For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂട്ടി, പൃഥ്വിരാജ്, മോഹന്‍ലാല്‍, നിവിന്‍ പോളി! ഓണത്തിനെത്തുന്നത് 4 വമ്പന്‍ സിനിമകളോ?

  |

  കേരളത്തില്‍ തിയറ്ററുകളില്‍ പോയി സിനിമ കാണുന്ന പ്രേക്ഷകരുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. റിലീസ് ദിവസം മുതല്‍ പുത്തന്‍ സിനിമകള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയില്‍ നിന്നും അക്കാര്യം വ്യക്തമാണ്. ഇതോടെ കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ച് അവധി ദിവസങ്ങള്‍ കണക്കാക്കിയാണ് പല റിലീസുകളും തീരുമാനിക്കുന്നത്. ചെറിയ സിനിമകള്‍ മുതല്‍ ബിഗ് ബജറ്റിലൊരുക്കിയ ചിത്രങ്ങള്‍ വരെ ഒന്നിച്ചെത്താറാണ് പതിവ്.

  ഈ വര്‍ഷം വിഷു റിലീസിനെത്തിയ സിനിമകള്‍ നൂറും ഇരുന്നൂറും കോടികള്‍ വാരിക്കൂട്ടി വിസ്മയിപ്പിച്ചിരുന്നു. പിന്നാലെ ഈദിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തിയ ചിത്രങ്ങള്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ച് കൊണ്ടിരിക്കുകയാണ്. ഇനി സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത് ഓണത്തിനെത്തുന്ന സിനിമകള്‍ക്ക് വേണ്ടിയാണ്. താരരാജാക്കന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍ മുതല്‍ യുവതാരങ്ങളായ പൃഥ്വിരാജ്, നിവിന്‍ പോളി എന്നിവരുടെ എല്ലാം സിനിമകള്‍ ഇക്കൊല്ലത്തെ ഓണം ലക്ഷ്യമാക്കി എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും ഇത്തവണത്തെ ഓണത്തിന് ബോക്‌സോഫീസില്‍ തീപാറുമെന്ന കാര്യത്തില്‍ സംശയമില്ല.

   ഇട്ടിമാണി മേഡ് ഇന്‍ ചൈന

  ഇട്ടിമാണി മേഡ് ഇന്‍ ചൈന

  നിലവില്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ഇക്കൊല്ലത്തെ ഓണത്തിന് തിയറ്ററുകളിലേക്ക് എത്തുമെന്നാണ് സൂചന. സെപ്റ്റംബര്‍ അഞ്ചിന് റിലീസ് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ഷൂട്ടിംഗ് പുരോഗമിക്കുന്നതിനാല്‍ ഔദ്യോഗികമായി ഒരു തീയ്യതി ഇനിയും പുറത്ത് വന്നിട്ടില്ല. വെള്ളിമൂങ്ങ, ചാര്‍ലി എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റായി പ്രവര്‍ത്തിച്ചിരുന്ന് ജിബിയും ജോജുവും സംവിധാനം ചെയ്യുന്ന കന്നിച്ചിത്രമാണിത്. ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

   ഗാനഗന്ധര്‍വ്വന്‍

  ഗാനഗന്ധര്‍വ്വന്‍

  മോഹന്‍ലാല്‍ ചിത്രത്തിനൊപ്പം മമ്മൂട്ടിയുടെ സിനിമയും ഓണത്തിന് എത്തുന്നുണ്ട്. നടനും മിമിക്രി താരവും അവതാരകനുമായ രമേഷ് പിഷാരടി സംവിധാനം ചെ യ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഗാനഗന്ധര്‍വ്വന്‍. അടുത്തിടെ ചിത്രീകരണം ആരംഭിച്ച ഗാനഗന്ധര്‍വ്വന്‍ ഓണം റിലീസ് പ്രതീക്ഷിച്ചാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്നത്. നിലവില്‍ ഗാനഗന്ധര്‍വ്വന്റെ ഷൂട്ടിംഗ് തൃശൂരില്‍ നിന്നും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഗാനമേള വേദികളില്‍ അടിപൊളി പാട്ട് പാടുന്ന കലാസധന്‍ ഉല്ലാസ് ആയിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്. മെഗാസ്റ്റാറിന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായൊരു കഥാപാത്രമായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമില്ല. ഹാസ്യത്തിന് പ്രധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന് രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. മൂന്ന് പുതുമുഖങ്ങളടക്കം നാല് നായികമാരാണ് ചിത്രത്തിലുള്ളത്. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ ഏഴിനോ അതല്ലെങ്കില്‍ സെപ്റ്റംബര്‍ ആറിനോ സിനിമ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് കരുതുന്നത്.

  ലവ് ആക്ഷന്‍ ഡ്രാമ

  ലവ് ആക്ഷന്‍ ഡ്രാമ

  ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത് അജു വര്‍ഗീസ് നിര്‍മ്മിക്കുന്ന സിനിമയാണ് ലവ് ആക്ഷന്‍ ഡ്രാമ. ശ്രീനിവാസന്‍ തിരക്കഥ ഒരുക്കി തിയറ്ററുകളിലേക്ക് എത്തിച്ച ഹിറ്റ് സിനിമ വടക്കുനോക്കി യന്ത്രത്തിലെ തളത്തില്‍ ദിനേശനും ശോഭയും വീണ്ടും കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണിത്. നിവിന്‍ പോളിയാണ് നായകന്‍. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായിട്ടെത്തുന്നു. ഏറെ കാലത്തിന് ശേഷം നയന്‍സ് മലയാളത്തില്‍ അഭിനയിക്കുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ലവ് ആക്ഷന്‍ ഡ്രാമ ഓണം റിലീസാണ് ലക്ഷ്യം വെച്ചിരിക്കുന്നത്. ഫന്റാസ്റ്റിക് ഫിലിംസ് എം സ്റ്റാര്‍ കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ അജു വര്‍ഗീസിനൊപ്പം വിശാഖ് പി സുബ്രഹ്മണ്യവും ചേര്‍ന്നാണ് ലവ് ആക്ഷന്‍ ഡ്രാമ നിര്‍മ്മിക്കുന്നത്. റോമാന്റിക് ആക്ഷന്‍ ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ സംവിധാനത്തിനൊപ്പം ധ്യാന്‍ ശ്രീനിവാസന്‍ തന്നെയാണ് രചന നിര്‍വഹിച്ചിരിക്കുന്നതും. ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ, അജു വര്‍ഗീസ്, ബേസില്‍ ജോസഫ് എന്നീ താരങ്ങളും സിനിമയിലുണ്ട്.

   ബ്രദേഴ്സ് ഡേ

  ബ്രദേഴ്സ് ഡേ

  ഓണം റിലീസ് സാധ്യതയുള്ള പൃഥ്വിരാജ് ചിത്രമാണ് ബ്രദേഴ്സ് ഡേ. കലാഭവന്‍ ഷാജോണ്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. കോമഡിയും ആക്ഷനും മുന്‍നിര്‍ത്തി ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന് അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത പോലൊരു കഥാപാത്രമാണ് ലഭിച്ചിരിക്കുന്നത്. പൃഥ്വിരാജിനൊപ്പം ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഐമ സെബാസ്റ്റ്യന്‍ എന്നിങ്ങനെ നാല് നായികമാരാണ് ചിത്രത്തിലുള്ളത്. വിജയരാഘവന്‍, കോട്ടയം നസീര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, തമിഴ് നടന്‍ പ്രസന്ന, തുടങ്ങി വമ്പന്‍ താരങ്ങളാണ് ചിത്രത്തിലുള്ളത്. മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. വേള്‍ഡ് വൈഡ് ഫിലിംസാണ് ചിത്രം ജിസിസി സെന്ററുകളില്‍ വിതരണത്തിനെത്തിക്കുന്നത്.

  English summary
  2019 Onam release movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X