twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നീ പോ മോനെ ദിനേശാ; മോഹന്‍ലാലിന്റെ മാസ് ഡയലോഗ് പിറന്നിട്ട് 21 വര്‍ഷം, ഒപ്പം ആശീര്‍വാദ് സിനിമാസിനും വാര്‍ഷികമാണ്

    |

    മലയാള സിനിമ ഇന്ന് വരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ സിനിമയുമായി വരികയാണ് താരരാജാവ് മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും. പ്രിയദര്‍ശന്റെ സംവിധാനത്തിലൊരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് ആശീര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ഏറ്റവും മുതല്‍മുടക്കുള്ള ചിത്രം. വലിയ ആകാംഷയോടെ മലയാളികള്‍ ചിത്രത്തിന് വേണ്ടി കാത്തിരിക്കുകയാണ്.

    Recommended Video

    ലാലേട്ടന്റെ മാസ്സ് ഡയലോഗിന് 21 വയസ്സ് ..

    എന്നാല്‍ ജനുവരി 26 ആന്റണി പെരുമ്പാവൂരിന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട ദിവസങ്ങളിലൊന്നാണ്. മോഹന്‍ലാലിന് സൂപ്പര്‍താര പദവിയ്ക്ക് അര്‍ഹനാക്കിയ സിനിമകളിലൊന്നായ നരസിംഹം റിലീസ് ചെയ്തിട്ട് 21 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഈ സന്തോഷം ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.

     നരസിംഹം പിറന്നിട്ട് 21 വര്‍ഷങ്ങള്‍

    ആശീര്‍വാദ് സിനിമാസിന്റെ നരസിംഹം റിലീസായിട്ട് ഇന്നേക്ക് 21 വര്‍ഷങ്ങള്‍ തികയുന്നു. ആശീര്‍വാദ് സിനിമാസിന്റെ ഓഫീസ് എന്ന സ്വപ്നം സഫലമായിട്ട് ഇന്നേയ്ക്ക് ഒരു വര്‍ഷവും. കാര്‍മേഘങ്ങള്‍ മാറി പ്രതീക്ഷകളുടെ പുതിയ നാളുകള്‍ വരുമ്പോള്‍ പുതിയ പ്രൊജക്റ്റുകളുമായി നിങ്ങള്‍ക്കൊപ്പം ആശീര്‍വാദും ഉണ്ടാകും. ഇതുവരെ തന്ന പിന്തുണയ്ക്കും സ്നേഹത്തിനും ഏവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി. എന്നുമാണ് സോഷ്യല്‍ മീഡിയ പേജിലെഴുതിയ കുറിപ്പില്‍ മോഹന്‍ലാല്‍ പറയുന്നത്.

    നരസിംഹം പിറന്നിട്ട് 21 വര്‍ഷങ്ങള്‍

    മോഹന്‍ലാലും ഭാര്യ സുചിത്രയും ആന്റണി പെരുമ്പാവൂരും അദ്ദേഹത്തിന്റെ ഭാര്യ ശാന്തിയ്ക്കുമൊപ്പം തിരി തെളിയിക്കുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. നരസിംഹം റിലീസ് ചെയ്തു എന്നതിനൊപ്പം ആശീര്‍വാദ് സിനിമാസ് എന്ന പേരില്‍ ആന്റണി ഒരു നിര്‍മാണ കമ്പനി ആരംഭിച്ചതിന്റെ കൂടി വാര്‍ഷികമാണിന്ന്. ഒരു വര്‍ഷം മുന്‍പ് ആശീര്‍വാദ് സിനിമാസിന്റെ ഓഫീസും തുടങ്ങിയിരുന്നു. ഇതും ആഘോഷത്തിന് പകിട്ടേകുന്നു.

     നരസിംഹം പിറന്നിട്ട് 21 വര്‍ഷങ്ങള്‍

    മോഹന്‍ലാലിന്‍െ ഡ്രൈവറായി സിനിമയിലേക്ക് എത്തിയ ആന്റണി പെരുമ്പാവൂരിന്റെ വളര്‍ച്ച അതിവേഗമായിരുന്നു. ഡ്രൈവറില്‍ നിന്നും മോഹന്‍ലാലിന്റെ ഏറ്റവും വിശ്വസ്തനായ സുഹൃത്തായിട്ടും സന്തതസഹചാരിയായം ആന്റണി മാറി. സിനിമാ നിര്‍മാണത്തിലൂടെയാണ് ആന്റണി പെരുമ്പാവൂര്‍ വെള്ളിത്തിരയിലെത്തുന്നത്. മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത നരസിംഹം ആയിരുന്നു ആദ്യമായി ആശീര്‍വാദ് സിനിമാസ് നിര്‍മ്മിച്ച ചിത്രം. 2000 ജനുവരി 28 നാണ് സിനിമ റിലീസ് ചെയ്യുന്നത്.

     നരസിംഹം പിറന്നിട്ട് 21 വര്‍ഷങ്ങള്‍

    പൂവള്ളി ഇന്ദുചൂഢന്‍ എന്ന മാസ് കഥാപാത്രത്തിലൂടെ തിയറ്ററുകളെ പ്രകമ്പനം കൊള്ളിക്കാന്‍ മോഹന്‍ലാലിന് സാധിച്ചിരുന്നു. ബോക്‌സോഫീസിലും വലിയ കളക്ഷന്‍ നേടിയതോടെ ആശീര്‍വാദ് സിനിമാസിന്റെ തുടക്കം മനോഹരമായി. ആ കാലത്ത് ഇറങ്ങിയ സിനിമകളില്‍ ഏറ്റവുമധികം ലാഭം സ്വന്തമാക്കാന്‍ നരസിംഹത്തിന് സാധിച്ചിരുന്നു. നരസിംഹം റിലീസിനെത്തി 15 വര്‍ഷം പൂര്‍ത്തിയാക്കിയ 2014 ല്‍ ദുബായില്‍ സിനിമ വീണ്ടും റീറിലീസ് ചെയ്തിരുന്നു. അവിടെ നിന്നും വമ്പന്‍ പിന്തുണ ലഭിച്ചതോടെ 2016 ല്‍ കേരളത്തിലും സിനിമ റിലീസ് ചെയ്തു.

    നരസിംഹം പിറന്നിട്ട് 21 വര്‍ഷങ്ങള്‍

    നരസിംഹത്തെ കുറിച്ച് പറഞ്ഞ് സംവിധായകൻ ഷാജി കൈലാസും രംഗത്ത് വന്നിട്ടുണ്ട്. മലയാള സിനിമക്ക് അഭിമാനമായി ഇന്നും നിലകൊള്ളുന്ന ഇന്ദുചൂഡനെയും നരിയേയും സമ്മാനിക്കുവാൻ സാധിച്ചതിലെ അവർണനീയമാണ്... ഇന്നും മലയാളികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളിൽ ഇവരുണ്ടെന്നതും അഭിമാനാർഹമാണ്. എന്നാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ ഷാജി കൈലാസ് പറയുന്നത്.

    English summary
    21 Years Of Narasimham: Mohanlal About The Movie And Aashirvad Cinemas
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X