Just In
- 54 min ago
അന്നൊക്കെ പട്ടിണി കിടന്നിട്ടുണ്ട്, നല്ല കാര്യങ്ങള്‍ നടക്കുമെന്ന പ്രതീക്ഷയിലാണ് ജീവിച്ചത്: അലക്സാന്‍ഡ്ര
- 1 hr ago
ഉണ്ണി മുകുന്ദനോട് ഇഷ്ടം തുറന്ന് പറഞ്ഞ് നടി മൃദുല വിജയ്, താരങ്ങളുടെ വീഡിയോ വൈറലാകുന്നു
- 2 hrs ago
മലയാള സിനിമയുടെ പ്രിയപ്പെട്ട മുത്തച്ഛന് വിട, ആദരാജ്ഞലി അർപ്പിച്ച് കലാകേരളം
- 2 hrs ago
കരിക്കിലെ വിദ്യയുടെ വിവാഹം കഴിഞ്ഞു, ഭര്‍ത്താവിനൊപ്പമുളള നടിയുടെ വീഡിയോ വൈറല്‍
Don't Miss!
- News
പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഞങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നു: ബൈഡനെ അഭിനന്ദിച്ച് മോദി
- Sports
ISL 2020-21: ഇഞ്ചുറിടൈം ഗോളില്‍ ബ്ലാസ്റ്റേഴ്സ് നേടി, ബെംഗളൂരുവിനെ വീഴ്ത്തി
- Lifestyle
2021-ലെ ഏറ്റവും ഭാഗ്യമുള്ള നക്ഷത്രം; ഏത് ആഗ്രഹവും നിറവേറും
- Automobiles
കുഷാഖ് നിരത്തുകളിലേക്ക്! വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തി സ്കോഡ
- Finance
റഷ്യയെ പിന്നിലാക്കി സൗദി അറേബ്യ; ചൈനയിലേക്ക് കൂടുതല്‍ എണ്ണ കയറ്റി അയക്കുന്നു
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മഞ്ജു, പൃഥ്വി, ജയസൂര്യ, ഷെയിൻ! മോളിവുഡിൽ ക്രിസ്മസ് ആഘോഷങ്ങൾ തുടക്കം...
ഇത്തവണത്തെ ക്രിസ്മസ് ഗംഭീരമാക്കാൻ തയ്യാറെടുക്കുകയാണ് മോളിവുഡ് സിനിമ ലോകം. ഏറെ പ്രതീക്ഷയേടെ മികച്ച ഒരുപിടി ചിത്രങ്ങളാണ് ഇക്കുറി തിയേറ്ററുകളിൽ എത്തുന്നത് . സൂപ്പർ താരങ്ങളോടൊപ്പം യുവതാരങ്ങളും മുഖാമുഖമെത്തുന്നുണ്ട്. പ്രേക്ഷകരെ പോലെ തന്നെ താരങ്ങളും ഏറെ പ്രതീക്ഷയോടെ ഇക്കുറി തിയേറ്ററുകളിൽ എത്തുന്നത്.
താര സമ്പന്നമായ അഞ്ച് ചിത്രങ്ങളാണ് ഇത്തവണ ക്രിസ്മസിന് റിലീസായി തിയേറ്ററുകളിൽ എത്തുന്നത്. മഞ്ജുവാര്യർ ചിത്രമായ പ്രതി പൂവൻകോഴി,പൃഥ്വിരാജ്- സുരാജ് ചിത്രം ഡ്രൈവിങ് ലൈസൻസ്, ഷെയിൻ നിഗം ചിത്രം വലിയ പെരുന്നാൾ , ജയസൂര്യ ചിത്രം തൃശ്ശൂർ പൂരം , ദിലീപ് ചിത്രം മൈ സാന്റാ എന്നീ ചിത്രങ്ങളാണ് ക്രിസ്മസ് റിലീസായി തിയേറ്ററുകളിൽ എത്തുന്നത് ദിലീപ് ചിത്രം മൈ സാന്റാ ഒഴികെ നാല് ചിത്രങ്ങൾ നാളെ (20 ന്) തിയേറ്ററുകളിൽ എത്തുകയാണ്.

ഹൗ ഓൾഡ് ആർ യൂ എന്ന ചിത്രത്തിനു ശേഷം മഞ്ജു വാര്യർ- റോഷൻ ആൻഡ്രൂസ് കൂട്ട്ക്കെട്ടിൽ പുറത്തിറങ്ങുന്ന ചിത്രമാണ് പ്രതി പൂവൻ കോഴി. മാധുരി എന്ന സെയിൽസ് ഗേളിനെയാണ് മഞ്ജുവാര്യർ ചിത്രത്തിൽ അവതരിപ്പിക്കുന്നത് സംവിധായകൻ റോഷൻ ആൻഡ്രൂസ് തന്നെയാണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. മഞ്ജുവാര്യർക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മഞ്ജുവാര്യർക്കൊപ്പം അനുശ്രീ, സൈജു കുറുപ്പ്, ഗ്രേസ് ആന്റണി, അലൻസിയാർ, എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഉണ്ണി ആറിന്റെ പ്രശസ്തമായ കഥയാണ് പ്രതി പൂവൻ കോഴി ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നതും ഇദ്ദേഹം തന്നെയാണ്.

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഷെയിൻ നിഗം ചിത്രമാണ് വലിയ പെരുന്നാൾ. കോമഡിയ്ക്കും ആക്ഷനും റൊമാൻസിനും ഒരുപോലെ പ്രധാന്യനം നൽകിയാണ് ചിത്ര ഒരുക്കിയിരിക്കുന്നത്. സിനിമയിൽ പ്രൊഫഷണൽ ഡാൻസറായിട്ടാണ് ഷെയിൻ എത്തുന്നത്.വെബ് സീരീസിലൂടെ പ്രേക്ഷകർ സുപരിചിതയായ ഹിമിക ബോസാണ് ചിത്രത്തില നായിക. സൗബിൻ ഷാഹിർ, ജോജു ജോർജ്, അലൻസിയാർ തുടങ്ങിയ വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അന്തരിച്ച പ്രശസ്ത നടൻ ക്യാപറ്റൻ രാജുവിന്റെ അവസാന ചിത്രം കൂടിയാണിത്. ഡിമൽ ഡെന്നീസാണ് ചിത്രത്തിന്റെ സംവിധായകൻ. പുറത്തു വന്ന ചിത്രത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിൽ സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു. മാജിക് മൗണ്ടിന്റെ ബാനറിൽ മോണിഷാ രാജീവും അൻവർ റഷീദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.. സംവിധായകൻ ഡിമലും അബ്ദുൾ സലാമും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംഗീതം റെക്സ് വിജയൻ.

ഹണി ബീ ടുവിന ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിങ് ലൈസൻ. സച്ചി കഥ തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ ഒരു സൂപ്പർ സ്റ്റാറും ആരാധകനും തമ്മിലുള്ള ഇഗോയെ കുറിച്ചാണ് പറയുന്നത്.ഒരു ചെറിയ ഇടവേളയക്ക് ശേഷം പൃഥ്വിരാജും സുരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. തേജാഭായ് ആൻഡ് ഫാമിലിയായിരുന്നു ഇരുവരുടേയും ഏറ്റവും ഒടുവിലായി പുറത്തു വന്ന ചിത്രം.

ആട് 2 ന്റെ വൻ വിജയത്തിനു ശേഷം ജയസൂര്യ-വിജയ് ബാബു ടീം ഒന്നിക്കുന്ന ചിത്രമാണ് തൃശൂർ പൂരം. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകനായ രതീഷ് വേഗയാണ്. തെന്നിന്ത്യൻ താരം സ്വാതി റെഡ്ഡിയാണ് ജയസൂര്യയുടെ നായികയായി എത്തുന്നത്. നോർത്ത് 24 കാതമാണ ഏറ്റവും ഒടുവിൽ പുറത്തു വന്ന സ്വാതിയുടെ ചിത്രം. തൃശൂർ പൂരത്തിന്റെ പുറത്തു വന്ന ഗാനത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.