twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    200 കോടി ക്ലബ്ബിലെത്തിയ 5 സിനിമകള്‍! ഇക്കൊല്ലം തെന്നിന്ത്യന്‍ സിനിമയെ വിറപ്പിച്ച ചിത്രങ്ങള്‍ ഇവയാണ്

    |

    Recommended Video

    ഇക്കൊല്ലം 200 കോടി ക്ലബ്ബിലെത്തിയ 5 സിനിമകള്‍ | Filmibeat Malayalam

    സിനിമയും ഒരു കലാരൂപമാണെങ്കിലും ഏറ്റവുമധികം സാമ്പത്തിക വരുമാനമുണ്ടാക്കാന്‍ പറ്റിയ ബിസിനസ് കൂടിയാണ്. നല്ല സിനിമയാണോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിനൊപ്പം എത്ര കോടി കളക്ഷന്‍ ലഭിച്ചു എന്നാണ് ഇപ്പോള്‍ പലരും ചോദിക്കാറുള്ളത്. നൂറും ഇരുന്നൂറും ആയിരം കോടിയുമടക്കം ബോക്‌സോഫീസില്‍ വാരിക്കൂട്ടിയ സിനിമകള്‍ ഒരുപാടുണ്ട്.

    അക്കാര്യത്തില്‍ തെന്നിന്ത്യന്‍ സിനിമാലോകത്തിന് ഏല്ലാ കാലവും അഭിമാനിക്കാം. ഇന്ത്യയിലെ ആദ്യ ആയിരം കോടി ചിത്രം തെലുങ്കില്‍ നിന്നുള്ളതായിരുന്നു. ഈ വര്‍ഷവും സാമ്പത്തിക വരുമാനം വാരിക്കൂട്ടി നൂറ് കോടി ക്ലബ്ബിലെത്തിയ സിനിമകള്‍ ഒരുപാടാണ്. അതില്‍ അഞ്ചോളം സിനിമകള്‍ ഇരുന്നൂറ് കോടി നേടിയിരിക്കുകയാണ്. ട്രേഡ് അനലിസ്റ്റ് രമേഷ് ബാല പുറത്ത് വിട്ട റിപ്പോര്‍ട്ടിലെ ചില കണക്ക് വിവരങ്ങള്‍ ഇങ്ങനെയാണ്.

     ഇരുന്നൂറ് കോടി നേടിയ സിനിമകള്‍

    രജനികാന്ത് നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് പേട്ട. വിജയ് സേതുപതി, സിമ്രാന്‍, തൃഷ, എം ശശികുമാര്‍, നവാസുദീന്‍ സിദ്ദിഖി, ബോബി സിംഹ, എന്നിവരായിരുന്നു മറ്റ് താരങ്ങള്‍. പൊങ്കലിന് മുന്നോടിയായി ജനുവരി പത്തിന തിയറ്ററുകളിലേക്ക് എത്തിയ പേട്ട അതിശയിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചത്. കേരളമടക്കമുള്ള സെന്ററുകളില്‍ നിന്നും സാമ്പത്തിക വരുമാനം നേടിയതിന് ശേഷമായിരുന്നു പേട്ട പ്രദര്‍ശനം അവസാനിച്ചത്. ആദ്യ ആഴ്ചകളില്‍ നിന്ന് തന്നെ കോടികള്‍ വാരിക്കൂട്ടിയ ചിത്രം ബോക്‌സോഫീസില്‍ ഇരുന്നൂറ് കോടിയും മറികടന്നിരുന്നു.

    ഇരുന്നൂറ് കോടി നേടിയ സിനിമകള്‍

    രജനികാന്തിന്റെ പേട്ടയ്‌ക്കൊപ്പം ഒരേ ദിവസം റിലീസ് ചെയ്ത സിനിമയാണ് വിശ്വാസം. അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്ത വിശ്വാസവും പേട്ടയും തമ്മില്‍ ബോക്‌സോഫീസില്‍ മത്സരമായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും ഏറ്റവുമധികം കളക്ഷന്‍ നേടിയത് വിശ്വാസമായിരുന്നു. അഞ്ചാം ദിവസം കൊണ്ടായിരുന്നു വിശ്വാസം നൂറ് കോടി മറികടക്കുന്നത്. ആഗോളതലത്തില്‍ നിന്നും ഇരുന്നൂറ് കോടി ലഭിച്ചതിന് ശേഷമായിരുന്നു വിശ്വാസം തിയറ്ററുകളില്‍ നിന്നും പോയത്. ഇനി ദീപാലി റിലീസിനെത്തുന്ന സിനിമകള്‍ക്ക് വേണ്ടി തമിഴ്‌നാട് കാത്തിരിക്കുകയാണ്.

     ഇരുന്നൂറ് കോടി നേടിയ സിനിമകള്‍

    തമിഴിലെ രണ്ട് സിനിമകള്‍ വിജയക്കൊടി പാറിച്ചതിന് ശേഷമായിരുന്നു മലയാളത്തില്‍ ലൂസിഫര്‍ റിലീസ് ചെയ്യുന്നത്. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത സിനിമ മലയാളത്തിലെ ആദ്യ ഇരുന്നൂറ് കോടി ചിത്രമായിട്ടാണ് അറിയപ്പെടുന്നത്. രമേഷ് ബാല പുറത്ത് വിട്ട കുറിപ്പില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടില്ലെങ്കിലും ലൂസിഫറിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്നെ വാര്‍ത്ത സ്ഥിരികരിച്ചിരുന്നു. അങ്ങനെ മലയാളത്തിലെ ആദ്യ ഇരുന്നൂറ് കോടി ചിത്രമായി ലൂസിഫര്‍ അറിയപ്പെട്ടു.

     ഇരുന്നൂറ് കോടി നേടിയ സിനിമകള്‍

    പ്രഭാസ് നായകനായി അഭിനയിച്ച സാഹോ ആണ് ഈ ലിസ്റ്റിലെ അടുത്ത സിനിമ. ബാഹുബലി പോലൊരു ബ്രഹ്മാണ്ഡ സിനിമ ഇറക്കി അത്ഭുതപ്പെടുത്തിയ പ്രഭാസിന്റെ ബിഗ് ബജറ്റ് സിനിമയായിരുന്നു സാഹോ. വലിയ വിജയം പ്രതീക്ഷിച്ച് എത്തിയതാണെങ്കിലും കാര്യമായ പ്രകടനം നടത്താന്‍ സിനിമയ്ക്ക് കഴിയാതെ പോയി. എന്നിരുന്നാലും മോശമില്ലാത്ത കളക്ഷന്‍ ആയിരുന്നു സിനിമ നേടിയത്. ഈ വര്‍ഷം 200 കോടി സ്വന്തമാക്കിയ സിനിമകളിലൊന്നായി സാഹോയും മാറി. സ്പൈ ത്രില്ലറായി ഒരുക്കിയ സാഹോ സുജിത്ത് ആണ് സംവിധാനം ചെയ്തത്. ശ്രദ്ധ കപൂറാണ് നായിക.

     ഇരുന്നൂറ് കോടി നേടിയ സിനിമകള്‍

    ഈ വര്‍ഷം തെലുങ്കില്‍ റിലീസ് ചെയ്ത മറ്റൊരു ബിഗ് ബജറ്റ് ചിത്രമാണ് സെയ് റാ നരസിംഹ റെഡ്ഡി. മെഗാസ്റ്റാര്‍ ചിരഞ്ജീവി നായകനായി അഭിനയിച്ച സിനിമ ഒക്ടോബര്‍ രണ്ടിനായിരുന്നു റിലീസ് ചെയ്തത്. ആദ്യ രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഇരുന്നൂറ് കോടി സ്വന്തമാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴും പ്രദര്‍ശനം തുടരുന്നതിനാല്‍ സിനിമയുടെ ഫൈനല്‍ റിപ്പോര്‍ട്ട് വ്യക്തമായിട്ടില്ല. ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യ സമരസേനാനിയായിരുന്നു ഉയ്യാലവാട നരസിംഹ റെഡ്ഡിയുടെ ജീവിതകഥയെയും പോരാട്ടങ്ങളും ആസ്പദമാക്കി ചിത്രമായിരുന്നു സെയ് റാ നരസിംഹ റെഡ്ഡി.

    English summary
    2019 South Indian Movies That Grossed 200 Crore
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X