twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളി താരങ്ങള്‍ അറിയുമോ ഹസാരെയെ?

    By Lakshmi
    |

    Malayalam Actors
    സമൂഹത്തിന്റെ എല്ലാ തുറകളിലും അഴിമതിയ്‌ക്കെതിരെ നിരാഹാര സമരം നടത്തുന്ന അണ്ണാ ഹസാരെയെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടത്തുന്നത്. വലിപ്പച്ചെറുപ്പമില്ലാതെ നാടിന്റെ എല്ലാ ഭാഗത്തും ആളുകള്‍ അണ്ണാ ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്നു. ഇക്കൂട്ടത്തില്‍ ചുമട്ടുതൊഴിലാളികളും ഐടിക്കാരും സിനിമാക്കാരുമെല്ലാമുണ്ട്.

    ചലച്ചിത്രലോകത്തുനിന്നും അണ്ണായെ പിന്തുണച്ച് ശബ്ദമുയര്‍ന്ന് ബോളിവുഡില്‍ നിന്നാണ്. പ്രമുഖതാരങ്ങളില്‍ പലരും ഹസാരെയുടെ അഴിമതി വിരുദ്ധസമരത്തെ പിന്തുണച്ച് പൊതുവേദികളിലും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലും നിലപാടുകള്‍ വ്യക്തമാക്കി.

    കുറച്ച് വൈകിയാണെങ്കിലും തമിഴകവും ഹസാരെയ്‌ക്കൊപ്പം അണിനിരന്നിരിക്കുകയാണിപ്പോള്‍, കഴിഞ്ഞ ദിവസം ഹസാരെയുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തമിഴകത്തെ മുന്‍നിര താരങ്ങളും മറ്റു ചലച്ചിത്ര പ്രവര്‍ത്തകരും ഒരു ദിവസം ഭക്ഷണം കഴിയ്ക്കാതെ അണിചേരുകയും ചെയ്തു.

    പിന്നാലെ ഹസാരെയെ ഹീറോയെന്ന് വിശേഷിപ്പിച്ച് സൂപ്പര്‍താരം രജനികാന്ത് രംഗത്തെത്തി, ഒപ്പം രാംലീലയിലെത്തി ഹസാരെയ്‌ക്കൊപ്പം ഒരുദിവസം നിരാഹാരമിരിക്കാനും തീരുമാനിച്ചു.

    എന്നാല്‍ ഈ തരംഗം ഇപ്പോഴും മലയാള ചലച്ചിത്രലോകത്ത് എത്തിയിട്ടില്ല, ഇതുവരെ ഹസാരെയെക്കുറിച്ച് ഒരു താരവും മിണ്ടിയിട്ടില്ല. ബോളിവുഡില്‍ ആദ്യം പ്രതികരിച്ചത് മുതിര്‍ന്ന താരമായ ബിഗ് ബിയായിരുന്നു. കോളിവുഡിലാകട്ടെ മുതിര്‍ന്നയാളായ രജനികാന്തും ഹസാരെയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തി.

    പക്ഷേ മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലുമെല്ലാം നിശബ്ദമായിരിക്കുകയാണ് ഈ വിഷയത്തില്‍. കുറച്ചുനാള്‍ മുമ്പുണ്ടായ കള്ളപ്പണം, നികുതി വെട്ടിപ്പ്, റെയ്ഡ് വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ ഹസാരെയെ പിന്തുണയ്ക്കാനും ലോക്പാല്‍ ബില്ലിന് വേണ്ടി ശബ്ദമുയര്‍ത്താനും ധാര്‍മ്മികമായ അവകാശം തങ്ങള്‍ക്കില്ലെന്ന് ചിന്തകൊണ്ടാണോ സൂപ്പര്‍താരങ്ങള്‍ മിണ്ടാതിരിക്കുന്നത്.

    അങ്ങനെയാണെങ്കില്‍ ഇത്തരം പ്രശ്‌നങ്ങളില്‍ അകപ്പെടാത്ത മറ്റുതാരങ്ങളുമില്ലേ നമ്മുടെ നാട്ടില്‍. യോജിച്ചോ വിയോജിച്ചോ ആരും ഒന്നും മിണ്ടാതിരിക്കുകയാണ്, ഇതൊന്നു തങ്ങളെ ബാധിക്കുന്ന കാര്യമല്ലെന്ന് വിചാരിച്ചിട്ടോ അതോ ചലച്ചിത്രപ്രവര്‍ത്തകര്‍ക്കെന്ത് ആക്ടീവിസം എന്ന് തോന്നുന്നത് കൊണ്ടാണോ.

    എന്തായാലും സംഭവം നാണക്കേടാണെന്നകാര്യത്തില്‍ തര്‍ക്കമില്ല, നാളെ നാളെ നീളെ നീളെ എന്ന മലയാളിയുടെ പതിവ് മനോഭാവം കാരണം ഹസാരെയ്ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന കാര്യം താരങ്ങളും മറ്റു ചലച്ചിത്രപ്രവര്‍ത്തകരും നീട്ടിക്കൊണ്ടുപോവുകയാണോയെന്നും വ്യക്തമല്ല. അധികം വൈകാതെ ഹസാരെ പ്രശ്‌നത്തെക്കുറിച്ച് നമ്മുടെ താരങ്ങളുടെ ബോധവാന്മാരും ബോധവതികളുമാകുമെന്ന് പ്രതീക്ഷിക്കാം.

    English summary
    Bollywood filmdom and Kollywood is annouced that they are supporting Anna Hazare on his movement. But till now in Malayalam film world nobody is pronouncing the word Anna Hazare, nobody is expressing a concern over that.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X