»   » നഗരങ്ങളില്‍ ജനിയ്ക്കുന്ന പുതിയ കാഴ്ചസംസ്‌കാരം

നഗരങ്ങളില്‍ ജനിയ്ക്കുന്ന പുതിയ കാഴ്ചസംസ്‌കാരം

Posted By:
Subscribe to Filmibeat Malayalam
Theatre
ഓലകൊട്ടകകളും ചെറുകിട തിയറ്ററുകളുമൊക്കെ മറ്റ് കച്ചവടരൂപങ്ങളിലേക്ക് മാറ്റപ്പെടുമ്പോള്‍ സിനിമ നഗരത്തിന്റെ കാഴ്ച മാത്രമാവുകയാണോ? കേരളത്തിലെ തിയറ്ററുകളുടെ എണ്ണം മൂന്നിലൊന്നായ് ചുരുങ്ങിയപ്പോള്‍ നഷ്ടം കൂടുതല്‍ സംഭവിച്ചത് നാട്ടിന്‍പുറങ്ങള്‍ക്കാണ്.

നഗരങ്ങളിലെ ചിലതിയറ്ററുകളും ഷോപ്പിംഗ് മാളുകളും വിവാഹമണ്ഡപങ്ങളുമായി മാറുകയുണ്ടായി. പുതിയ മള്‍ട്ടിപ്‌ളക്‌സ് തിയറ്റര്‍ സങ്കല്‍പം കൊച്ചിയുടെ വളര്‍ച്ചയ്‌ക്കൊപ്പം യാഥാര്‍ത്ഥ്യമായപ്പോള്‍ ഇതര നഗരങ്ങളും അതില്‍ പുതിയ സാധ്യത കണ്ടെത്തി.

തകര്‍ന്നു കൊണ്ടിരിക്കുന്ന മലയാളസിനിമ വ്യവസായത്തിന് പുതിയ തിയറ്റര്‍ സംസ്‌ക്കാരം എത്രകണ്ട് ഗുണം ചെയ്യുമെന്ന് പറയാന്‍ കഴിയില്ല. ഇവിടെ സിനിമകള്‍ക്ക് വലിയ വേരോട്ടമുള്ളത് നഗരജീവിതത്തിനു പുറത്താണ്. നാട്ടിന്‍പുറത്തുകാരും റിലീസിംഗ് ദിവസം ഇഷ്ട സിനിമകള്‍ കാണാന്‍ നഗരത്തെ ആശ്രയിക്കുകയാണ് പതിവ്. ക

കാരണം വൈഡ്‌റിലീസിംഗ് ഉള്ള ചിത്രങ്ങള്‍ക്കുപോലും ഒരുപാട് ദൂരപരിമിതികളുണ്ട്. 50 മുതല്‍ 200 പേരെ വരെ ഉള്‍ക്കൊള്ളാന്‍ പ്രാപ്തമായ അത്യാധുനിക മള്‍ട്ടിപ്‌ളക്‌സുകളില്‍ സിനിമ യഥാര്‍ത്ഥ ക്വാളിറ്റിക്കനുസരിച്ച് കാണാമെങ്കിലും സാധാരണക്കാരുടെ കാഴ്ചയ്ക്ക്
തടയിടുന്നത് പ്രധാനമായും ടിക്കറ്റ് നിരക്കുതന്നെയാണ്.

വെള്ളി, ശനി, ഞായര്‍ തുടങ്ങിയ ദിവസങ്ങളില്‍ 150-200 രൂപ നിരക്കിലാണ് മള്‍ട്ടിപ്‌ളക്‌സുകള്‍ പ്രവേശനം നല്കുന്നത്. മറ്റ് ദിവസങ്ങളില്‍ 80-150 രൂപ നിരക്കിലും. ചില തിയറ്ററുകളില്‍ കൊറിയ്ക്കാനും കുടിയ്ക്കാനും എന്തെങ്കിലുമൊക്കെ കിട്ടും.

വലിയ ഷോപ്പിംഗ് മാളുകളോടനുബന്ധിച്ചാണ് മള്‍ട്ടിപ്‌ളക്‌സുകള്‍ വന്നുകൊണ്ടിരിക്കുന്നത്. കൊച്ചിയില്‍ തുടങ്ങി വെച്ച തിയറ്റര്‍ സമുച്ചയങ്ങള്‍ക്ക് തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, കോട്ടയം, ചാലക്കുടി, ചങ്ങനാശ്ശേരിയുമൊക്കെ പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു.

ചെറിയ തിയറ്ററുകള്‍ കൂടുതല്‍ ഗുണകരമാവുമെന്ന് ഉറപ്പാണ്. എന്നിരുന്നാലും സിനിമയുടെ പ്രകടമായ ആകര്‍ഷകത്വം വല്ലാതെ ഒതുങ്ങിപോവുകയാണ് എന്ന് തീര്‍ച്ച. നിലവിലുള്ള തിയറ്ററുകള്‍ കൂടുതല്‍ സൗകര്യപ്രദമാക്കികൊണ്ട് പ്രദര്‍ശനസൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ചുകൊണ്ട് പ്രേക്ഷകരെ സിനിമയില്‍ നിന്ന് ഒഴിഞ്ഞുപോകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

English summary
India's multiplex bandwagon has gone beyond the metros to redefine entertainment in B and C class towns,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam