twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷോക്കിങ്; മലയാളത്തിലെ 25 സിനിമാ നടിമാരെ കാണാനില്ല!!

    എന്ന് സ്വന്തം ജാനകികുട്ടി, ഓര്‍മ്മചെപ്പ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ചഞ്ചല്‍ എന്ന നടിയെ പ്രേക്ഷകര്‍ മറക്കാന്‍ വഴിയില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുറച്ച് മലയാള ചിത്രങ്ങളില്‍ മാത്രം മുഖം കാണിച്ച നടിയെ..

    By Sanviya
    |

    എന്ന് സ്വന്തം ജാനകികുട്ടി, ഓര്‍മ്മചെപ്പ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച ചഞ്ചല്‍ എന്ന നടിയെ പ്രേക്ഷകര്‍ മറക്കാന്‍ വഴിയില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുറച്ച് മലയാള ചിത്രങ്ങളില്‍ മാത്രം മുഖം കാണിച്ച നടിയെ ഇപ്പോള്‍ പ്രേക്ഷകര്‍ കണ്ടിട്ട് കാലങ്ങളായി. ഒന്ന് രണ്ട് തവണ ടെലിവിഷന്‍ പരിപാടികളില്‍ പ്രത്യക്ഷപ്പെട്ടുവെങ്കിലും നടിയെ കുറിച്ചുള്ള അധിക വിവരങ്ങളൊന്നും ആരാധകര്‍ക്ക് അറിയില്ല.

    എന്നാല്‍ ചഞ്ചല്‍ മാത്രമല്ല, മലയാള സിനിമയില്‍ നിന്ന് കാണാതായത് 25ഓളം നടിമാരെയാണ്. വിവാഹത്തിന് ശേഷമാണ് പല നടിമാരും അഭിനയം ഉപേക്ഷിച്ചത്. എന്നാല്‍ ചില നടിമാര്‍ തന്റെ ആദ്യ ചിത്രത്തോടെ അഭിനയം ക്വിറ്റ് ചെയ്തു. അഭിനയം വഴങ്ങുന്നില്ല എന്ന കാരണമാണ് അവര്‍ക്ക് പറയാനുണ്ടായിരുന്നത്. വിദേശ രാജ്യങ്ങളിലാണ് ഇവരില്‍ പലരും. വിവാഹം കഴിഞ്ഞ് കുടുംബ കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്നു. എന്നാല്‍ ഇപ്പോഴും ചില നടിമാര്‍ എവിടെയാണെന്നോ അവരെ കുറിച്ചുള്ള യാതൊരു വിവരവുമില്ല.

    ഗിരിജ

    ഗിരിജ

    മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം വന്ദനത്തിലെ ഗാഥയെ പ്രേക്ഷകര്‍ ഇന്നും ഓര്‍ക്കാറുണ്ട്. ഗീതാഞ്ജലി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തുന്നത്. തുടര്‍ന്നാണ് പ്രിയദര്‍ശന്റെ വന്ദനത്തില്‍ അഭിനയിച്ചത്. ജോ ജീത്ത വോഹി സിക്കാന്തര്‍, ഹൃദയാഞ്ജലി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. തുജേ മേരി കസം എന്ന ചിത്രത്തിലാണ് നടി ഒടുവില്‍ അഭിനയിച്ചത്. 2003ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന് ശേഷം നടി അഭിനയം നിര്‍ത്തി.

     രൂപിണി

    രൂപിണി

    നാടുവാഴികള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായാണ് രൂപിണി മലയാള സിനിമയില്‍ എത്തുന്നത്. തുടര്‍ന്ന് മിദ്യ, കുണുക്കിട്ട കോഴി, നാടോടി എന്ന ചിത്രങ്ങളില്‍ അഭിനയിച്ച നടി ബന്ധുക്കള്‍ ശത്രുക്കള്‍ എന്ന ചിത്രത്തോടെ മലയാളത്തില്‍ നിന്ന് വിട്ടു. 1994ല്‍ താമരൈ എന്ന ചിത്രത്തോടെ തമിഴില്‍ നിന്നും പടിയിറങ്ങി.

    സുനിത

    സുനിത

    മൃഗയ എന്ന മമ്മൂട്ടി ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയ നടിയാണ് സുനിത. 1980ല്‍ ഹം പാഞ്ച് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടി ഒടുവില്‍ അഭിനയിച്ചത് കുടമാളൂര്‍ രാജാജി സംവിധാനം ചെയ്ത മിമിക്‌സ് 2000 എന്ന മലയാളം ചിത്രത്തിലാണ്. കളിവീട്, പ്രദക്ഷിണം, വാത്സല്യം, കാസര്‍കോട് കാദര്‍ ഭായ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

    അഖില

    അഖില

    കാര്യസ്ഥന്‍ എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി എത്തിയ നടിയാണ് അഖില. തോംസണ്‍ കെ തോമസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീബാല എന്ന കഥാപാത്രത്തെയാണ് അഖില അവതരിപ്പിച്ചത്. അവതാരികയായി ടെലിവിഷന്‍ ചാനലുകളില്‍ തിളങ്ങയ അഖിലയ്ക്ക് അഭിനയം അത്ര വഴങ്ങിയില്ല. തൊട്ടടുത്ത വര്‍ഷം തേജാഭായ് ആന്റ് ഫാമിലി എന്ന ചിത്രത്തിലും അഭിനയിച്ചു. ഇപ്പോള്‍ ആറ് വര്‍ഷമായി അഭിനയരംഗത്ത് നിന്ന് വിട്ട് നില്‍ക്കുകയാണ്.

    മധുരിമ

    മധുരിമ

    1992ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മൈ ഡിയര്‍ മുത്തച്ഛന്‍ എന്ന ചിത്രത്തിലൂടെയാണ് മധുരിമ മലയാളത്തില്‍ എത്തുന്നത്. 2014ല്‍ പുറത്തിറങ്ങിയ കൂതറയാണ് നടി ഒടുവില്‍ അഭിനയിച്ച മലയാളം ചിത്രം. പിന്നീട് ബോളിവുഡില്‍ ഗസ്റ്റ് റോളില്‍ ഒന്ന് രണ്ട് ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.

    ഇന്ദ്രജ

    ഇന്ദ്രജ

    തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ അഭിനയിച്ച നടി ഇന്ദ്രജ 1999ല്‍ പുറത്തിറങ്ങിയ ഗോഡ്മാന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. തുടര്‍ന്ന് ഇന്റിപെന്റന്‍സ്, എഫ്‌ഐആര്‍, ഉസ്താദ്, ശ്രദ്ധ, ഉന്നതങ്ങളില്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. മിക്ക ചിത്രങ്ങളിലും സൂപ്പര്‍സ്റ്റാറുകളുടെ നായികായായിരുന്നു. 2007ല്‍ പുറത്തിറങ്ങിയ ഇന്ദ്രജിത്ത് എന്ന ചിത്രത്തോടെ മലയാളത്തില്‍ നിന്ന് കാണാതായി.

    ആതിര

    ആതിര

    2001ല്‍ സുരേഷ് വിനു സംവിധാനം ചെയ്ത ചിത്രമാണ് ഭര്‍ത്താവ് ഉദ്യോഗം. ജഗദീഷ് കുമാര്‍, കലാഭവന്‍ മണി, കൊച്ചിന്‍ ഹനീഫ, സിദ്ദിഖ് എന്നിവരാണ് ചിത്രത്തിലെ പ്രധാനു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പുതുമുഖ നടി ആതിരയായിരുന്നു ചിത്രത്തിലെ ജഗദീഷ് കുമാറിന്റെ നായിക വേഷം അവതരിപ്പിച്ചത്. ആദ്യ ചിത്രത്തിന് ശേഷം നടി അഭിനയം നിര്‍ത്തി.

    ശ്രുതി

    ശ്രുതി

    സ്വന്തം എന്ന് കരുതി എന്ന മലയാള ചിത്രത്തിലൂടെയാണ് ശ്രുതി അഭിനയരംഗത്ത് എത്തുന്നത്. തുടര്‍ന്ന് ഒട്ടേറെ കന്നട ചിത്രങ്ങളില്‍ അഭിനയിച്ചു. അതിന് ശേഷം കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ എന്ന ചിത്രത്തില്‍ ജയറാമിന്റെ നായികയായി എത്തി. 2006ല്‍ പുറത്തിറങ്ങിയ സൈറ എന്ന മലയാളം ചിത്രത്തിലാണ് നടി ഒടുവില്‍ അഭിനയിച്ചത്.

    സുരഭി

    സുരഭി

    സിബി മലയില്‍ സംവിധാനം ചെയ്ത ചെങ്കോല്‍ എന്ന ചിത്രത്തിലൂടെയാണ് സുരഭി അഭിനയരംഗത്ത് എത്തുന്നത്. മലയാളത്തില്‍ ഒറ്റ ചിത്രത്തില്‍ മാത്രം അഭിനയിച്ച നടി പിന്നീട് കന്നട, തെലുങ്ക് ചിത്രങ്ങളിലേക്കാണ് പോയത്. 1996ല്‍ പുറത്തിറങ്ങിയ ഹലോ ഡാഡി എന്ന കന്നട ചിത്രത്തിലാണ് നടി ഒടുവില്‍ അഭിനയിച്ചത്.

    മിത്ര കുര്യന്‍

    മിത്ര കുര്യന്‍

    വിസ്മയ തുമ്പത്ത് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടിയാണ് മിത്ര കുര്യന്‍. മയൂഖം, ഗുലുമാല്‍, ബോഡിഗാര്‍ഡ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2014ല്‍ പുറത്തിറങ്ങിയ ഒരു കൊറിയന്‍ പടം എന്ന ചിത്രത്തിലാണ് നടി ഒടുവില്‍ അഭിനയിച്ചത്.

    മന്യ

    മന്യ

    തെലുങ്ക്, കന്നട, തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചുകൊണ്ടിരുന്ന നടി മന്യയെ മലയാളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയത് ലോഹിതകദാസാണ്. ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ജോക്കറാണ് ചിത്രം. ചിത്രം ബോക്‌സോഫീസില്‍ വിജയമായിരുന്നു. 2010വല്‍ പുറത്തിറങ്ങിയ പതിനൊന്നില്‍ വ്യാഴം എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്.

     ചഞ്ചല്‍

    ചഞ്ചല്‍

    ഓര്‍മ്മചെപ്പ്, എന്ന് സ്വന്തം ജാനകികുട്ടി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടി ചഞ്ചലും ഇപ്പോള്‍ മലയാള സിനിമയില്‍ ഇല്ല. പിന്നീട് ഒന്ന് രണ്ട് ചിത്രങ്ങളില്‍ മാത്രം അഭിനയിച്ച നടി ഇപ്പോള്‍ അഭിനയരംഗത്ത് നിന്നും അകന്ന് കഴിയുകയാണ്.

    രേണുക മേനോന്‍

    രേണുക മേനോന്‍

    കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് രേണുക സിനിമയില്‍ എത്തിയത്. പിന്നീട് മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്‌നവും, ഫ്രീഡം, ഫെബ്രുവരി 14, വര്‍ഗ്ഗം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച നടി ഒടുവില്‍ അഭിനയിച്ചത് 2006ല്‍ പുറത്തിറങ്ങിയ പതീക എന്ന ചിത്രത്തിലാണ്.

    അമ്പിളിദേവി

    അമ്പിളിദേവി

    2000ത്തില്‍ പുറത്തിറങ്ങിയ സഹയാത്രികര്‍ക്ക് സ്‌നേഹപൂര്‍വ്വം എന്ന ചിത്രത്തിലൂടെയാണ് അമ്പിളി ദേവി അഭിനയരംഗത്തേക്ക് കടന്ന് വരുന്നത്. മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്‌നവും, ഹരിഹരന്‍പിള്ള ഹാപ്പിയാണ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച അമ്പിളി ദേവി 2005ല്‍ പുറത്തിറങ്ങിയ കല്യാണ കുറിമാനം എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്.

     സുജ കാര്‍ത്തിക

    സുജ കാര്‍ത്തിക

    മലയാളത്തില്‍ ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 2002ല്‍ പുറത്തിറങ്ങിയ രാജസേനന്റെ മലയാളിമാമന് വണക്കം എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില്‍ എത്തുന്നത്. 2007ല്‍ പുറത്തിറങ്ങിയ നാദിയ കൊല്ലപ്പെട്ട രാത്രി എന്ന ചിത്രത്തിലാണ് നടി ഒടുവില്‍ അഭിനയിച്ചത്.

    പ്രീത വിജയകുമാര്‍

    പ്രീത വിജയകുമാര്‍

    സന്ധിപോമാ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രീത വിജയകുമാര്‍ അഭിനയരംഗത്തേക്ക് ചുവടെടുത്ത് വയ്ക്കുന്നത്. തുടര്‍ന്ന് തമിഴിലും തെലുങ്കിലുമായി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച നടി ഉദയപുരം സുല്‍ത്താന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തി. ദുബായ്, റെഡ് ഇന്ത്യന്‍സ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച പ്രീത വിജയകുമാര്‍ 2002ല്‍ പുറത്തിറങ്ങിയ സ്‌നേഹിതന്‍ എന്ന ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്.

    സുവലക്ഷ്മി

    സുവലക്ഷ്മി

    ദിലീപ് നായകനായ അനുരാഗകൊട്ടാരം എന്ന ചിത്രമാണ് സുവലക്ഷ്മി അഭിനയിച്ച ഒരേ ഒരു മലയാള സിനിമ. 1994ല്‍ പുറത്തിറങ്ങിയ ഉട്ടോരന്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ നടി 2003ലെ നദി കരയിനിലെ എന്ന തമിഴ് ചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്.

    സുലേഖ

    സുലേഖ

    മീനത്തില്‍ താലിക്കെട്ട് എന്ന ചിത്രത്തില്‍ ദിലീപിന്റെ നായികയായി അഭിനയിച്ച നടി സുലേഖ ഇപ്പോള്‍ പഴയ ആളല്ല. പേര് മാറ്റി മീനാക്ഷിയായി. സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ടെങ്കിലും നടി ഒറ്റ ചിത്രത്തിന് ശേഷം അഭിനയം ഉപേക്ഷിച്ചിരുന്നു.

     പൂര്‍ണിത

    പൂര്‍ണിത

    കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെ പൂര്‍ണിമ മലയാള സിനിമയില്‍ എത്തി. പിന്നീട് മുല്ലവള്ളിയും തേന്മാവും എന്ന ചിത്രത്തില്‍ അഭിനയിച്ച പൂര്‍ണിത മമ്മൂട്ടി ചിത്രമായ പരുന്ത് എന്ന ചിത്രത്തിന് ശേഷം മലയാളത്തിലേക്ക് കണ്ടിട്ടില്ല.

    English summary
    25 actress disappeared in Malayalam cinema.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X