twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയ്ക്ക് ആ മാനറിസം വേണമെന്നത് ഷാജി കൈലാസിന്റെ നിര്‍ബന്ധമായിരുന്നു; രണ്‍ജി പണിക്കര്‍ പറയുന്നു

    |

    രണ്‍ജി പണിക്കര്‍ ഷാജി കാലാസ് കൂട്ടുകെട്ടില്‍ പിറന്ന മറ്റൊരു ആക്ഷന്‍ മാസ് ചിത്രമാണ് ദ കിങ്. ജോസഫ് അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിന്റെ വിജയത്തിന്റെ പ്രധാന പങ്ക് വഹിച്ചത് മമ്മൂട്ടിയുടെ മാസ് ഡയലോഗും പിന്നിലെ മുടി തട്ടിമാറ്റുന്ന ആ സ്റ്റൈലന്‍ മാനറിസവും തന്നെയാണ്. എന്നാല്‍ തന്റെ കഥാപാത്രത്തിന് അത്തരമൊരു മാനറിസവും വേണമെന്ന് തനിക്ക് തോന്നിയിട്ടില്ലായിരുന്നു എന്നും മമ്മൂട്ടിയുടെ ആ സ്‌റ്റൈലിന് പിന്നില്‍ സംവിധായകന്‍ ഷാജി കൈലാസ് ആണെന്നും രണ്‍ജി പണിക്കര്‍ പറയുന്നു.

    ഏകലവ്യന്‍, മാഫിയ, കമ്മീഷ്ണര്‍ എന്നിങ്ങനെ തുടര്‍ച്ചയായി സുരേഷ് ഗോപിയെ നായകനാക്കി സിനിമകള്‍ ചെയ്തു കൊണ്ടിരിയ്ക്കുമ്പോഴാണ് ഞാനും ഷാജി കൈലാസും ഒരു മാറ്റത്തിന് വേണ്ടി മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ ചെയ്യണം എന്ന തീരുമാനത്തിലെത്തിയത്. ഒരു പോലീസ് സ്‌റ്റോറിയായിരുന്നു എന്റെ മനസ്സില്‍. എന്നാല്‍ എന്തുകൊണ്ട് കളക്ടറെ കേന്ദ്ര കഥാപാത്രമാക്കി സിനിമ ചെയ്തുകൂട എന്ന് ഷാജി കൈലാസ് ചോദിച്ചു.

    renjipanickerandtheking

    മുന്‍ ചിത്രങ്ങളിലും കളക്ടര്‍ പ്രധാന വേഷം ചെയ്തതുകൊണ്ട് മമ്മൂട്ടിയെ വച്ച് ഒരു കളക്ടര്‍ സിനിമ വേണ്ട എന്നാണ് ഞാന്‍ ആദ്യം കരുതിയത്. പിന്നീട് തോന്നി കളക്ടര്‍ തന്നെ മതിയെന്ന്. അങ്ങനെ കളക്ടര്‍ പദവിയെ കുറിച്ച് ഗവേണഷം നടത്തുകയുണ്ടായി. ഈ മേഘലയില്‍ വര്‍ഷങ്ങളായി ഇടപെടുന്നവരുമായി പലതും ചര്‍ച്ച ചെയ്തു. ഒരുപാട് ഹോം വര്‍ക്ക് ചെയ്ത ശേഷമാണ് ദ കിങിന്റെ തിരക്കഥ എഴുതി തുടങ്ങിയത്.

    എന്റെ കളക്ടര്‍ കഥാപാത്രം എങ്ങിനെയുള്ള ആളായിരിക്കണം, ഏത് സാഹചര്യത്തില്‍ ജീവിയ്ക്കു ആളായിരിക്കണം എന്നതിനെ കുറിച്ച് എനിക്ക് നല്ല ധാരണയുണ്ടായിരുന്നു. പക്ഷെ കഥാപാത്രത്തിന്റെ പേര് മാത്രം തീരുമാനിച്ചിരുന്നില്ല. ദില്ലിയില്‍ പോയി ഒാരു സോഷ്യലിസ്റ്റ് നേതാവിനൊപ്പവും പത്രപ്രവര്‍ത്തകനൊപ്പവും സൗഹൃദം ചെലവിട്ടാണ് ദ കിങിന്റെ കഥ പൂര്‍ത്തിയാക്കിയത്. ജോസഫ് അലക്‌സ് എന്ന കഥാപാത്രത്തിന് പേര് ഞാന്‍ ആലോചിച്ച് എഴുതിയതല്ല, താനേ വന്നതാണ്. എഴുതാന്‍ എന്നെ പ്രേരിപ്പിയ്ക്കുന്നതാരാണോ അദ്ദേഹം നല്‍കിയ പേരാണ് അത് എന്ന് ഞാന്‍ വിശ്വസിയ്ക്കുന്നു .

    Recommended Video

    Mammootty sharing three golden rules for escape from pandemic | FilmiBeat Malayalam

    ഞാന്‍ എഴുതിയ കഥയില്‍ ജോസഫ് അലക്‌സ് എന്ന കഥാപാത്രത്തിന് ഒരു പ്രത്യേക സ്റ്റൈലോ മാനറിസങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാല്‍ മുടി പിന്നിലേക്ക് തട്ടിമാറ്റുന്ന ആ മാനറിസം വേണം എന്നത് ഷാജി കൈലാസിന്റെ നിര്‍ബന്ധമായിരുന്നു. ആദ്യം ഞാനതിനെ എതിര്‍ത്തു. പക്ഷെ ഷാജിയ്ക്ക് ഉറപ്പായിരുന്നു ആ മാനറിസം വിജയിക്കുമെന്ന്. ആ ഊഹം തെറ്റിയില്ല. പ്രേക്ഷകര്‍ ആ മാനറിസത്തെ കൈയ്യടിച്ച് സ്വീകരിച്ചു- രണ്‍ജി പണിക്കര്‍ പറഞ്ഞു

    English summary
    25 Years Of Mammootty Starrer The King Movie: Unknown Back Stories Of Megastar Starrer
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X