»   » മേഘ്ന, മലയാളത്തിലേക്കു വീശിയ ചന്ദനക്കാറ്റ്

മേഘ്ന, മലയാളത്തിലേക്കു വീശിയ ചന്ദനക്കാറ്റ്

Posted By:
Subscribe to Filmibeat Malayalam

കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്കു വീശിയ ചന്ദനക്കാറ്റാണ് മേഘ്ന രാജ്. മലയാള സിനിമയില്‍ നായികമാര്‍ വന്നു പൊയ്ക്കൊണ്ടേയിരിക്കുമ്പോള്‍ മോഘ്ന രാജ് എന്ന കന്നഡക്കാരി പുതിയ പ്രതീക്ഷകള്‍ക്ക് വക നല്കി ഇവിടെയുണ്ട്. സാരിയും ബ്ലൗസും ധരിച്ച് നെറ്റിയില്‍ പൊട്ടും സീമന്ത സിന്ദൂരവുമിട്ട്, നേര്‍ത്ത രണ്ടു സ്വര്‍ണ്ണ വളകള്‍കൂടി കൈകളിലണിഞ്ഞ് മലയാളിയുടെ അടുക്കളയിലെത്തുന്ന മേഘ്നയില്‍ ലാളിത്യമുള്ള മലയാളി പെണ്‍കുട്ടിയെ കാണാം.

Meghna Raj

കന്നഡ നടിയായിരുന്ന സുമ ജ്വേഷെയുടെ മകള്‍ തമിഴിലും കന്നഡയിലും തിരക്കുള്ളപ്പോള്‍ തന്നെയാണ്
മലയാളത്തിലേക്കുവരുന്നത്. വിനയന്റെ യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെ. പിന്നീട് വൈവിധ്യമാര്‍ന്ന നിരവധി വേഷങ്ങളിലൂടെ മേഘ്ന മലയാളത്തിന്റെ ഇഷ്ടതാരങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു.

അടുത്തകാലത്തായി വന്ന ബ്യൂട്ടിഫുള്‍, അച്ഛന്റെ ആണ്‍മക്കള്‍,നമുക്ക്പാര്‍ക്കാന്‍ തുടങ്ങിയ ചിത്രങ്ങളിലൊക്കെ മേഘ്നയുടെ സാന്നിദ്ധ്യം ഏറെ പ്രസക്തമായ അടയാളപ്പെടുത്തലുകളാണ്. മമ്മൂട്ടിയുടെ നായികയായി ആഗസ്റ് പതിനഞ്ചില്‍ എത്തിയെങ്കിലും സിനിമശ്രദ്ധിക്കപ്പെടാഞ്ഞത് മേഘ്നക്ക് കിട്ടേണ്ട വലിയ ബൂസ്റിംഗ് ഇല്ലാതാക്കി.

ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളുള്ള മേഘ്ന മലയാളത്തില്‍ തന്നെ നിറഞ്ഞു നില്ക്കാന്‍ ഇഷ്ടപ്പെടുന്നു. ഗ്ലാമര്‍ വേഷം സിനിമയുടെ ഭാഗമാണെന്നും ഒരു നടി എന്ന നിലയില്‍ അത്തരം വേഷങ്ങള്‍ കൂടി
കമിറ്റ് ചെയ്യാതെ പിടിച്ചു നില്ക്കാനാവില്ലെന്നും ഉള്ള ബോദ്ധ്യം മേഘ്നയ്ക്കുണ്ട്.

അഭിനയിക്കാനുള്ള സാദ്ധ്യതയും സംതൃപ്തിയും തരുന്നത് മലയാളസിനിമകളാണെന്ന് ഇനിയും ഭാഷ ശരിക്കും വഴങ്ങിയിട്ടില്ലാത്ത മേഘ്ന സാക്ഷ്യപ്പെടുത്തുന്നു. മാഡ് ഡാഡ് , മുല്ലമൊട്ടും മുന്തിരിച്ചാറും,
പങ്കായം, കെ.മധുവിന്റെ ചിത്രം, തുടങ്ങി കൈനിറയെ ചിത്രങ്ങളുമായി മേഘ്ന സജീവമാണ്. മറ്റ് ഭാഷകളില്‍ നിന്ന് വന്ന് മലയാളത്തിന്റെ ഇഷ്ട താരങ്ങളായ് മാറിയ മീന, ലക്ഷ്മി ഗോപാലസ്വാമി, ലക്ഷ്മിറായ്, പത്മപ്രിയ, കനിഹ ഇവരുടെ നിരയിലേക്ക് മേഘ്നയും കടന്നുവന്നിരിക്കുന്നു.

ഒരു സൂപ്പര്‍ ഹിറ്റ് സിനിമയുടെ ഭാഗമാവുന്നത് മേഘ്നയും സ്വപ്നം കാണുന്നുണ്ട്. അഭിനയശേഷിയുള്ള ഈ
താരത്തെ മലയാളം നിലനിര്‍ത്താന്‍ തന്നെയാണ് സാധ്യത.

English summary
When actors from Kerala migrate to other film industries such as Tamil, Kannada Hindi etc., Meghna Raj, who is from Karnataka dominates in Malayalam film industry.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam