»   » മലയാളത്തിലെ താരവിഗ്രഹങ്ങള്‍ ഉടയുന്നോ?

മലയാളത്തിലെ താരവിഗ്രഹങ്ങള്‍ ഉടയുന്നോ?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/26-super-stars-it-raid-stardom-careful-2-aid0166.html">Next »</a></li></ul>
Mohanlal-Mammootty
മലയാളസിനിമയില്‍ മൂന്ന് പതിറ്റാണ്ട് പിന്നിട്ട സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടി,മോഹന്‍ലാല്‍, എന്നീ അഭിനയ പ്രതിഭകള്‍. അഭിനയകലയിലെ സംഭാവനകള്‍ക്ക് രാഷ്ട്രം ഉന്നതബഹുമതികള്‍ കൊടുത്ത് ആദരിച്ചവര്‍. പത്മശ്രീയും, ഡിലിറ്റും ഏറ്റുവാങ്ങി ശിരസു നമിക്കുമ്പോള്‍ സമൂഹത്തിനോട് ചില ബാദ്ധ്യതകള്‍ സൂക്ഷിക്കാന്‍ ബാധ്യതയുള്ളവര്‍.

സിനിമ ഒരു ലഹരിയും പ്രശസ്തി ഒരു ദൗര്‍ബല്യവുമായി മാറുമ്പോള്‍, നിയന്ത്രണങ്ങളെയും നിയമങ്ങളെയും ലംഘിയ്ക്കാന്‍ അതി ഉപാധി ആക്കരുത്. ഇത് സമൂഹം നല്കുന്ന ബഹുമാനത്തെ വില്പനക്കുവെക്കുന്നതിന് തുല്യമാണ്.

തന്റെ വ്യക്തിത്വം അതിനെക്കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് തുടങ്ങിയ ഘടകങ്ങളൊക്കെ ഓരോ പ്രവര്‍ത്തിയിലും ഇവര്‍ കണക്കിലെടുക്കേണ്ടതുണ്ട്.

വലിയ അംഗീകാരങ്ങള്‍ വലിയ ഉത്തരവാദിത്വങ്ങള്‍ കൂടി നല്‍കുന്നതാണ്. അത് അറിയാതെ പോകരുത്. ഇതിനെക്കുറിച്ച് എപ്പോഴും ബോദ്ധ്യമുണ്ടാവുകയും വേണം. സമൂഹത്തെ ദോഷമായി സ്വാധീനിക്കുന്ന പരസ്യത്തിന് മോഡലാവുന്നത് ശരിയാണോയെന്ന് അതിന് തുനിയുന്നതിന് മുമ്പ് ചിന്തിയ്ക്കേണ്ടതുണ്ട്.

സൂപ്പര്‍ താരങ്ങള്‍ എന്ന് മാധ്യമങ്ങളെങ്കിലും വിളിയ്ക്കുന്ന് അഭിനേതാക്കളുടെ വീടുകളില്‍ ആദായനികുതി നടത്തിയ പരിശോധനയെകുറിച്ച് പല വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്. പരിശോധന നടത്തിയ അധികൃതര്‍ പറഞ്ഞതല്ല ഇതിലേറെയും എന്നത് വസ്തുത.

അടുത്ത പേജില്‍
താരങ്ങള്‍ നിയമ ലംഘനം നടത്തിയോ?

<ul id="pagination-digg"><li class="next"><a href="/features/26-super-stars-it-raid-stardom-careful-2-aid0166.html">Next »</a></li></ul>
English summary
Mammootty and Mohanlal has to keep a clean image. Should not indulge in any illegal activities. If so they are going to loose the stardom at least in the minds of Malayalees.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam