»   » മലയാളസിനിമയിലെ മക്കള്‍ രാഷ്ട്രീയം

മലയാളസിനിമയിലെ മക്കള്‍ രാഷ്ട്രീയം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/27-mammootty-son-to-hog-limelight-2-aid0166.html">Next »</a></li></ul>
Cineeth-Kalidasan-Salman-Ann
അച്ഛന്റെ പാത പിന്തുടര്‍ന്ന് അതേ രംഗങ്ങളില്‍ വിരാജിക്കുന്ന മക്കളുടെ ചരിത്രം ചലച്ചിത്രലോകത്തും രാഷ്ട്രീയത്തിലും പുതിയതല്ല. ബോളിവുഡിലും, ടോളിവുഡിലുമെല്ലാം ഇത്തരത്തില്‍ എത്രയോ വിജയകരമായ മക്കള്‍ ചരിതങ്ങളുണ്ട്. മലയാളത്തില്‍ നേരത്തേ തന്നെ ഈ ട്രെന്‍ഡ് തുടങ്ങിയിട്ടുണ്ട്, ഈ അച്ഛന്‍ വഴികളില്‍ വരുന്ന മക്കള്‍ ഇടക്കിടെ വലിയ വാര്‍ത്തയാകാറുമുണ്ട്.

നടന്‍മാരുടെ മകന്‍ നടനാവുന്നു മകള്‍ നടിയാവുന്നു ടെക്‌നീഷ്യന്‍സിന്റെ മകന്‍ ടെക്‌നീഷ്യനാകുന്നു. പരസ്പരം മാറിപോകാതെ പിന്‍തുടരുന്ന സിനിമ രീതികള്‍ രസകരമാണ്. ഇപ്പോഴിതാ മലയാളചലച്ചിത്രലോകത്ത് ഒരു പുത്തന്‍ താരോദയം നടക്കാന്‍ പോകുന്നു. സാക്ഷാല്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ക്കര്‍ സല്‍മാന്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്.

മമ്മൂട്ടിയുടെ മരുമകന്‍ അച്ചുട്ടി തസ്‌കരവീരനില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുമ്പോഴാണ് തനിക്ക് ഇങ്ങനെയൊരു കഴിവുണ്ടായിരുന്നോ എന്ന് മമ്മൂട്ടി അനന്തിരവനോട് തിരക്കുന്നത്. എന്നാല്‍ മകന്റെ കാര്യത്തില്‍ മമ്മൂട്ടിയ്ക്ക് ഈ സംശയത്തിനിടയില്ല.

ദുല്‍ക്കറിന്റെ റിഹേഴ്‌സല്‍ മമ്മൂട്ടിയുടെ കീഴിലായതിനാല്‍ അരങ്ങേറ്റം പാളാനും തരമില്ല. തിരക്കഥയൊക്കെ വിസ്തരിച്ച് റഫര്‍ ചെയ്താണ് മകനെ മമ്മൂട്ടി അരങ്ങേറ്റത്തിന് തയ്യാറാക്കിയിരിക്കുന്നത്. തന്നെപ്പോലെതന്നെ ചലച്ചിത്രലോകത്ത് മകനും ജെന്റില്‍ മാനായാരിക്കണമെന്ന് മോഹിച്ചാവും അരങ്ങേറ്റത്തിന് മുമ്പേ വിവാഹവും ഉറപ്പിച്ചുവച്ചു.

അധോലോക ഡോണിന്റെ വേഷമാണ് സെക്കന്റ് ഷോ എന്ന തന്റെ ആദ്യചിത്രത്തില്‍ സല്‍മാന് ലഭിച്ചത്. സെക്കന്റ് ഷോ കണ്ടാലറിയാം സല്‍മാന് അഭിനയകലയില്‍ എത്രവിരുതുണ്ടെന്ന്. മോഹന്‍ലാലിന്റെ മകന്‍ ഒന്നുരണ്ടു വട്ടം ശ്രമിച്ചുനോക്കി. പക്ഷേ വലിയ വിജയം കണ്ടില്ല.

ജയറാമിന്റെ കാളിദാസന്‍ വന്ന് ശരിക്കും കയ്യടി വാങ്ങിയാണ് തിരിച്ചുപോയത്. പഠിപ്പ് മുടങ്ങാതിരിക്കാനുള്ള മുന്‍കരുതലിലാണിപ്പോള്‍, പക്ഷേ കാളിദാസ് തിരിച്ചെത്തിയാലും ശോഭിക്കാന്‍ സാദ്ധ്യതയുണ്ട്.

അടുത്ത പേജില്‍
സിംഹാസനം പണിതത് പൃഥ്വിയും ഇന്ദ്രനും

<ul id="pagination-digg"><li class="next"><a href="/features/27-mammootty-son-to-hog-limelight-2-aid0166.html">Next »</a></li></ul>
English summary
Dulquar Salman, son of Mammootty, is all set to make his debut in the Malayalam film industry through his lead role in the movie 'Second Show'. Whether Dulquar will conquer the hearts of film buffs or not will be decided in January when the film will be released

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam