»   » സ്റ്റാര്‍ സിങ്ങറില്‍ ഇഗോ ക്ലാഷും വില്‍പനയ്ക്ക്

സ്റ്റാര്‍ സിങ്ങറില്‍ ഇഗോ ക്ലാഷും വില്‍പനയ്ക്ക്

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/21-judging-panel-ego-clash-star-singer-2-aid0166.html">Next »</a></li></ul>
Star Singer
വീണതു വിദ്യയാക്കുന്ന മിനി സ്‌ക്രീന്‍ ലൈവ് പരിപാടികളില്‍ ലക്ഷങ്ങള്‍ കൊയ്യുന്ന ഐഡിയസ്‌റാര്‍ സിംഗര്‍ വീണ്ടും വിവാദങ്ങളുടെ നേര്‍ക്കാഴ്ചകള്‍ സമ്മാനിക്കുന്നു.

മലയാളസിനിമയിലെ പ്രശസ്തരായ പലരും തള്ളി പറഞ്ഞ ഈ സംഗീതപരിപാടി ഏറെ ജനപ്രിയമായ് റേറ്റിംഗില്‍ മുമ്പിലെത്തിയിട്ട് കാലം കുറച്ചായി. ആളുകൂടുന്നിടത്ത് കാര്യമുണ്ടാകും എന്നു മനസ്സിലാക്കിയിട്ടോ എന്തോ തള്ളി പറഞ്ഞവരൊക്കെ മെല്ലെ അടുത്തുകൂടി.

എന്തിനേറെ നമ്മുടെ പത്മശ്രീ കെ.ജെ യേശുദാസ് വരെ എത്തി വലിയ കാര്യങ്ങളൊക്കെ പറഞ്ഞു ചെറിയ വിവാദമുണ്ടാക്കി. നല്ല തിരക്കുള്ള സംഗീത സംവിധായകന്‍ ജയചന്ദ്രനും ഇപ്പോള്‍ ഇന്‍. ആരെല്ലാം എന്തൊക്കെ പറഞ്ഞാലും ഐഡിയ സ്‌റാര്‍ സിംഗറിനെ പോപ്പുലറാക്കിയതില്‍ നല്ല പങ്ക് വഹിച്ചത് എം.ജി.ശ്രീകുമാറും ശരത്തും തന്നെയാണ്.

ഇപ്പോള്‍ പുതിയ ആളുകള്‍ വന്നു ശരത് അമൃതയിലേക്ക് വിട്ടു. എം. ജയചന്ദ്രനും ഗായകന്‍ ജയചന്ദ്രനും പുതിയ ജഡ്ജസായ് പ്രത്യക്ഷപ്പെട്ടു. സംഗീതത്തിന്റെ അതോറിറ്റിയായ് എം. ജയചന്ദ്രന്‍ വിലസുമ്പോള്‍, എം.ജി ശ്രീകുമാര്‍ വിടുമോ, ചിരിയും കളിയുമൊക്കെയായ് നല്ല ഈഗോ ക്‌ളാഷുകള്‍ പൊട്ടിവിരിയുന്ന ഷോ ആയി മാറിയിരിക്കുകയാണ് ഇപ്പോള്‍ സ്റ്റാര്‍ സിങ്ങര്‍.

അടുത്തപേജില്‍
വിധികര്‍ത്താക്കള്‍ സ്റ്റാറാകുന്നു

<ul id="pagination-digg"><li class="next"><a href="/features/21-judging-panel-ego-clash-star-singer-2-aid0166.html">Next »</a></li></ul>
English summary
Now the noted music reality Show on Asianet Idea Star Singer is witnessing the ego clashes of its jury members. Music director M Jayachandran and Singer MG Sreekumar are locking horns over commands

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam