twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മണിച്ചിത്രത്താഴ് വലിയ പരാജയമാകുമെന്ന് അന്ന് അദ്ദേഹം ഫാസിലിനോട് പറഞ്ഞു, തരംഗമായ സിനിമയെ കുറിച്ചുളള അറിയാകഥ

    By Midhun Raj
    |

    സംവിധായകന്‍ ഫാസിലിന്‌റെ കരിയറില്‍ ഇറങ്ങിയ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു മണിച്ചിത്രത്താഴ്. 1993ല്‍ പുറത്തിറങ്ങിയ ക്ലാസിക്ക് ചിത്രം ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്ന സിനിമ കൂടിയാണ്. റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും ടെലിവിഷന്‍ ചാനലുകളില്‍ വന്നാല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് മണിച്ചിത്രത്താഴിന് ലഭിക്കാറുളളത്. ഫാസിലിനൊപ്പം മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന തുടങ്ങിയവരുടെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു സിനിമ.

    പുതിയ ലുക്കിലൂടെ ഈ വര്‍ഷം ഞെട്ടിച്ച ഇന്ത്യന്‍ സെലിബ്രിറ്റികള്‍, ചിത്രങ്ങള്‍ കാണാം

    സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായ മണിച്ചിത്രത്താഴ് വേറിട്ടൊരു പ്രമേയം പറഞ്ഞുകൊണ്ടാണ് അണിയിച്ചൊരുക്കിയത്. മലയാള സിനിമാ പ്രേമികള്‍ മുന്‍പ് കാണാത്ത തരത്തിലുളള കഥാസന്ദര്‍ഭങ്ങളും മൂഹുര്‍ത്തങ്ങളുമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. മണിച്ചിത്രത്താഴ് എന്ന് കേള്‍ക്കുമ്പോള്‍ നാഗവല്ലിയും ഡോ സണ്ണിയും നകുലനുമൊക്കെ പ്രേക്ഷകരുടെ മനസില്‍ വരാറുണ്ട്.

    ഒപ്പം ചിത്രത്തിലെ പാട്ടുകളും

    ഒപ്പം ചിത്രത്തിലെ പാട്ടുകളും എല്ലാവരുടെയും പ്രിയപ്പെട്ടവയാണ്. എംജി രാധാകൃഷ്ണനാണ് തരംഗമായ ചിത്രത്തിന് സംഗീതമൊരുക്കിയിരുന്നത്. അദ്ദേഹം ഒരുക്കിയ പാട്ടുകളെല്ലാം തന്നെ സിനിമയുടെതായി തരംഗമായി മാറി. കെജെ യേശുദാസ്, ജി വേണുഗോപാല്‍, കെഎസ് ചിത്ര, സുജാത മോഹന്‍ തുടങ്ങിയ ഗായകരെല്ലാം ചിത്രത്തില്‍ പാടിയിരുന്നു.

    എംജി രാധാകൃഷ്ണന്‌റെ സംഗീതത്തിനൊപ്പം

    എംജി രാധാകൃഷ്ണന്‌റെ സംഗീതത്തിനൊപ്പം ജോണ്‍സണ്‍ മാസ്റ്ററുടെ പശ്ചാത്തല സംഗീതവും മണിച്ചിത്രത്താഴില്‍ മികച്ചുനിന്നു. അതേസമയം മണിച്ചിത്രത്താഴിന്റെ സംഗീതത്തിനായി എംജി രാധാകൃഷ്ണനെ ഫാസില്‍ സമീപിച്ചപ്പോള്‍ ഒരു മുന്നറിയിപ്പാണ് അദ്ദേഹം ആദ്യം നല്‍കിയത്. സിനിമയുടെ പാട്ടുകളൊരുക്കാന്‍ സംഗീത സംവിധായകനെ സമീപിച്ചപ്പോള്‍ സാധാരണക്കാര്‍ക്ക് ഇത് മനസിലാക്കാന്‍ സാധിക്കില്ലെന്നും ഈ സിനിമ വലിയ ഒരു പരാജമായിരിക്കുമെന്നും എംജി രാധാകൃഷ്ണന്‍ ഫാസിലിനോട് പറഞ്ഞു.

    നിങ്ങളുടെ മിമിക്രി ദിവസങ്ങളില്‍

    നിങ്ങളുടെ മിമിക്രി ദിവസങ്ങളില്‍ നിന്ന് എനിക്ക് നിങ്ങളെ അറിയാം, നിങ്ങളുടെ നല്ലതിന് വേണ്ടിയാണ് ഈ സിനിമ നിര്‍മ്മിക്കരുതെന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കുന്നത്. സാധാരണക്കാര്‍ക്ക് ഇത് മനസ്സിലാക്കാന്‍ കഴിയില്ല. അത് ഒരു വലിയ പരാജയമായിരിക്കും. ഫാസിലിനോട് എംജി രാധാകൃഷ്ണന്‍ അന്ന് പറഞ്ഞ വാക്കുകളാണിവ.

    പിന്നീട് എംജി രാധാകൃഷ്ണന്റെ

    പിന്നീട് എംജി രാധാകൃഷ്ണന്റെ സമ്മതത്തിനായി ഫാസിലിന് ഇളയ സഹോദരനും ഗായകനുമായ എം ജി ശ്രീകുമാറിന്റെ സഹായം തേടേണ്ടിവന്നു. അങ്ങനെയാണ് എംജി രാധാകൃഷ്ണന്‍ മണിച്ചിത്രത്താഴിലേക്ക് എത്തിയത്. സിനിമയിലെ പാട്ടുകളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. നെടുമുടി വേണു, വിനയപ്രസാദ്, ഇന്നസെന്‌റ്, ശ്രീധര്‍, സുധീഷ്, കെപിഎസി ലളിത, തിലകന്‍, കുതിരവട്ടം പപ്പു കെബി ഗണേഷ് കുമാര്‍. കുട്ട്യേടത്തി വിലാസിനി, തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. സംവിധായകരായ പ്രിയദര്‍ശന്‍, സിദ്ധിഖ് ലാല്‍, സിബി മലയില്‍ തുടങ്ങിയവരും സിനിമയില്‍ പ്രവര്‍ത്തിച്ചു. മധു മുട്ടത്തിന്‌റെ തിരക്കഥയിലാണ് മണിച്ചിത്രത്താഴ് ഫാസില്‍ അണിയിച്ചൊരുക്കിയത്. മണിച്ചിത്രത്താഴിലെ പ്രകനത്തിലൂടെ ശോഭന മികച്ച നടിക്കുളള ദേശീയ പുരസ്‌കാരവും നേടി.

    Recommended Video

    Shobhana remembering Manichithrathazhu on its 27th birthday

    കടപ്പാട്: ഫിലിം കംപാനിയന്‍

    Read more about: fazil mg radhakrishnan mohanlal
    English summary
    27 Years Of Manichithratazhu: When MG Radhakrishnan Warned Fazil Manichithrathazhu Will Be A Huge Flop
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X