twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മുടി കളർ ചെയ്ത് സ്റ്റൈലിഷ് ഗെറ്റപ്പിൽ.... മലയാള സിനിമയിലെ ന്യൂജെൻ അമ്മമാർ, കാണൂ

    സിനിമ ന്യൂജെന്നാകുമ്പോൾ അമ്മമാരും ന്യൂജെന്നായിരിക്കുകയാണ്

    |

    2018 മലയാള സിനിമയെ സംബന്ധിച്ചടത്തോളം ഒരു നല്ല വർഷമായിരുന്നു. മികച്ച ഒരുപിടി ചിത്രങ്ങളും അതുപോലെ പ്രഗത്ഭരായ പല താരങ്ങളും സിനിമയിലെത്തി. നടി നടൻ എന്ന ക്യാറ്റകറിയിലേയ്ക്ക് മാത്രമല്ല സിനിമയുടെ സർവ്വ മേഖലയിലും പുതുമുഖങ്ങൾ സ്ഥാനം ഉറപ്പിച്ചിരുന്നു. സിനിമയുടെ കാഴ്ചപ്പാട് തന്നെ മാറി മറിഞ്ഞ വർഷമായിരുന്നു ഇത്. ന്യൂജെൻ തലമുറയിലുളള പുതുമുഖങ്ങൾക്ക് മാത്രമേ സിനിമയിൽ ശ്രദ്ധനേടാൻ സാധിക്കുകയുള്ളൂ എന്നുള്ള തെറ്റായ നിലപാട് തിരുത്തി കുറിച്ച വർഷം കൂടിയായിരുന്നു 2018.

    ബാഹുബലിയ്ക്ക് ശേഷം പ്രഭാസിനോടെപ്പം  അനുഷ്‍ക!! എന്നാൽ നായികയല്ല.. പുതിയ ചിത്രത്തിനെ കുറിച്ചുള്ള വിശേഷം ഇങ്ങനെ...ബാഹുബലിയ്ക്ക് ശേഷം പ്രഭാസിനോടെപ്പം അനുഷ്‍ക!! എന്നാൽ നായികയല്ല.. പുതിയ ചിത്രത്തിനെ കുറിച്ചുള്ള വിശേഷം ഇങ്ങനെ...

    ഇന്നത്തെ പ്രേക്ഷകർ സിനിമയെ വളരെ സീരിയസ്സായിട്ടാണ് സമീപിക്കുന്നത്. അതിനാൽ തന്നെ ഗ്ലാമാറിനേക്കാലും മറ്റൊന്തിനെക്കാലും കൂടുതൽ പരിഗണന കൊടുക്കുന്നത് അഭിനയത്തിനാണ്. 2018 ൽ നായിക-നായകന്മാർക്കൊപ്പം ഏറെ ശ്രദ്ധിക്കപ്പെട്ടത് അമ്മമാരായിരുന്നു. വെളളമുണ്ടും കളറില്ലാത്ത സാരിയുമുടുത്ത് എപ്പോഴും സങ്കട കഥകൾ പറയുന്ന അമ്മമാർ ഇപ്പോഴില്ല. സിനിമ ന്യൂജെന്നാകുമ്പോൾ അമ്മമാരും ന്യൂജെന്നായിരിക്കുകയാണ്. 2018ൽ ജനങ്ങൾ ഇരു കൈകളും നീട്ടി സ്വീകരിച്ച് അമ്മമാർ ഇവരാണ്... കാണൂ

     സൽക്കാരത്തിന് തൊട്ട് മുൻപ് വരെ സംസാരിച്ചിരുന്നു!! എന്നാൽ... രൺബീറിനെ കുറിച്ച് ദീപിക.. സൽക്കാരത്തിന് തൊട്ട് മുൻപ് വരെ സംസാരിച്ചിരുന്നു!! എന്നാൽ... രൺബീറിനെ കുറിച്ച് ദീപിക..

    സാവിത്രി ശ്രീധരൻ

    സാവിത്രി ശ്രീധരൻ

    കാൽപ്പന്ത് കളിയിലൂടെ പശ്ചാത്തലത്തിൽ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഒരു കുടുംബ ചിത്രമായിരുന്നു സുഡാനി ഫ്രെം നൈജീരിയ. ഈ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഉമ്മയായിരുന്നു ജമീല എന്ന സാവിത്രി ശ്രീധരൻ. നടകത്തിന്റെ തട്ടകത്തിൽ നിന്ന് സിനിമയിൽ എത്തിയ സാവിത്രിയെ മലയാളി പ്രേക്ഷകർ ഇരു കൈകൾ നീട്ടി സ്വീകരിക്കുകയായിരുന്നു. സിനിമ പശ്ചാത്തലമില്ലാതെയായിരുന്നു ഈ അമ്മ സുഡാനിയിൽ എത്തിയത്. പിന്നീട് ഒരു കൂട്ടം അമ്മമാരെ കേന്ദ്രകഥാപാത്രങ്ങളാക്കി കൊണ്ട് രാഹുൽ റെജി നായർ സംവിധാനം ചെയ്ത ഡാകിനിയിലും സാവിത്രി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

    സരസ ബാലുശ്ശേരി

    സരസ ബാലുശ്ശേരി

    സുഡാനി സമ്മാനിച്ച മറ്റൊരു അമ്മയാണ് സരസ ബാലുശ്ശേരി. നാടക രംഗത്ത് നിന്ന് സിനിമയിലേയ്ക്ക് എത്തിയ ഈ അമ്മയേയും മലയാളികൾ സ്വന്തം പോലെ ചേർത്ത് നിർത്തിയിരുന്നു. അമ്മ സങ്കൽപ്പങ്ങളെ മാറ്റി മറിച്ചു കൊണ്ടായിരുന്നു ഈ താരത്തിന്റെ പ്രകടനം. പിന്നീട് രാഹുൽ റെജി നായർ സംവിധാനം ചെയ്ത ഡാകിനിയിലും സരസ ബാലുശ്ശേരി മുഖ്യ വേഷത്തിലെത്തിയിരുന്നു.

    പൗളി വത്സൻ

    പൗളി വത്സൻ

    എനർജെറ്റിക് ന്യൂജെൻ നാട്ടിൻ പുറത്തുകാരി അമ്മയെന്ന ടാഗ് ലൈനിലൂടെ പൗളിയെ വിശേഷിപ്പിക്കാം. നടകത്തിൽ നിന്ന് വരുകയും പിന്നീട് സിനിമയിൽ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. പൗളിയെ മറ്റുളളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നത് ഇവരുടെ അഭിനയ ശൈലിയാണ്. ലഭിക്കുന്ന എല്ലാ കഥാപാത്രവും അതിന്റേതായ സ്വാഭാവികതയിലൂടെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നു. ജൂനിയർ ആർടിസ്റ്റായിട്ടാണ് തുടങ്ങിയതെങ്കിലും 2018 പൗളി വത്സന് വളരെ വികച്ച വർഷമായിരുന്നു. ഒരു പിടി മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ കയറിപ്പാൻ താരത്തിന് സാധിച്ചു. കൂടാതെ ഈ മ യൗ വിലെ പ്രകടനത്തിന് മികച്ച സ്വഭാവനടിയ്ക്കുള്ള സംസ്ഥാനസർക്കാരിന്റെ അവാർഡും പോളിയ്ക്ക് ലഭിച്ചിരുന്നു.

     വിജയലക്ഷ്മി

    വിജയലക്ഷ്മി

    സിനിമ-സീരിയൽ മേഖലയിൽ ഒരു പോല തിളങ്ങി നിൽക്കുന്ന താരമാണ് വിജയലക്ഷ്മി അമ്മ. ബിഗ്സ്ക്രീനിലും മിനി സ്ക്രീനിലും സജീവ സാന്നിധ്യമാണ് സേതുലക്ഷ്മി. സ്വാഭാവിക അഭിനയത്തിലൂടെ പ്രേക്ഷകരെ കുടുകുടെ ചിരിപ്പിക്കാൻ സേതുലക്ഷ്മിയ്ക്ക് കഴിഞ്ഞിരുന്നു. ഡാകിനി, പടയോട്ടം എന്നീ ചിത്രങ്ങളൊക്ക സോതുലക്ഷ്മി അമ്മയെ പ്രേക്ഷകരിലേയ്ക്ക് അടുപ്പിച്ചിരുന്നു.

     ശാന്തികൃഷ്ണൻ

    ശാന്തികൃഷ്ണൻ

    ശാന്തികൃഷ്ണയുടെ രണ്ടാം വരവ് പ്രേക്ഷകരെ അടിമുടി ഞെട്ടിപ്പിച്ചിരുന്നു. ആദ്യ കാലങ്ങളിൽ പ്രേക്ഷകരെ ഒരുപാട് കരയിപ്പിച്ച താരമായിരുന്നു. എന്നാൽ രണ്ടാം വരവിൽ കണ്ടത് വളരെ ബോൾഡായ പ്രേക്ഷകരെ ചിരിപ്പിക്കുന്ന ശാന്തികൃഷ്ണയെയായിരുന്നു. 2017 ലാണ് ശാന്തികൃഷ്ണയുടെ മടങ്ങി വരവെങ്കിലും 2018 ലായിരുന്നു താരം ഏറെ തിളങ്ങിയത്. ചാക്കോച്ചൻ- ശാന്തി കൃഷ്ണ കോമ്പോ മലയാളത്തിലെ മികച്ച അമ്മ മകൻ കോമ്പോയാണ്.

    ഉർവശി

    ഉർവശി

    സിനിമയുടെ കാലത്തിനോടൊപ്പം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന നടിയാണ് ഉർവശി. 2018ലെ അമ്മരുടെ പട്ടികയിൽ ഉർവശിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഏത് താരമായികൊള്ളട്ടെ ഉർവശിയ്ക്കൊപ്പം പെർഫക്ടാണ്. 2018 ൽ രണ്ട് അമ്മ കഥാപാത്രങ്ങളാണ് ഉർവശി ചെയ്തത്. രണ്ടും രണ്ട് സ്വാഭാവത്തിലുളള കഥാപാത്രങ്ങളായിരുന്നു. മികച്ച പ്രതികരണമായിരുന്നു ഇരു ചിത്രത്തിലും താരം കാഴ്ചവെച്ചത്

    English summary
    2018 most popular mothers in malayalam movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X