്‍ത്തിയിരുന്നു. കാര്യമായ വിഷയമൊന്നുമില്ലാതെ പുറത്തിറങ്ങുന്ന സിനിമകളായിരുന്നു മിക്കതും. ആദ്യത്തെ രണ്ടര മാസത്തിലൂടെ 75 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

  ജനുവരിയില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍

  ജനുവരിയില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍

  പ്രണവ് മോഹന്‍ലാല്‍ നായകനായെത്തിയ ആദിയും മമ്മൂട്ടിയുടെ സ്ട്രീറ്റ്‌ലൈറ്റ്‌സുമായിരുന്നു ജനുവരിയിലെ പ്രധാന റിലീസുകള്‍. കുഞ്ചാക്കോ ബോബന്റെ ശിക്കാരി ശംഭു, ഫഹദ് ഫാസിലിന്റെ കാര്‍ബണ്‍, നവാഗതരുടെ ക്വീന്‍, ജയറാമിന്‍രെ ദൈവമേ കേള്‍ക്കുമാറാകണം, സഖാവിന്‍രെ പ്രിയസഖി, ദിവാന്‍ജിമൂല ഗ്രാന്റ് പ്രിക്‌സ്, തുടങ്ങിയ സിനിമകളായിരുന്നു ജനുവരിയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. റിലീസിന് മുന്‍പ് തന്നെ പല ചിത്രങ്ങള്‍ക്കും ഓവര്‍ഹൈപ്പ് ലഭിച്ചിരുന്നു. ആദ്യ റിലീസായെത്തിയ ആദിയൊഴികെ മറ്റൊരു സിനിമയും സ്ഥിരത നിലനിര്‍ത്തിയില്ലെന്നതാണ് വിഷമകരമായ കാര്യം.

  ഫെബ്രുവരിയിലെ റിലീസുകള്‍

  ഫെബ്രുവരിയിലെ റിലീസുകള്‍

  കല വിപ്ലവം പ്രണയം, കല്യാണം, കിണര്‍, ക്യാപ്റ്റന്‍, കല്ലായ് എഫ്എം, കുഞ്ഞുദൈവം, കളി, ഹേയ് ജൂഡ്, കഥ പറഞ്ഞ കഥ, സുഖമാണോ ദാവീദേ തുടങ്ങിയ സിനിമകളായിരുന്നു ഫെബ്രുവരിയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. പറയത്തക്ക വിജയമോ എടുത്തുപറയത്തക്ക നേട്ടമോ ഈ മാസത്തില്‍ അവകാശപ്പെടാനില്ലായിരുന്നു. ജയസൂര്യയുടെ ക്യാപ്റ്റനും നിവിന്‍ പോളിയുടെ ഹേയ് ജൂഡും തമ്മില്‍ മോശമില്ലാത്ത പ്രകടം കാഴ്ച വെച്ചിരുന്നു.

  ആടും ആദിയും

  ആടും ആദിയും

  മാര്‍ച്ച് 16 വരെയായി 35 സിനിമകളാണ് തിയേറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ ആദിയും ആടും മാത്രമാണ് ബോക്‌സോഫീസില്‍ നിന്നും മികച്ച കലക്ഷന്‍ സ്വന്തമാക്കിയതെന്ന് കേരള ഫിലിം ഡിസ്ട്രിബ്യൂഷന്‍ അസോസിയേഷന്‍ പ്രസിഡന്റായ സിയാദ് കോക്കര്‍ വ്യക്തമാക്കുന്നു. ക്യാപ്റ്റന്‍, ക്വീന്‍ എന്നീ സിനിമകളും തിയേറ്ററില്‍ നിന്നും നല്ല പ്രതികരണമാണ് നേടിയത്.

   ഒരേ സമയം ഒരുപാട് സിനിമകള്‍

  ഒരേ സമയം ഒരുപാട് സിനിമകള്‍

  റിലീസ് ചെയ്യുന്ന സിനിമകളുടെ എണ്ണത്തിലും വന്‍വര്‍ധനവുണ്ടായിട്ടുണ്ട്. മുന്‍വര്‍ഷങ്ങളിലെ കണക്ക് പരിശോധിക്കുമ്പോള്‍ ഇക്കാര്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാവും. 2016 ജനുവരി മുതല്‍ മാര്‍ച്ച് വരെയായി 32 സിനിമകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. 2017 ല്‍ എത്തിയപ്പോള്‍ അത് 22 ആയി. എന്നാല്‍ 2018 ആയപ്പോള്‍ അത് 35 ആയി വര്‍ധിച്ചു. 1മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കിലും ഈ വ്യത്യാസമുണ്ട്. 2016 ല്‍ 18 സിനിമകളായിരുന്നു ഇറങ്ങിയത്. 2017 ല്‍ 22ആയി കൂടി. 2018 ആയപ്പോള്‍ അത് 32 ആയി വര്‍ധിച്ചു. ഇത്തരത്തില്‍ ഒരേ സമയം ഒരുപാട് ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോള്‍ ഒരു സിനിമയ്കക്ക് വേണ്ടത്ര സമയം ലഭിക്കുന്നില്ല. മിനിമം ഒരു സിനിമയ്ക്ക് 100 സെന്റുകളെങ്കിലും ലഭിക്കണമെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റായ ജി സുരേഷ് കുമാര്‍ വ്യക്തമാക്കുന്നു.

  ഷോ ബ്രേക്കിലേക്ക് നയിക്കുന്നത്

  ഷോ ബ്രേക്കിലേക്ക് നയിക്കുന്നത്

  മിനിമം 15 പേരെങ്കിലും ഉണ്ടെങ്കിലേ ഒരു സിനിമ പ്രദര്‍ശിപ്പിക്കാന്‍ കഴിയുകയുള്ളൂ. ഇത്തരത്തില്‍ 15 പേര്‍ പോലുമെത്താത്ത സാഹചര്യത്തിലാണ് പലപ്പോഴും സിനിമ മാറുന്നത്. ഒപ്പറേഷണല്‍ കോസ്റ്റ് പോലും തിരിച്ചുപിടിക്കന്‍ പറ്റാത്ത അവസ്ഥയാണ് തിയേറ്ററുകളിലേതെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കുന്നു, 14 ഓളം ചിത്രങ്ങളാണ് ഏപ്രിലില്‍ തിയേറ്ററുകളിലേക്കെത്തുന്നത്.

  English summary
  Box office analysis of 2018
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X